പ്രെപ്പോസ് ചെയ്തപ്പോള്‍ സല്‍മാന്‍ റിജക്ട് ചെയ്തു, മേഘ കാത്തിരുന്നത് രണ്ടര വര്‍ഷം; പ്രണയകഥ പങ്കിട്ട് താരങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡിയായിരുന്നു സല്‍മാനുള്ളും മേഘയും. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹം. മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ ജോഡിയായിരുന്നു മേഘയും സല്‍മാനുള്ളും. ഇരുവരുടേയും വിവാഹ വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവെക്കുകയാണ് മേഘയും സല്‍മാനുള്ളും.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തങ്ങള്‍ വിവാഹിതരായെന്ന് വീഡിയോ പങ്കിട്ടപ്പോള്‍ പലരും ആദ്യം വിശ്വസിച്ചിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. പലരും കരുതിയത് പുതിയ പ്രൊജക്ട് ആയിരിക്കുമെന്നാണെന്നും താരങ്ങള്‍ പറയുന്നുണ്ട്. മേഘയായിരുന്നു ആദ്യം പ്രണയം പറഞ്ഞത്. ആ കഥയും ഇരുവരും പങ്കുവെക്കുന്നുണ്ട്.

Megha

''ഞാനാണ് തുടങ്ങിയത്. ഞാന്‍ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്റെ ബര്‍ത്ത് ഡേയുടെ അന്നാണ് പ്രെപ്പോസ് ചെയ്യുന്നത്. പക്ഷെ പുള്ളിക്കാരന്‍ എന്നെ റിജക്ട് ചെയ്തു. ഞാന്‍ കരുതിയിരുന്നത് എളുപ്പമായിരിക്കും എന്നാണ്. സിനിമയില്‍ കാണുന്നതു പോലൊക്കെ തയ്യാറെടുത്ത് പറയാമെന്ന് കരുതി. പക്ഷെ അവിടെ എത്തിയതും വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും ഷോട്ടിന് വിളിക്കും. വീണ്ടും വരും റീസ്റ്റാര്‍ട്ട് ചെയ്യും. വീണ്ടും ഷോട്ടിന് വിളിക്കും. അങ്ങനെ രണ്ട് മൂന്ന് തവണ ബ്രേക്ക് ആയ ശേഷം ഞാന്‍ പറഞ്ഞു. ബ്ലഷ് അടിച്ചുവെങ്കിലും റിജക്ട് ചെയ്തു'' മേഘ പറയുന്നു.

മിഴിരണ്ടിലും സെറ്റില്‍ ആദ്യം സുഹൃത്തുക്കളാകുന്നത് ഞങ്ങളാണ്. എല്ലാ കാര്യങ്ങളും പങ്കുവെക്കും. എന്റെ കുടുംബം ദുബായിലാണ്. അതിന്റെ വിശേഷങ്ങളൊക്കെ മേഘ ചോദിക്കുമായിരുന്നു. അവളുടെ കാര്യങ്ങള്‍ ചോദിക്കും. ആ സമയത്ത് പഠിക്കുകയായിരുന്നു. ഞാന്‍ കുറച്ച് ഉപദേശിക്കുകയൊക്കെ ചെയ്തിരുന്നുവെന്നാണ് സല്‍മാന്‍ പറയുന്നത്. റിജക്ട് ചെയ്ത ശേഷം എനിക്ക് കുറച്ച് ലെഗ്ച്ചറിംഗ് ഒക്കെ കിട്ടിയായിരുന്നുവെന്നാണ് മേഘയും പറയുന്നത്. ഇപ്പോള്‍ വെറുതെ തോന്നുന്നതാകും, സീരിയസ് ആയിരിക്കില്ല, നീ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞുവെന്നാണ് സല്‍മാന്‍ പറയുന്നത്.

ഒരു ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനാല്‍ ലവ് ലൈഫ് വേണ്ടെന്ന് കരുതി നില്‍ക്കുകയായിരുന്നു. സിഗ്മ അടിച്ച് നടക്കുകയായിരുന്നു. പ്രൊപ്പോസ് ചെയ്തപ്പോള്‍ റിജക്ട് ചെയ്യാന്‍ രണ്ട് കാര്യമുണ്ട്. ഒന്ന് ഞാന്‍ പ്രണയം വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാലാണ്. രണ്ടാമത്തേത് പ്രായത്തിന്റേതായ ആകര്‍ഷണം തോന്നല്‍ മാത്രമാകാം എന്നതായിരുന്നുവെന്നും സല്‍മാന്‍ വിശദമാക്കുന്നുണ്ട്.

സീരിയസ് ആണെന്ന് കണ്ടപ്പോള്‍ പഠിത്തം പൂര്‍ത്തിയാക്കാനും, എന്നെ കാണാതിരിക്കുമ്പോള്‍ ഇഷ്ടം ഉണ്ടെങ്കില്‍ ആലോചിക്കാം. പക്ഷെ ഒരു വര്‍ഷം കൊണ്ട് കുറയുമെന്നും പറഞ്ഞിരുന്നുവെന്നും സല്‍മാന്‍ പറയുന്നു. പഠിത്തം നിനക്കുള്ള ധൈര്യമായിരിക്കുമെന്നും പറഞ്ഞു. സ്വതന്ത്ര്യയായ ശേഷം തീരുമാനിക്കാന്‍ പറഞ്ഞു. അപ്പോഴും തോന്നുന്നുവെങ്കില്‍ വരാന്‍ പറഞ്ഞുവെന്നും താരം പറയുന്നു. മേഘയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ താന്‍ കൂടെ നിന്നിരുന്നു. അതുകൊണ്ട് കൂടി തോന്നിയ സ്‌നേഹം മാത്രമാണോ എന്നും ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നുണ്ട്.

Megha

ഇതിനിടെ ഡേറ്റ് ക്ലാഷ് കാരണം മിഴിരണ്ടിലും പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വന്നു. അന്ന് എനിക്ക് വേണ്ടി സംസാരിച്ചത് മേഘയാണ്. വളരെ സങ്കടപ്പെട്ടാണ് മിഴിരണ്ടിലും വിടുന്നത്. വളരെ ആസ്വദിച്ച് ചെയ്ത സീരിയലാണ്. ഇന്നും ആളുകള്‍ എന്നെ വിളിക്കുന്നത് സഞ്ജു എന്നതാണ്. ആ പ്രൊജക്ട് പോയപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. പക്ഷെ അതിന് ശേഷവും മേഘ കോണ്ടാക്ട് തുടര്‍ന്നു. കുറയുമായിരിക്കും എന്നാണ് കരുതിയത് പക്ഷെ കുറഞ്ഞില്ലെന്നും സല്‍മാന്‍ പറയുന്നു.

രണ്ട വര്‍ഷം എന്നെ കാത്ത് നിര്‍ത്തി. അതിന് ശേഷമാണ് യെസ് പറയുന്നതെന്ന് മേഘയും പറയുന്നുണ്ട്. കല്യാണത്തിന്റെ അന്നാണ് ഇഷ്ടമാണെന്ന് പറയുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പാണ് ഔദ്യോഗികമായി ഇഷ്ടമാണെന്ന് പറയുന്നതെന്നും മേഘയും സല്‍മാനും പറയുന്നുണ്ട്. ഞാന്‍ യെസ് എന്നോ, ഐ ലവ് യു എന്നോ പറഞ്ഞിരുന്നില്ല. ഡയറക്ട് വിവാഹം കഴിക്കാമെന്നാണ് പറഞ്ഞതെന്നും സല്‍മാന്‍ പറയുന്നു.

More from Filmibeat

Read more about: serial valentines day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X