ഞാന്‍ മാറിയതല്ല, എന്നെ മാറ്റിയതാണ്! മാറ്റിയത് അറിയിച്ചില്ല; നിറകണ്ണുകളോടെ മിഴി രണ്ടിലും നായകന്‍
മിഴി രണ്ടിലും പരമ്പരയുടെ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു നായകനായി അഭിനയിച്ചിരുന്ന സല്‍മാന്‍ ഫാരിസിനെ മാറ്റിയത്. മറ്റൊരു സീരിയില്‍ കിട്ടിയതോടെ സല്‍മാന്‍ മിഴി രണ്ടിലും പരമ്പര ഉപേക്ഷിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്ന് സല്‍മാന്‍ തന്നെ പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സംഭവങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാകും. നിങ്ങളുടെയൊക്കെ പ്രിയപ്പെട്ട സഞ്ജുവായി ഇനി ഞാനുണ്ടാകില്ല. വേറൊരാളായിരിക്കും. ആദ്യം തന്നെ അവന് ആശംസകള്‍ നേരുന്നു. മാറാനുള്ള കാരണത്തെക്കുറിച്ച് ഒന്നും പറയാനില്ല, പറയുകയും വേണ്ട എന്ന് കരുതിയിരുന്നതാണ്. പക്ഷെ ഒരുപാട് ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടു. ഞാന്‍ ഇട്ടേച്ച് പോയെന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും പുതിയൊരു പ്രൊജക്ട് കിട്ടിയപ്പോള്‍ അതിന് പിന്നാലെ പോയെന്നും കണ്ടു. എന്നെ സ്‌നേഹിക്കുന്നവരോട് എന്താണം സംഭവിച്ചതെന്ന് പറയണമെന്ന് കരുതിയെന്നാണ് സല്‍മാന്‍ പറയുന്നത്.

വളരെ ബേസിക്കായ കാര്യങ്ങള്‍ വരെ പറയണം. എന്നാലേ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാവുകയുള്ളൂ. ഒരു സീരിയലിന് ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ ഡേറ്റ് കൊടുക്കുന്നത് ഒരു മാസത്തിന്റെ രണ്ട് പകുതികളില്‍ ഒരെണ്ണമായിരിക്കും. ഒന്നെങ്കില്‍ ആദ്യത്തെ പകുതി. അല്ലെങ്കില്‍ രണ്ടാം പകുതി. ഒന്ന് മുതല്‍ പതിനഞ്ച് വരെയോ ്പതിനാറ് മുതല്‍ മുപ്പത് വരെയോ. അങ്ങനെ ഒന്ന് മുതല്‍ പതിനഞ്ച് വരെ ഡേറ്റ് കൊടുത്താല്‍ അടുത്ത പകുതിയില്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. വേറെ പ്രൊജക്ടുകള്‍ ചെയ്യുകയോ മറ്റോ ആകാം. കൊടുത്ത ഡേറ്റിനെ ബാധിക്കാതിരുന്നാല്‍ മതി എന്നാണ് താര ംപറയുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഞാന്‍ മിഴി രണ്ടിലും മാത്രമായിരുന്നു ചെയ്തിരുന്നത്. വേറൊന്നും ചെയ്തിരുന്നില്ല. മിഴി രണ്ടിലും തുടങ്ങിയ സമയത്ത് ഞാന്‍ തമിഴില്‍ മൗനരാഗം എന്നൊരു സീരിയല്‍ ചെയ്തിരുന്നു. അതിന്റെ ഡേറ്റ് 16 മുതല്‍ 30 വരെ ആയിരുന്നു. ഒന്ന് മുതല്‍ 15 വരെ ആയിരുന്നു മിഴി രണ്ടിലുമിന് കൊടുത്തിരുന്നത്. എന്നാല്‍ ഇന്നുവരെ ആ ഡേറ്റില്‍ കൃത്യമായി ഷൂട്ട് ചെയ്തിട്ടില്ല. 1-15 പോയിട്ടില്ലെന്നും താരം പറയുന്നു.
ഈ പതിനഞ്ച് ദിവസത്തിന്റെ വണ്‍ ലൈന്‍ ഉണ്ടാകും. അതിനെ അടിസ്ഥാനമാക്കിയാകും തിരക്കഥയൊക്കെ എഴുതുന്നത്. ആ വണ്‍ ലൈന്‍ വന്നാല്‍ മാത്രമേ ഏതൊക്കെ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവുകയുള്ളൂ എന്നൊക്കെ പ്ലാന്‍ ചെയ്യാന്‍ പറ്റു. കഥാകൃത്ത് വണ്‍ ലൈനുണ്ടാക്കി അത് ചാനലിന് നല്‍കും. അത് വച്ച് താരങ്ങള്‍ക്ക് സീനുകളൊക്കെ നല്‍കും. ഇതാണ് ബേസിക് വര്‍ക്കിംഗ് രീതി. പക്ഷെ നമ്മുടെ സീരിയലിന്റെ കഥ കിട്ടാന്‍ വൈകിയിരുന്നതിനാല്‍ എപ്പോഴും ഷൂട്ട് പതിനഞ്ചിനുള്ളില്‍ തീര്‍ന്നിരുന്നില്ല. പലപ്പോഴുമത് 20 ദിവസമൊക്കെ പോയിരുന്നു. ടെക്‌നിക്കലി അങ്ങനെ ഷൂട്ട് ചെയ്താല്‍ നിര്‍മ്മാതാവിന് നഷ്ടമായിരിക്കും. അതിലേക്ക് കടക്കുന്നില്ല.
പക്ഷെ അതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പ്രധാന വേഷങ്ങള്‍ ചെയ്തിരുന്ന ഞങ്ങളൊന്നും വേറെ പ്രൊജക്ടുകള്‍ ചെയ്തിരുന്നില്ല. അതിനാല്‍ എപ്പോള്‍ വിളിച്ചാലും ഞങ്ങള്‍ അവൈലബിള്‍ ആയിരുന്നു. സന്തോഷമായിരുന്നു. എല്ലാ ദിവസവും ജോലിയുണ്ടെങ്കില്‍ സന്തോഷമല്ലേ. ഇതിനിടെ വേറെ പ്രാജക്ടുകളിലേക്ക് വിളിച്ചിരുന്നു. പക്ഷെ നമ്മുടെ സീരിയില്‍ ട്രാക്കിലേക്ക് ആക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. ഞാന്‍ ഹാപ്പിയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
ഈയ്യടുത്ത് ഉമ്മച്ചിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അതോടെ ഒരു വര്‍ക്കും കൂടി ചെയ്‌തേ പറ്റൂവെന്നായി. ഞാന്‍ അതിനായി ശ്രമിച്ചു. എന്റെ ടീമിന്റെയടുത്ത് വളരെ ആദ്യം തന്നെ പറഞ്ഞു വച്ചിരുന്നു, മാസത്തിന്റെ രണ്ടാം പകുതി വേറൊരു വര്‍ക്ക് എടുക്കുകയാണെന്ന്. ഈയ്യൊരു വര്‍ക്കു കൊണ്ട് മാത്രം എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല. അതിനാല്‍ നമ്മുടെ വര്‍ക്കൊന്ന് പ്രോപ്പര്‍ ആക്കണം എന്ന് പറഞ്ഞിരുന്നു. പോസിറ്റീവായി തന്നെയായിരുന്നു നിര്‍മ്മാതാക്കളും സംസാരിച്ചത്. അവര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നു. നല്ലോണം പിന്തുണച്ചിരുന്നുവെന്നും താരം പറയുന്നു.
ആ സമയത്താണ് സണ്‍ ടിവിയില്‍ നിന്നൊരു അടിപൊളി ഓഫര്‍ വരുന്നത്. എല്ലാവരും കരിയറില്‍ വളരണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്റെ ഡേറ്റിന് യോജിക്കുന്ന പ്രൊജക്ടുമായിരുന്നു. 1-15 മിഴി രണ്ടിലും ചെയ്താല്‍ പതിനാറ് മുതല്‍ മുപ്പത് വരെ സണ്‍ ടിവിയിലും ചെയ്യാം. രണ്ട് രണ്ടര മാസം മുമ്പ് ഞാന്‍ അത് കമ്മിറ്റ് ചെയ്തത് പോസ്റ്റ് ഇട്ടിരുന്നു. അന്ന് മുതല്‍ എന്റെ ടീമിനോട് ഞാന്‍ അപ്പ്‌ഡേറ്റ് ചെയ്തിരുന്നു. ചാനലിന്റെ ആളുകളേയും അറിയിച്ചിരുന്നു. ഞങ്ങളുടെ ഷൂട്ടിനെ ബാധിക്കാതിരുന്നാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ട് സൈഡും ക്ലിയര്‍ ആയിരുന്നുവെന്നാണ് സല്‍മാന്‍ പറയുന്നത്.
രണ്ട് മാസം മുമ്പ് തന്നെ തുടങ്ങേണ്ടതായിരുന്നു തമിഴ് പ്രൊജക്ട്. എന്നാല്‍ ഐപിഎല്ലും തിരഞ്ഞെടുപ്പുമൊക്കെ കാരണം നീട്ടി വെക്കേണ്ടി വന്നു. ആദ്യം ഷൂട്ട് ചെയ്തത് നായികയുടെ ഭാഗങ്ങളായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ ഇവിടെ അറിയിക്കുന്നുണ്ടായിരുന്നു. ഇവിടെ ഷൂ്ട്ട് കൃത്യമായി നടക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ ഈ മാസം 16ന് ഉറപ്പായും ഷൂട്ട് തുടങ്ങുമെന്ന് തമിഴില്‍ നിന്നും എന്നെ അറിയിച്ചു. ഇക്കാര്യം ഞാന്‍ അവരെ അറിയിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ചെയ്യണം എന്ന് പറഞ്ഞു. എല്ലാം സെറ്റാക്കാം എന്നവര്‍ പറഞ്ഞു.
ഷൂട്ടിന് മുമ്പ് പത്ത് പന്ത്രണ്ട് ദിവസം ഞങ്ങള്‍ക്ക് ലീവുണ്ടായിരുന്നു. ആ സമയത്തും അവര്‍ക്ക് കഥയുണ്ടാക്കാന്‍ പറ്റിയിരുന്നില്ല. ബ്രേക്ക് ടൈമിലാണ് നോര്‍മലി ഇതൊക്കെ ചെയ്യുക. പിന്നേയും ചില്ലറ ഇഷ്യൂസ് നടന്നു. അതൊന്നും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അറിയേണ്ടതില്ല. കുറേ ഡിലെ വന്നു. ഇതോടെ അവര്‍ക്ക് ബ്രേക്ക് എടുക്കേണ്ടി വന്നു. പിന്നീട് സഞ്ജുവിന്റെ സീനുകള്‍ ഒരുപാട് വന്നു. അങ്ങനെ എന്നോട് കുറച്ച് സമയം നീട്ടി കിട്ടുമോ എന്ന് ചോദിച്ചു. ഞാന്‍ അക്കാര്യം തമിഴ് സീരിയലിന്റെ ആള്‍ക്കാരോട് സംസാരിച്ചു. പുതുതായി വര്‍ക്ക് ചെയ്യുന്ന സീരിയല്‍ വൈകുമ്പോള്‍ നെഗറ്റീവ് ഇംപാക്ടുണ്ടാക്കും. എന്നിട്ടും നാലഞ്ച് തവണ ഞാന്‍ ഡേറ്റ് മാറ്റിയെന്നാണ് സല്‍മാന്‍ പറയുന്നത്.

എന്നിട്ടും ഇവിടെ കഥ റെഡിയായില്ല. അവസാന ഘട്ടം, എനിക്ക് വേണ്ടി തത്കാലത്തേക്ക് ഒരു അഡീഷണല്‍ കഥാപാത്രത്തെ കൊണ്ടുവന്ന്, ഒരാഴ്ചത്തെ എപ്പിസോഡ് നീട്ടി കൊണ്ടു പോകാം എന്ന് മിഴിരണ്ടിലും ടീം പറഞ്ഞു. പക്ഷെ അതിന് ചാനല്‍ സമ്മതിച്ചില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. സഞ്ജു എന്ന കഥാപാത്രമില്ലാതെ കഥ മുന്നോട്ടു പോകില്ല. അങ്ങനെ വന്നാല്‍ എപ്പിസോഡ് ബ്രേക്കാവും, ഒരു എപ്പിസോഡ് കട്ട് ആയാല്‍ ലക്ഷങ്ങള്‍ നിര്‍മാതാവ് ചാനലിന് കൊടുക്കണം. അത് പരിഹരിക്കാനാണ് അഡീഷണലായി ഒരാഴ്ചത്തേക്ക് ഒരു കഥാപാത്രത്തെ കൊണ്ടുവരാം എന്ന് പറഞ്ഞത്. പക്ഷെ ചാനലുകാര്‍ സമ്മതിച്ചില്ലെന്നാണ് താരം പറയുന്നത്. ഇതോടെയാണ് ചാനല്‍ നായകനെ മാറ്റാം എന്ന് നിര്‍ദ്ദേശിക്കുന്നതും അങ്ങെ സംഭവിക്കുന്നതും.
''സഞ്ജു എനിക്കത്രയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും, ഇഷ്ടത്തോടെയുമാണ് ഞാന്‍ ആ സീരിയല്‍ ചെയ്യുന്നത്. മാറ്റുന്ന കാര്യം എന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്' എന്നും സല്‍മാന്‍ പറയുന്നു. വികാരഭരിതനായാണ് സല്‍മാന്‍ സംസാരിക്കുന്നത്. കണ്ണുനിറഞ്ഞു കൊണ്ടായിരുന്നു താരം സംസാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications