കുടുംബമായി മാന്യമായി ജീവിക്കുന്നവരോട് ഇങ്ങനെ ചോദിക്കാമോ? അവതാരകയോട് കയര്‍ത്ത് സാജന്‍ സൂര്യ
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സാജന്‍ സൂര്യ. സിനിമയിലും സീരിയലുകളിലുമെല്ലാം സാജന്‍ അഭിനയിച്ചിട്ടുണ്ട്. പരമ്പരകളാണ് സാജന്‍ സൂര്യയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. നായകനായും വില്ലനായുമെല്ലാം സാജന്‍ അഭിനയിച്ചത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത മെഗാ പരമ്പരകളില്‍ സാജന്‍ നായകനായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ സാജന്‍ സൂര്യയുടെ പുതിയൊരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയോട് കയര്‍ത്ത് സംസാരിക്കുകയാണ് സാജന്‍ സൂര്യ. പൊതുവെ ശാന്തനായ സാജന്‍ എന്തുകൊണ്ടാണ് കുപിതനായി മാറിയതെന്ന് വായിക്കാം തുടര്‍ന്ന്.

എത്ര പ്രണയങ്ങളുണ്ടായിട്ടുണ്ട്, പ്രണയത്തെക്കുറിച്ച് എന്താണ് ചേട്ടന്റെ അഭിപ്രായം എന്നായിരുന്നു അവതാരകയുടെ ചോദ്യം. നമ്മള്‍ ഇപ്പോള്‍ കുടുംബത്തെക്കുറിച്ച് സംസാരിച്ചുവല്ലോ. എനിക്ക് പ്രണയം ആവശ്യമുള്ള ആളാണെന്ന് തോന്നിയോ എന്ന് സാജന്‍ സൂര്യ ചോദിക്കുന്നു. വൈഫിന്റെയടുത്ത് പ്രണയമുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോള്‍ ഭാര്യയോട് പ്രണയമുണ്ടല്ലോ എന്ന് സാജന്‍ പറഞ്ഞു. ഈ ചോദ്യം ഒരു തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്.
പ്രണയിച്ചല്ല കല്യാണം കഴിച്ചതെന്നും സാജന്‍ പറയുന്നു. അങ്ങനൊരു ചോദ്യം ചോദിക്കുന്നത് എന്തിനാണെന്ന് താരം ചോദിക്കുന്നു. മര്യാദയ്ക്ക് ജീവിക്കുന്ന എല്ലാവര്‍ക്കും പ്രണയം ഉണ്ടാകണം എന്ന നിര്‍ബന്ധം നിങ്ങള്‍ക്കുണ്ടോ എന്നും താരം അവതാരകയോടായി ചോദിക്കുകയാണ്. പ്രണയം നല്ലൊരു ഫീലിംഗ് അല്ലേ എന്ന് അവതാരക പറയുന്നു. പ്രണയം നല്ലതാണ്. നല്ലൊരു കുടുംബ ബന്ധമുള്ളൊരാള്‍ക്ക് മറ്റൊരു പ്രണയത്തിന്റെ ആവശ്യമുണ്ടോ എന്ന് സാജന്‍ ചോദിക്കുന്നു.
നാളെ നിങ്ങള്‍ വിവാഹം കഴിക്കുന്നു. നിങ്ങള്‍ക്ക് ഒരു പ്രണയമുണ്ടെങ്കില്‍ ഭര്‍ത്താവിന് അത് ഇഷ്്ടമാകുമോ, ഭര്‍ത്താവിന് ഒരു പ്രണയമുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടമാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അതിന് ഇല്ല എന്നായിരുന്നു അവതാരകയുടെ മറുപടി. താന്‍ തമാശയായിട്ടല്ല ചോദിച്ചതെന്നും വളരെ സീരിയസാണെന്നും താരം പറയുന്നു. താന്‍ ഇവിടെ വന്നിരുന്ന് കൂട്ടുകാരിലും കൂടെ അഭിനയിച്ചവരിലുമൊക്കെ പ്രണയം തോന്നിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ തന്റെ ഭാര്യ അത് കാണുമ്പോള്‍ അവള്‍ക്കത് ഇഷ്ടപ്പെടില്ലെന്നും താരം പറയുന്നു.

പ്രണയമുണ്ടോ എന്നാണ് തന്നോട് ചോദിച്ചത്. കല്യാണം കഴിച്ച് രണ്ട് കുട്ടികളൊക്കെയായി മര്യാദയ്ക്ക് ജീവിച്ചു പോകുന്നയാളോട് അങ്ങനൊരു ചോദ്യം ചോദിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് കൊടുക്കുന്നതെന്നും താരം ചോദിക്കുന്നു. ഇവിടെ നിന്ന് ആരെങ്കിലും പറഞ്ഞിട്ടാണോ ചോദിക്കുന്നതെന്ന് സാജന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് അവതാരക മറുപടി പറയുന്നു. എന്നാല്‍ അവര്‍ തന്നെ ഉത്തരവും നല്‍കട്ടെ എന്നായി താരം. ഇനി ഇത്തരത്തിലുള്ള ചോദ്യം ചോദിക്കാന്‍ പാടില്ലെന്നും താരം പറയുന്നു.
പിന്നാലെ താരം പൊട്ടിച്ചിരിക്കുകയായിരുന്നു. താന്‍ ചുമ്മാ ആക്കിയതാണെന്നും ഒന്ന് വിരട്ടാന്‍ നിങ്ങളുടെ നിര്‍മ്മാതാവ് പറഞ്ഞതാണെന്നും സാജന്‍ പറഞ്ഞു. ഇതോടെ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. വിയര്‍ത്ത് ഇല്ലാതായി താനെന്നാണ് അവതാരക പറയുന്നത്. പിന്നാലെ താരം താന്‍ പ്രണയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് മുമ്പ് പ്രണയിച്ചിട്ടുണ്ടെന്നും പറയുന്നു. കല്യാണത്തിന് ശേഷവും പ്രണയം തോന്നിയിട്ടുണ്ട്. പക്ഷെ മര്യാദയ്ക്ക് കുടുംബമായി ജീവിക്കുന്നത് കൊണ്ട് അങ്ങോട്ടൊന്നും പോയിട്ടില്ലെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











