'മതവും പ്രായവും പറയുന്നവര്‍ കാണണം, ആരേയും തോല്‍പ്പിക്കണ്ട'; വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സല്‍മാനും മേഘയും
സിനിമയിലേയും സീരിയലിലേയും നായകനും നായികയും ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. അങ്ങനെ ഒരുമിച്ച നിരവധി പേരുണ്ട്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലെ പ്രണയത്തിലേക്ക് വഴി തെളിച്ചവരായി സിനിമ ലോകത്തെന്നത് പോലെ സീരിയല്‍ ലോകത്തുമുണ്ട്. ഈക്കൂട്ടത്തിലെ പുതിയ എന്‍ട്രിയാണ് നടന്‍ സല്‍മാനുള്ളും മേഘയും.
ഈയ്യടുത്താണ് സല്‍മാനും മേഘയും വിവാഹിതരാകുന്നത്. മിഴിരണ്ടിലും എന്ന പരമ്പരയിലൂടെയാണ് ഇരുവരും മലയാളികളുടെ പ്രിയപ്പെട്ടവരാകുന്നത്. സീ കേരളത്തിലെ പരമ്പരയാണ് മിഴിരണ്ടിലും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകരും ആഗ്രഹിച്ചിരുന്നു. ഒടുവില്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും വിവാഹിതരായി.

സല്‍മാന്റേയും മേഘയുടേയും വിവാഹം സോഷ്യല്‍ മീഡിയയും ആരാധകരുമൊക്കെ ആഘോഷമാക്കി മാറ്റി. ഇതിനിടെ ഇപ്പോഴിതാ സല്‍മാന്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകര്‍ക്ക് ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് തന്റേയും മേഘയുടേയും ചിത്രങ്ങള്‍ സല്‍മാന്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതിനിടെ ഒരു ആരാധികയുടെ ഹൃദയസ്പര്‍ശിയായ കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്.
''എന്ത് ഭംഗിയാണ് മക്കളെ നിങ്ങള്‍ രണ്ടാളേയും കാണാന്‍. എന്നും എപ്പോഴും ഇങ്ങനെ സന്തോഷമായിട്ട് ജീവിക്കണം. നെഗറ്റീവ് പറയുന്നവരും ജാതിയും പ്രായവും പറയുന്നവരും കാണട്ടെ. നമുക്ക് ആരേയും തോല്‍പ്പിക്കേണ്ട. പക്ഷെ നിങ്ങളെ ആരും വിഷമിപ്പിക്കരുത്. എനിക്ക് ഒരു മോനും മോളും ഉണ്ട്. മോള്‍ക്ക് മേഘയുടെ പ്രായം. മോന് 25. അതാ നിങ്ങള്‍ രണ്ട് ആളേയും ഇത്ര ഇഷ്ടം. ദൈവം മക്കളെ അനുഗ്രഹിക്കട്ടെ.'' എന്നായിരുന്നു ആരാധികയുടെ കമന്റ്.
നേരത്തെ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാനും മേഘയും തങ്ങളുടെ പ്രണയകഥ പങ്കുവച്ചിരുന്നു. താനാണ് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്നാണ് മേഘ പറയുന്നത്. എന്നാല്‍ സല്‍മാന്‍ തന്റെ പ്രൊപ്പോസല്‍ നിരസിച്ചു. പിന്നീട് കുറേനാളുകള്‍ കാത്തിരുന്ന ശേഷമാണ് സല്‍മാന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും മേഘ പറയുന്നുണ്ട്.
''ഞാനാണ് തുടങ്ങിയത്. ഞാന്‍ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്റെ ബര്‍ത്ത് ഡേയുടെ അന്നാണ് പ്രെപ്പോസ് ചെയ്യുന്നത്. പക്ഷെ പുള്ളിക്കാരന്‍ എന്നെ റിജക്ട് ചെയ്തു.'' മേഘ പറയുന്നു. ഇപ്പോള്‍ വെറുതെ തോന്നുന്നതാകും, സീരിയസ് ആയിരിക്കില്ല, നീ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ എന്നാണ് താന്‍ പറഞ്ഞതെന്നാണ് സല്‍മാന്‍ ഓര്‍ക്കുന്നത്. അതേസമയം സീരിയസ് ആണെന്ന് കണ്ടപ്പോള്‍ പഠിത്തം പൂര്‍ത്തിയാക്കാനും, എന്നെ കാണാതിരിക്കുമ്പോള്‍ ഇഷ്ടം ഉണ്ടെങ്കില്‍ ആലോചിക്കാം. പക്ഷെ ഒരു വര്‍ഷം കൊണ്ട് കുറയുമെന്നും പറഞ്ഞിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്‌നേഹം കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. രണ്ട് വര്‍ഷമാണ് താന്‍ സല്‍മാന് വേണ്ടി കാത്തിരുന്നതെന്നാണ് മേഘ പറയുന്നത്. പിന്നീട് കല്യാണം കഴിക്കാമെന്ന് സല്‍മാന്‍ തന്നെ പറഞ്ഞു. അതേസമയം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ മേഘയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതെന്നും സല്‍മാന്‍ പറയുന്നുണ്ട്.
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് സല്‍മാനുള്ളും മേഘയും. ഇരുവരുടേയും പോസ്റ്റുകളിലെല്ലാം ആരാധകര്‍ കമന്റുമായി എത്താറുണ്ട്. ഇപ്പോഴും കഥാപാത്രങ്ങളായിട്ടാണ് പലരും ഇരുവരേയും കാണുന്നത്. അതേസമയം നേരത്തെ സല്‍മാനുള്ളും മേഘയും വിവാഹം കഴിച്ച സമയത്ത് ഇരുവരുടേയും മതവും പ്രായവുമൊക്കെ ചര്‍ച്ചയായിരുന്നു. മേഘയേക്കാള്‍ പത്ത് വയസ് മൂത്തതാണ് സല്‍മാന്‍ എന്നതാണ് ചര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നാണ് സല്‍മാനുള്ളും മേഘയും പറഞ്ഞത്.


Click it and Unblock the Notifications











