ഞാന്‍ ഗ്ലാമറസായെന്ന് പറയുന്നവര്‍ക്ക് ഞാന്‍ എന്തായിരുന്നുവെന്ന് അറിയില്ല; സാധികയുടെ പോസ്റ്റ് വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളാണ് സാധികയെ താരമാക്കുന്നത്. സ്റ്റാര്‍ മാജിക്കിലൂടേയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സാധിക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സാധികയുടെ ഫോട്ടോഷൂട്ടും ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സദാചാര ആക്രമണങ്ങളും സാധിക നേരിടാറുണ്ട്. തന്നോട് മോശമായി സംസാരിക്കുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കാനും സാധികയ്ക്ക് അറിയാം. ഇതിനിടെ ഇപ്പോഴിതാ സാധിക പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പഴയ കാല ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാധിക.

ഞാന്‍ തടിച്ചു മെലിഞ്ഞു ഗ്‌ളാമറസ് അയി എന്നൊക്കെ പറയുന്ന ഒരാള്ക്കും ഞാന്‍ എന്തായിരുന്നു എങ്ങനെ ആയിരുന്നൂ എന്ന് അറിയില്ല എന്നത് സത്യം തന്നെ. അതുകൊണ്ടു 2007-2010 കാലഘട്ടത്തിലെ ഈ കുറച്ച് ഫോട്ടോ ഇവിടെ ഇരിക്കട്ടെ എന്നു പറഞ്ഞു കൊണ്ടാണ് താരം തന്റെ പഴയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ ഫസ്റ്റ് ഷോര്‍ട്ട് ഇന്‍ മൈ ഫസ്റ്റ് മൂവി ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്,. ഫസ്റ്റ് കവര്‍ പേജ് ഫോര്‍ മഹിളചന്ദ്രിക, ഫസ്റ്റ് പരസ്യം ഫോര്‍ ബെറ്റര്‍ ഹാഫ് സലൂണ്‍,ഫസ്റ്റ് ഹോര്‍ഡിങ് ഫോര്‍ ആര്‍ജി എള്ളെണ്ണ, ഫസ്റ്റ് പോര്‍ട്‌ഫോളിയോ ഫോര്‍ ലുക്ക്മാന്‍സ് എന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. അന്നും ഇന്നും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. എനിക്കൊരു കഴിഞ്ഞ കാലമുണ്ട്, ഓള്‍ഡ് ഈസ് ഗോള്‍ഡ്, ഈ ചിത്രങ്ങളും ഇപ്പോഴത്തെ ആളും തമ്മില്‍ എന്തൊരു മാറ്റമാണ്, ഇന്നും സൂപ്പര്‍ പണ്ടും സൂപ്പര്‍, അന്നും സുന്ദരി തന്നെ, ഇപ്പോഴും അതുപോലെ തന്നെയുണ്ട് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.
മോഡലിംഗിലൂടെയാണ് സാധിക ടെലിവിഷനിലേക്കും സിനിമയിലേക്കുമൊക്കെ എത്തുന്നത്. അച്ഛന്‍ ഡി വേണുഗോപാല്‍ സംവിധായകനാണ്. അച്ഛന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെയാണ് സാധിക ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് മോഡലിംഗിലേക്ക് എത്തി. അവിടെ നിന്നുമാണ് സീരിയലിലേക്കുള്ള അവസരം ലഭിക്കുന്നതും സിനിമയിലെത്തുന്നതുമൊക്കെ. ഇപ്പോഴും തനിക്ക് മോഡലിംഗ് ആണ് കൂടുതലിഷ്ടം എന്നാണ് സാധിക പറയുന്നത്.

അതേസമയം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാധിക മനസ് തുറന്നിരുന്നു. 'ഞാന്‍ ചെയ്യുന്നത് എക്‌സ്‌പോസിങ്ങായി ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോള്‍ വയറൊക്കെ ചിലപ്പോള്‍ കാണിക്കേണ്ടി വരും. അല്ലാതെ മൂടിപുതച്ച് വച്ചാല്‍ സാരിയുടെ ഭംഗി കിട്ടില്ലല്ലോ' എന്നാണ് സാധിക ചോദിക്കുന്നത്.
ലഹങ്കയാണെങ്കില്‍ ചിലപ്പോള്‍ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണെന്നും താരം വ്യക്തമാക്കുന്നു. 'കോസ്റ്റ്യൂം ധരിക്കുമ്പോള്‍ ചുമ്മാ ഇട്ടാല്‍ പോരല്ലോ. അതിന്റെ ഭംഗിയില്‍ തന്നെ ധരിക്കണമെന്നാണ് സാധികയുടെ അഭിപ്രായം. അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എനിക്ക് കംഫര്‍ട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാന്‍ ധരിക്കുമെന്നും താരം വ്യക്തമാക്കി അതേസമയം, ബിക്കിനി ധരിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും താരം പറയുന്നു. കാരണം അത് എനിക്ക് കംഫര്‍ട്ടാവില്ല എന്നൊരു തോന്നലുണ്ടെന്നാണ് സാധിക പറയുന്നത്.


Click it and Unblock the Notifications