ജീന്‍സും ഷോര്‍ട്‌സും ഇട്ടവരല്ല പീഡിപ്പിക്കപ്പെട്ടത്, മാന്യമായി വസ്ത്രം ധരിച്ചവരും ചെറിയ കുട്ടികളുമാണ്: സാധിക
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് കയ്യടി നേടിയ താരമാണ് സാധിക. മോഡലിംഗ് രംഗത്തും സജീവമായ സാധിക സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ അഭിനേത്രിയെന്ന നിലയില്‍ തന്റെ വസ്ത്രധാരണത്തിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാധിക മനസ് തുറന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അതിനു മറുപടിയെന്നോണം ആളുകള്‍ പറയുന്നത്. 'ആഹ്, അച്ഛനും അമ്മയും അവളെ ഇങ്ങനെ ഇറക്കി വിട്ടിട്ടല്ലേ' എന്നാണെന്നാണ് സാധിക ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, എല്ലാവരും എല്ലാ ജോലിയും ചെയ്യാന്‍ പോകുന്നവരാണ്. ആണും പെണ്ണുമുള്ള എല്ലാ മേഖലയിലും ഈ പ്രശ്‌നമുണ്ട്. അപ്പോള്‍ ഇതൊരു മേഖലയുടെ പ്രശ്‌നമല്ല. എല്ലായിടത്തും പ്രശ്‌നമുണ്ട് എന്നും സാധിക പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാധിക. സ്ത്രീകള്‍ക്ക് നേരെയുള്ള പ്രശ്‌നങ്ങളുടെ കാരണം വസ്ത്രമല്ലെന്നാണ് സാധിക പറയുന്നത്.
'സാധാരണ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇട്ടിരിക്കുന്ന വസ്ത്രമാണെന്നാണ് പറയാറ്, എന്നാല്‍ പൊതുവേ മോഡേണ്‍ ആയി നടക്കുന്നവര്‍ പ്രശ്‌നം നേരിടുന്നത് കുറവായിട്ടാണ് തോന്നുന്നത്. നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്. ജീന്‍സോ ഷോര്‍ട്‌സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്. ഡ്രസ് ഒരു കാരണമേയല്ലായിരുന്നു' എന്നാണ് സാധിക ചൂണ്ടിക്കാണിക്കുന്നത്.
എല്ലാവരും പറയുന്നതു പോലെ എല്ലാം മറച്ച് മാന്യമായി വസ്ത്രം ചെയ്ത് പോയവരാണ് ഇവരൊക്കെയും. അതിനര്‍ഥം വസ്ത്രധാരണമല്ല, ആള്‍ക്കാരുടെ ചിന്താഗതിയാണ് പ്രശ്‌നം എന്ന നിലപാടാണ് സാധികയ്ക്ക്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയുടെ പ്രശ്‌നമാണിതെന്നും സാധിക തുറന്നടിക്കുന്നു.
അതേസമയം സ്‌കൂള്‍ കാലഘട്ടത്തിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നു കുട്ടിയായിരുന്നതിനാല്‍ പ്രതികരിക്കാനൊന്നും പറ്റിയിരുന്നില്ലെന്നും സാധിക പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ എള്‌ലാ കാര്യത്തിലും പ്രതികരിക്ാറുണ്ടെന്നും സഭ്യമല്ലാത്ത കമന്റിനും പ്രൈവറ്റ് മെസേജുകള്‍ക്കും നല്ല മറുപടി കൊടുക്കാറുണ്ട് എന്നും സാധിക പറയുന്നു. അവര്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ തിരിച്ചറിയണം എന്നാണ് തന്റെ പ്രതികരണത്തെക്കുറിച്ച് സാധിക പറയുന്നത്.

തന്റെ വിവാഹ മോചനത്തെക്കുറിച്ചും അഭിമുഖത്തില്‍ സാധിക സംസാരിക്കുന്നുണ്ട്. 'എന്റെ പൂര്‍ണമായ തീരുമാനം തന്നെയായിരുന്നു വിവാഹം. മൂന്ന് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അത് കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞാണ് ഡിവോഴ്സ് ആകുന്നത്. അതും എന്റെ തീരുമാനം ആയിരുന്നു. നമുക്ക് പറ്റാത്തൊരു ബന്ധത്തില്‍ തുടരുന്നത് കൊണ്ട് കാര്യമില്ല. ഞാന്‍ എല്ലാത്തിനും മുകളില്‍ എന്റെ സന്തോഷം തിരഞ്ഞെടുത്തു എന്നതാണ്. എന്റെ മനഃസമാധാനത്തിന് ഞാന്‍ പ്രാധാന്യം നല്‍കി. അങ്ങനെ എടുത്ത തീരുമാനം ആണ്', സാധിക പറയുന്നു.
എന്റെ പങ്കാളിയായി അങ്ങനെയൊരാളെ ആയിരുന്നില്ല വേണ്ടത്. പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് കേള്‍ക്കുന്ന വ്യക്തിയെ എനിക്ക് ആവശ്യമില്ല എന്നാണ് മുന്‍ ഭര്‍ത്താവിനെക്കുറിച്ച് സാധിക പറയുന്നത്. എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ ആയിരുന്നില്ല. എന്റെ കൂടെയുള്ള ആളോട് നൂറ് ശതമാനം കമ്മിറ്റ്‌മെന്റ് കാണിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതെ ആയപ്പോള്‍ ഞാന്‍ തന്നെ തീരുമാനിച്ചു എന്നാണ് സാധിക വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications