'എന്റെ നാട്ടില്‍ എന്റെ ഫ്ളക്സ്'; താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് സാന്ത്വനത്തിലെ കണ്ണന്‍
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീടും അനിയന്മാരും അഞ്ജലിയും അപ്പുവുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഇന്ന്. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയവനാണ് കണ്ണന്‍. അച്ചു സുഗന്ദ് ആണ് കണ്ണനെ അവതരിപ്പിക്കുന്നത്.
അച്ചുവിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അഭിനയത്തിലേക്ക് എത്തുന്നതിനെ കുറിച്ച് താന്‍ കണ്ട സ്വപ്‌നങ്ങളെ കുറിച്ചും തന്‍രെ നാട്ടുകാരെ കുറിച്ചുമെല്ലാമാണ് അച്ചു മനസ് തുറക്കുന്നത്. അച്ചുവിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഓര്‍മ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നില്ല..എല്ലാരെയും കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവര്‍ക്കിടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിരുന്നില്ല. എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാന്‍ ഒതുങ്ങി കൂടിയിരുന്നു. ഞങ്ങള്‍ നാലുപേരും ഇപ്പോള്‍ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു''. അച്ചു പറയുന്നു.
അന്നും ഇന്നും അയിരൂറിനെ ചേര്‍ന്നുനില്‍ക്കുന്ന ഒരുപാട് ചേട്ടന്മാര്‍ ഉണ്ട്. അവരില്‍ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങള്‍ എന്താ മാറി നില്‍ക്കുന്നത് എന്ന്. അതിനൊന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടില്‍ അങ്ങനെ അധികം ഒന്നും നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഞാന്‍ ഇല്ലായിരുന്നു.
നോക്കിയാല്‍ കണ്ണെടുക്കാനാകില്ല; ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍
Recommended Video
''എന്നിട്ടും ചേട്ടന്മാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു. പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡില്‍ ഒരു പോസ്റ്റിന്റെ മുകളില്‍ വിജയ് അണ്ണന്റെ ഞാന്‍ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്‌ലക്‌സ് വെച്ചിട്ടുണ്ട്. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടില്‍ എന്റെ ഫ്‌ലക്‌സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ശരിക്കും ആ സ്വപ്നം സഫലമായി. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോര്‍ട്ടിന്..
എല്ലാവരോടും. ഒരുപാട് സ്‌നേഹം''. എന്നു പറഞ്ഞാണ് അച്ചു പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications