അരിക്കൊമ്പന്റെ യാത്ര പോലെ ഇത് വിവരിക്കരുത്! കാര്യങ്ങള്‍ കുഴപ്പത്തിലാകും: തുറന്നടിച്ച് സാധിക

കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം. നാലംഗ സംഘമാണ് ആരു വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ സംഘം വിളിക്കുകയും ചെയ്തിരുന്നു. കുട്ടിക്കായുള്ള പൊലീസിന്റെ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അബിഗേലിന്റെ തിരിച്ചുവരവിനായി കേരളമാകെ കാത്തിരിക്കുകയാണ്.

എന്നാല്‍ ഈ വാര്‍ത്തയെ ദൃശ്യമാധ്യമങ്ങള്‍ സെന്‍സേഷനലൈസ് ചെയ്ത് അവതരിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടുന്നതും കുട്ടിയുടെ ബന്ധുക്കളുടെ വൈകാരിക അവസ്ഥയെ മാനിക്കാതെയുള്ള റിപ്പോര്‍ട്ടിംഗുമെല്ലാം കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.

Sadhika Venugopal

ഇതിനിടെ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ചെറിയ പിഴവ് പോലും സംഭവിക്കാന്‍ പാടില്ലെന്ന ബോധ്യം വേണമെന്നും സാധിക പറയുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് എഴ് മണിക്ക് വിളിച്ചു എന്നു പറയുന്ന ഫോണ്‍ കോള്‍ നാട്ടില്‍ മുഴുവന്‍ പരസ്യമാക്കിയിട്ട്, അതിന് ശേഷം അവരുടെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ള ആശയവിനിമയം ഈ നിമിഷം വരെ ഇല്ല എന്നു പറയുന്നതിലെ ഔചിത്യം എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നാണ് സാധിക പറയുന്നത്.

ആ സംഘത്തിന്റെ എല്ലാം നീക്കങ്ങളും അവരെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണിച്ചു കൊടുത്തു അവരുടെ അടുത്ത ഫോണ്‍ പ്രതീക്ഷിക്കുന്നതിന്റെ പൊരുള്‍ എനിക്ക് മനസിലാകാത്തത് എന്റെ വിവരമില്ലായ്മ ആണോ അതോ ഇന്നത്തെ പത്രപ്രവര്‍ത്തനത്തിന്റെ ആധുനിക ശൈലിയാണോ? എന്നും സാധിക ചോദിക്കുന്നു.

എന്തായാലും ഒരു കാര്യം തിരിച്ചറിയുക. പതിനെട്ട് മണിക്കൂര്‍ ആയി കാണാതായിരിക്കുന്നത് ഒരു കുരുന്നു ജീവനാണ്. ആ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തണം. നമ്മുടെ ഓരോരുത്തരുടേയും ഒരു ചെറിയ ബോധമില്ലായ്മ പോലും കാര്യങ്ങള്‍ കുഴപ്പത്തിലാക്കും എന്ന ബോധ്യം നമുക്ക് ഓരോരുത്തര്‍ക്കും വേണം. അരിക്കൊമ്പന്റെ യാത്ര വിവരിച്ചത് പോലെ ഈ വിഷയത്തെ വിവരിക്കരുത്. ഓരോ നിമിഷവും നിര്‍ണായകമാണെന്നും സാധിക പറയുന്നു.

മകളേ നിന്റെ വരവിനായി ഒരു സംസ്ഥാനം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എവിടെയാണെങ്കിലും സുരക്ഷിതയായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അങ്ങനെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറയുന്നു. നിരവധി പേരാണ് സാധികയുടെ വാക്കുകള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Sadhika Venugopal

രഹസ്യമായ എല്ലാ നീക്കങ്ങളും പരസ്യമാക്കി കച്ചവടമാക്കാന്‍ ശ്രമിക്കുന്ന മാധ്യമ ധര്‍മത്തിന് ബിഗ് സല്യൂട്ട്.. ബുദ്ധിയുണ്ട് പക്ഷെ വിവരം ഒരു തരി പോലും ഇല്ല.. കഷ്ട്ടം.. വെറും പുച്ഛം മാത്രം, അവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും പത്ര മാധ്യമങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ട്....ഇവരുടെ റേറ്റിംഗ് കൂട്ടാന്‍ കാണിക്കുന്ന തിടുക്കം ഒരു കുഞ്ഞിന്റെ ജീവന്‍ വെച്ചാണ് കളിക്കുന്നത്...നാണം കെട്ട മാധ്യമങ്ങള്‍, കേരളത്തിലെ മാധ്യമങ്ങള്‍ മനുഷ്യ ജന്മങ്ങള്‍ ആണെന്ന് തോന്നുന്നില്ല ക്യാമറ യും കോലും തൂക്കി ഏത് ദുരന്തമുഖത്തും അന്യന്റെ ചോര കുടിക്കാന്‍ വേണ്ടി നടക്കുന്ന രക്ത രക്ഷസ്സുകളാണ് കേരളത്തിനു നാണക്കേടാണ് എന്നിങ്ങനെയാണ് കമന്റുകള്‍.

ഒരു പക്ഷെ മാധ്യമം പുറത്തു വിടുന്നത് ഫേക്ക് ന്യൂസ് ആകാം എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ടും ദോഷമല്ലേ? സിനിമ അല്ലല്ലോ ജീവിതം, അല്ലേ? എന്തായാലും എല്ലാം നല്ലതിനാവട്ടെ എന്ന് സാധിക മറുപടി നല്‍കുന്നുമുണ്ട്. വാര്‍ത്താ മാധ്യമങ്ങളുടെ ചെവിയില്‍ വേദം ഓധിയിട്ട് ഒരു കാര്യവും ഇല്ല നന്നാവണമെങ്കില്‍ എന്നേ നന്നായേനെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X