ഞങ്ങള്‍ക്ക് തരാന്‍ സ്വര്‍ണമോ കാശോ ഉണ്ടോ മോളേ! ലേഡി റോബിന്‍ഹുഡിന്റെ കണ്ണ് നനയിച്ച ചോദ്യം

ഐപിഎസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും ലേഡി റോബിന്‍ഹുഡ് എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന മോഷ്ടവായ സഹോദരിയുടേയും കഥയാണ് തൂവല്‍സ്പര്‍ശം പറയുന്നത്. അവന്തികയും സാന്ദ്രയുമാണ് തൂവല്‍സ്പര്‍ശത്തിലെ സഹോദരിമാരെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി പരമ്പരയെ അതിവേഗം തന്നെ ഹിറ്റാക്കി മാറ്റുകയായിരുന്നു. ആക്ഷന്‍ രംഗങ്ങളും തൂവല്‍സ്പര്‍ശത്തെ മറ്റ് പരമ്പരകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. മാളു എന്ന മോഷ്ടാവിന്റെ വേഷമാണ് പരമ്പരയില്‍ സാന്ദ്ര ബാബു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സാന്ദ്രയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

പരമ്പരയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസരമായ ഓര്‍മ്മയാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച സാന്ദ്ര പിന്നീട് അവതരാകയായും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചോക്ലേറ്റ് എന്ന പരമ്പരയിലൂടെയായിരുന്നു താരമായി മാറിയത്. പിന്നെയൊരു ഇടവേളയെടുത്ത സാന്ദ്ര തൂവല്‍സ്പര്‍ശത്തിലൂടെ ശക്തമായി തിരികെ വരികയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞങ്ങള്‍ക്ക് തരാന്‍

''ഒരിക്കല്‍ ഞങ്ങള്‍ ബീച്ചില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. പ്രൊഡക്ഷന്‍ മാനേജര്‍ ഓടി വന്ന് സാന്ദ്ര പുറത്തേക്ക് വരൂവെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകുമോ എന്ന് കരുതി ഞാന്‍ ഭയന്നു. പക്ഷെ ഞാന്‍ വീടിന്റെ പുറത്തിറങ്ങിയതും കണ്ടത് എന്നെ കാണാനായി കാത്തു നില്‍ക്കുന്ന വലിയൊരു കൂട്ടം ആളുകളെയാണ്. മോളെ ഞങ്ങള്‍ക്ക് തരാന്‍ സ്വര്‍ണമോ പണമോ ഉണ്ടോ മോളുടെ കയ്യില്‍ എന്നായിരുന്നു അവര്‍ ചോദിച്ചത്. ആ നിമിഷമാണ് എന്റെ കഥാപാത്രത്തെ പൂര്‍ണമായും അവര്‍ സ്വീകരിച്ചതായി എനിക്ക് ബോധ്യപ്പെട്ടത്. പാവങ്ങളെ സഹായിക്കുന്നവളാണ് എന്റെ കഥാപാത്രം. അവരെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു. അവരുടെ സ്‌നേഹം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി''.

സഹോദരിമാരെ പോലെ തന്നെ

സാന്ദ്രയുടേയും അവന്തികയടേയും കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. ഓഫ് സ്‌ക്രീനിലും തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണെന്നാണ് സാന്ദ്ര പറയുന്നത്. ''ഇപ്പോള്‍ സഹോദരിമാരെ പോലെ തന്നെയാണ് ഞങ്ങള്‍. അവന്തിക എന്നെ പിന്തുണയ്ക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്റെ അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് അവരാണ്. ഒരു രംഗം നന്നാകാന്‍ എന്ത് ചെയ്യാനും തയ്യാറാകുന്ന, പിന്തുണ നല്‍കുന്നൊരു സഹതാരം ഉണ്ടാവുക എന്നത് ജോലിയെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. ആക്ഷന്‍ രംഗങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വേദന ഞാന്‍ കാണാറുണ്ട്. പക്ഷെ പരാതിപ്പെടുകയോ നിര്‍ത്തി പോവുകയോ ചെയ്യില്ല'' എന്നായിരുന്നു അവന്തികയെക്കുറിച്ച് സാന്ദ്ര പറഞ്ഞത്.

റിയലിസ്റ്റിക്

''ഫൈറ്റ് രംഗങ്ങള്‍ റിയലിസ്റ്റിക് ആയിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ട്. ബോഡി ഡബിള്‍ ഇല്ലാതെയാണ് ചെയ്‌സിംഗും ഫൈറ്റുകളും ചെയ്തത്. വേദന കാരണം അനങ്ങാന്‍ പോലും പറ്റാത്ത രാവിലെകള്‍ ഉണ്ടായിട്ടുണ്ട്. ടീമിന്റെ എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്'' എന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് സാന്ദ്ര പറയുന്നത്. അവന്തികയ്ക്കും സാന്ദ്രയ്ക്കും ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ പരമ്പരയില്‍ ചെയ്യാനുണ്ട്. ഒരിക്കല്‍ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ പിന്നാമ്പുറ വീഡിയോ സാന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ റിസ്‌ക് താന്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്നാണ് സാന്ദ്ര പറയുന്നത്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
തൂവല്‍സ്പര്‍ശത്തിലേക്ക്

എങ്ങനെയാണ് താന്‍ തൂവല്‍സ്പര്‍ശത്തിലേക്ക് എത്തിയതെന്നും സാന്ദ്ര പറയുന്നുണ്ട്. എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഒരു വര്‍ഷം കാത്തിരിക്കുക എന്നത് കുറച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അറിയാമായിരുന്നു. മലയാളം ടെലിവിഷനില്‍ ഇങ്ങനൊരു കഥാപാത്രം ഇതാദ്യമായിട്ടാണ് വരുന്നത്. നല്ല ഹൃദയത്തിന് ഉടമയായ ഒരു മോഷ്ടാവ്. സീരിയലില്‍ ഒരു നടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ്. കാത്തിരിപ്പ് വെറുതെയായില്ലെന്ന് തനിക്ക് ഇപ്പോള്‍ അറിയാമെന്നും സാന്ദ്ര പറയുന്നു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X