സീരിയല്‍ കണ്ടിട്ട് വഴിതെറ്റുന്ന എത്രപേരുണ്ട്? അഭിനയിക്കുന്നത് സര്‍ക്കാര്‍ ഓര്‍ഡര്‍ വാങ്ങി: സാജന്‍ സൂര്യ

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സാജന്‍ സൂര്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാജന്‍ സൂര്യ അഭിനയ രംഗത്തുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ സാജന്‍ സൂര്യയെ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. നായകനായും വില്ലനായുമെല്ലാം സാജന്‍ സൂര്യ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോള്‍ ജനപ്രീയ പരമ്പരയായ ഗീതാ ഗോവിന്ദത്തിലെ ഗോവിന്ദ് ആയി തകര്‍ത്താടുകയാണ് സാജന്‍ സൂര്യ.

അതേസമയം സീരിയലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് സാജന്‍ സൂര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകായണ്. സീരിയലുകള്‍ പ്രേക്ഷകരെ വഴി തെറ്റിക്കുന്നുവെന്ന ആരോപണത്തിനാണ് സാജന്‍ സൂര്യ മറുപടി നല്‍കിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സാജന്‍ സൂര്യ മനസ് തുറന്നിരിക്കുന്നത്.

sajan surya

'സീരിയല്‍ കണ്ടിട്ട് വഴിതെറ്റുന്ന എത്രപേരുണ്ട്? സമൂഹത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന പത്തുപേര് വേണ്ടേ? എന്നാണ് അത്തരക്കാരോടായി സാജന്‍ സൂര്യ ചോദിക്കുന്നത്. പണ്ടുമുതലേ മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകള്‍ വായിക്കുന്നവര്‍ ഉണ്ടായിരുന്നു. അതില്‍ ഇഷ്ടംപോലെ നോവലുകള്‍ ഉണ്ടാകും. എന്റെ ചെറുപ്പകാലത്ത് ഞാന്‍ അതൊക്കെ വായിച്ചിട്ടുണ്ട്. അന്ന് പറയുന്നത് അത് വായിച്ച് ആള്‍ക്കാര്‍ ചീത്തയാകും എന്നാണ്. എന്നിട്ട് ആരൊക്കെ ചീത്തയായി? എന്നും താരം തുറന്നടിക്കുന്നു.

സീരിയല്‍ കണ്ട് അനുകരിക്കുന്നതിനേക്കാള്‍ സിനിമ കണ്ട് അനുകരിക്കുന്നവരാണ് കൂടുതല്‍ ഉള്ളത്. അങ്ങനെയുള്ള വാര്‍ത്തകള്‍ പത്രങ്ങളിലൊക്കെ കണ്ടിട്ടുണ്ടെന്നും സാജന്‍ സൂര്യ ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. പൊതുജനങ്ങളുമായി ഇടപഴകാന്‍ ഒരുപാട് അവസരമുള്ള ആളാണ് ഞാന്‍. ചടങ്ങുകളിലും പരിപാടികളിലും ഒക്കെ പങ്കെടുത്ത് സമൂഹമായി ഇടപെടുന്ന ആളാണ്.എന്റെ ജീവിതത്തില്‍ ഇന്നുവരെ സീരിയല്‍ കണ്ടു വഴിതെറ്റിയവരെ ഞാന്‍ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

300 പേരില്‍ താഴെയാണ് ഇപ്പോള്‍ സീരിയല്‍ രംഗത്തുള്ളവര്‍. പല സ്ഥലങ്ങളിലും ഞങ്ങള്‍ പോകുമ്പോള്‍ സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ നമ്മുടെ അടുത്ത് വന്നു പറയാറുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടില്ലല്ലോ. അങ്ങനെ അഭിനയിക്കാന്‍ കഴിയാത്തവര്‍ നിരാശ മൂലം സീരിയല്‍ മോശമാണ് ആളുകളെ വഴിതെറ്റിക്കും എന്നൊക്കെ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാജന്‍ സൂര്യ പറയുന്നു. അതേസമയം, ഇതൊക്കെ വെറുതെ ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കുന്നു എന്നല്ലാതെ അതില്‍ ഒന്നും കഴമ്പില്ലെന്നും സാജന്‍ സൂര്യ വ്യക്തമാക്കുന്നു.

അതേസമയം സീരിയലിന്റെ പരിമിതികളെക്കുറിച്ചും സാജന്‍ സൂര്യ സംസാരിക്കുന്നുണ്ട്. സീരിയലില്‍ രക്തം അധികം കാണിക്കാന്‍ പറ്റില്ല, മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും കാണിക്കാന്‍ പറ്റില്ലെന്ന് സാജന്‍ പറയുന്നു. സ്ത്രീക്കെതിരെ ഒരു ആക്രമണം കാണിച്ചാലും താഴെ എഴുതി കാണിക്കും, എല്ലാത്തിനും അവയെര്‍നെസ്സ് കൊടുത്ത് ആണ് സീരിയല്‍ കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ക്രൂരതകള്‍, വെട്ടിക്കൊല്ലുന്നത് അത്തരം കാര്യങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല. സിനിമയില്‍ കാണിക്കുന്ന പലതും കാണിക്കാന്‍ പറ്റില്ല. നമ്മുടെ സുഹൃത്തുക്കളോട് തമാശക്ക് പറയുന്ന 'നീ പോടാ പട്ടി, തെണ്ടി' അങ്ങനെ പോലും പല വാക്കുകളും ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ കാണിക്കാന്‍ പറ്റുന്നത് വച്ച് അഡ്ജസ്റ്റ് ചെയ്തു ചെയ്യുന്ന ഒരു കലയാണ് സീരിയല്‍. കോടികള്‍ ചെലവഴിച്ച് ഷൂട്ട് ചെയ്യുന്ന ഒരു മേഖല അല്ലെന്നും അദ്ദേഹം പറയുന്നു.

sajan surya

അഭിനേതാവായിരിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന ആളാണ് സാജന്‍ സൂര്യ. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് സാജന്‍ സൂര്യ ജോലി ചെയ്യുന്നത്. ജോലിയില്‍ തടസം വരാത്ത രീതിയില്‍ അഭിനയിക്കാന്‍ ഗവണ്മെന്റ് ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. പത്തിരുപതു വര്‍ഷമായി അത് അതുപോലെ പാലിക്കുന്നുണ്ടെന്നും താരം പറയുന്നു. അതിനാല്‍ ഒരേ സമയം അധികം സീരിയലുകളില്‍ അഭിനയിക്കാറില്ലെന്നും ഒരു സമയത്ത് ഒരു സീരിയല്‍ മാത്രമേ ചെയ്യൂവെന്നുമാണ് സാജന്‍ പറയുന്നത്. ചെയ്യാനുള്ള ജോലിയില്‍ വീഴ്ച വരുത്താറില്ല. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്നും സാജന്‍ സൂര്യ വ്യ്ക്തമാക്കുന്നു.

ഭാര്യയും രണ്ടു മക്കളുമാണ് സാജന്‍ സൂര്യയ്ക്കുള്ളത്. മക്കള്‍ മാളവികയും മീനാക്ഷിയും ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുകയാണ്. എന്റെ അമ്മയുണ്ട്, അച്ഛന്‍ മരിച്ചുപോയി, ഭാര്യയുടെ അച്ഛനും അമ്മയുമുണ്ട്. ഇവരാണ് തന്റെ കുടുംബമെന്നാണ് സാജന്‍ പറയുന്നത്.

More from Filmibeat

Read more about: sajan surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X