ഡിവോഴ്‌സ് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായിട്ടില്ല; അങ്ങനെ സിനിമ ചെയ്യുന്നതിലും ബേധം മരിക്കുന്നത്: സജ്‌ന
കഴിഞ്ഞ ദിവസമാണ് താനും ഫിറോസും പിരിഞ്ഞതായി സജ്‌ന അറിയിക്കുന്നത്. ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് സജ്‌നയും ഫിറോസും. പിന്നാലെ ഫിറോസും വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തങ്ങള്‍ പിരിഞ്ഞതിനെക്കുറിച്ചും മറ്റുള്ളവര്‍ അതിനോട് പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെ സ്ജന സംസാരിക്കുകയാണ്. തന്റെ പേര് മാറ്റത്തെക്കുറിച്ചും സ്ജന സംസാരിക്കുന്നുണ്ട്.
സജ്‌ന നൂര്‍ എന്ന പേര് എനിക്കിഷ്ടമാണ്. നൂര്‍ എന്നത് എന്റെ ഉമ്മയുടെ പേരാണ്. ആ പേര് ഒരിക്കലും തേച്ച് മായ്ച്ച് കളയാന്‍ പറ്റില്ല. വിവാഹ മോചനത്തെ പോസിറ്റീവായിട്ടാണ് കാണുന്നത്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നെടുത്ത തീരുമാനമാണ്. നമ്മള്‍ എത്രയോ പേരുടെ ജീവിതം കാണുന്നുണ്ട്. അടിച്ച് പിരിഞ്ഞ് പോകാതിരിക്കുന്നതിലും നല്ലത് സന്തോഷത്തോടെ സൗഹൃദം നിലനിര്‍ത്തി പിരിയുന്നതാണ്. കഷ്ടപ്പെട്ടോ വിഷമിച്ചോ നില്‍ക്കേണ്ടതില്ല. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നാണ് സജ്‌ന പറയുന്നത്.

ഇനിയും മുന്നോട്ട് പോയാല്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഞങ്ങള്‍ രണ്ടു പേരും ഇല്ലാതായിപ്പോകും. ഞങ്ങളുടെ മക്കള്‍ക്കും ഞങ്ങളില്ലാതായിപ്പോകും. അതിനാല്‍ നല്ല മാതാപിതാക്കളായി, നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ ഇപ്പോള്‍ നിര്‍ത്തി. ആളുകള്‍ പോസിറ്റീവായിട്ടാണ് പറയുന്നതെന്നും സജ്‌ന പറഞ്ഞു.
ഭൂരിഭാഗവും നമ്മള്‍ കണ്ടിട്ടുള്ളത് കഷ്ടപ്പെട്ട് തുടര്‍ന്നു പോകുന്നതാണ്. അതിനാല്‍ എല്ലാവരും പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ശരിയായ തീരുമാനമാണ് എടുത്തതെന്നാണ് പറയുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴും മുഖത്തോട് മുഖം നോക്കാം. വിളിച്ചാല്‍ എടുക്കുകയും സംസാരിക്കുകയും ചെയ്യാം. മക്കളുടെ കാര്യം നോക്കുന്നുണ്ട്. സന്തോഷത്തോടെ പോകാന്‍ പറ്റുന്നുണ്ടെന്നും സജ്‌ന വ്യക്തമാക്കി.
സജ്‌ന ഫിറോസ് ആയിരുന്ന സമയത്ത് തന്നെ സിനിമയൊക്കെ ചെയ്തിരുന്നു. സിനിമയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും ഞാന്‍ വരുന്നത് തന്നെ ഫിറോസ് ഇക്ക വന്ന ശേഷമാണ്. അതിന് മുമ്പ് ഒരു ജോലി ചെയ്യുകയായിരുന്നു. കലയില്‍ താല്‍പര്യം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കൂടെ നില്‍ക്കുകയായിരുന്നുവെന്നും താരം പറയുന്നു.
ശരിയായ സമയത്ത്, ശരിയായ തീരുമാനം എടുത്ത് എന്ന് തന്നെയാണ് ഞങ്ങള്‍ രണ്ടു പേരും കരുതുന്നത്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ കാണുക പരസ്പരം മുഖത്ത് നോക്കാന്‍ പോലും സാധിക്കാത്ത രണ്ടു പേരെയാകും. ഭിന്നതകള്‍ വരുമ്പോള്‍ തന്നെ നിര്‍ത്തുന്നതാകും നല്ലത്. മക്കളുടെ ജീവിതമാണ് ഇനി പ്രധാനമെന്നും സജ്‌ന പറഞ്ഞു.

ഇക്കയുടെ വീട്ടുകാര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അവരുടെ മനസില്‍ എന്തൊങ്കിലും സംഭവിച്ചാലും ഞങ്ങള്‍ തന്നെയാണ് മരുമക്കള്‍ തന്നെയാണ്. ഫിറോസിക്കയുടെ ഉമ്മയും വാപ്പയും എന്റെ ഉമ്മയും വാപ്പയും തന്നെയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ക്ക് ഞാന്‍ മകള്‍ തന്നെയാണ്. അത് മാറിയിട്ടില്ല. എന്റെ വീട്ടിലും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ രണ്ടു പേരും മാത്രമെടുത്ത തീരുമാനം എന്നേയുള്ളൂ. ബാക്കിയെല്ലാം അതുപോലെ തന്നെയുണ്ടെന്നും സജ്‌ന പറയുന്നു.
തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സജ്‌ന സംസാരിച്ചിരുന്നു. തമിഴ് സിനിമ വന്നിരുന്നു. പ്രതിഫലത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. നിങ്ങളുടെ ലക്ഷ്യം സിനിമയല്ല മറ്റ് പലതുമാണ്. സിനിമ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അങ്ങനെയുള്ള പണം എനിക്ക് വേണ്ട. ഇനിയും അങ്ങനെ വന്നാല്‍ അവരുടെ ഫോട്ടോ പുറത്ത് വിടുമെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ സിനിമ ചെയ്യുന്നതിലും ബേധം മരിക്കുന്നതാണെന്നാണ് സജ്‌ന പറയുന്നത്.


Click it and Unblock the Notifications