For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യല്‍ മീഡിയ എന്നെ അച്ഛനാക്കി, നായികയെ പ്രണയിച്ച സഹനായകന്‍; സാന്ത്വനത്തിലെ ശിവേട്ടന്‍ പറയുന്നു

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. ശിവാഞ്ജലിയും ഹരിയും അപ്പുവും കണ്ണനുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിലേക്കാണ് പ്രവേശിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളം പരമ്പരയുടെ സംപ്രേക്ഷണം നടക്കാതെ വന്നിരുന്നു. ഈ സമയത്ത് ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ വല്ലാതെ മിസ് ചെയ്തുവെന്ന് പരമ്പരയുടെ തിരിച്ചുവരവിന് ലഭിച്ച സ്വീകരണത്തില്‍ നിന്നും മനസിലാകും.

  സാരിയില്‍ സുന്ദരിയായി സഞ്ജി ഷെട്ടി; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

  സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ ശിവേട്ടനായി മാറിയ താരമാണ് സജിന്‍. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പരയിലെ ശിവനും അഞ്ജലിയും ഇന്ന് മലയാളം സീരിയലുകളിലെ ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളിലൊന്നാണ്. ശിവാഞ്ജലി എന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന ഇരുവര്‍ക്കുമിടയിലെ അടികളും ഇണക്കങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളായി മാറാറുണ്ട്. ഇപ്പോഴിതാ പരമ്പരയിലേക്ക് എത്തിയതിനെ കുറിച്ചും മറ്റും ശിവനായി എത്തുന്ന സജിന്‍ സംസാരിക്കുകയാണ്.

  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സജിന്‍ മനസ് തുറന്നത്. തനിക്കൊരു മകളുണ്ടെന്നാണ് പലരുടേയും സംശയമെന്നാണ് സജിന്‍ പറയുന്നത്. ശരിക്കും പറഞ്ഞാല്‍ യൂട്യൂബ് ചാനലുകളാണ് തന്നെ അച്ഛനാക്കിയതെന്നാണ് താരം പറയുന്നത്. എന്റെ ഫാമിലിയിലെ ഏതെങ്കിലും കുട്ടികളെ എടുത്തുനില്‍ക്കുന്ന ചിത്രങ്ങളെല്ലാം എടുത്ത് എന്റെ മകളാണ് എന്നാണ് യൂട്യൂബേഴ്സ് പറയുന്നത്. അത് പലപ്പോഴും എന്റെ ഏട്ടന്റെ കുട്ടിയോ ഷഫ്നയുടെ അടുത്തബന്ധത്തിലുള്ള കുട്ടികളോ ആകുമെന്ന് താം പറയുന്നു.അതുകൊണ്ടുതന്നെ പലയിടത്തും എന്റെ മകളുടെ ചിത്രം പലതാണെന്നതാണ് മറ്റൊരു വസ്തുതയെന്നും സജിന്‍ പറയുന്നു.

  കാര്യങ്ങള്‍ സോഷ്യല്‍മീഡിയ ഇങ്ങനെയെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അവരാണ് ശിവേട്ടനെ വളര്‍ത്തിയതെന്നാണ് സജിന്റെ അഭിപ്രായം. അവര്‍ തരുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകാത്തതാണ്. ഒരു പരിചയവും ഇല്ലാത്ത എത്ര ആളുകളാണ് ശിവേട്ടനായി എന്നെ സ്നേഹിക്കുന്നതെന്നും താരം പറയുന്നു. ഒരു പരമ്പരയിലേക്കെത്തുമെന്നോ, ഇത്തരത്തില്‍ പൊതുസമ്മതി കിട്ടുമെന്നോ ഒന്നും ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല. രഞ്ജിത്തേട്ടന്‍, ചിപ്പിചേച്ചി, ആദിത്യന്‍സാര്‍ എന്നിവരാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നും സജിന്‍ പറയുന്നു.

  ഷഫ്‌നയുമായുള്ള പ്രണയത്തെക്കുറിച്ചും സജിന്‍ പറയുന്നുണ്ട്. പ്ലസ്ടു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഷഫ്‌നയെ ആദ്യമായി. ചിത്രത്തിലെ നായികയായ മീനാക്ഷിയെന്ന കഥാപാത്രത്തെയായിരുന്നു ഷഫ്‌ന അവതരിപ്പിച്ചിരുന്നത്. നായകന്റെ സുഹൃത്തായിട്ടായിരുന്നു സജിന്‍ അഭിനയിച്ചത്. സിനിമ കഴിഞ്ഞതോടെ പ്രണയവും സീരിയസായി മാറുകയായിരുന്നു. ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു അപ്പോള്‍. പഠനം കഴിഞ്ഞപ്പോഴേക്കും പ്രണയവും പാഷനും സീരിയസായി. പ്രണയ സാക്ഷാത്കാരത്തിന്റേയും അഭിനയ സാക്ഷാത്കാരത്തിന്റേയും മുന്നോടിയായി കാര്‍ ഷോറൂമിലെ ജോലിക്കാരനായും കാറ്ററിംഗ് ബോയ് ആയും മെഡിക്കല്‍ റെപ്രസന്റേറ്റീവായുമെല്ലാം ജോലി ചെയ്തിട്ടുണ്ടെന്നാണ് സജിന്‍ പറയുന്നത്.

  Mohanlal against dowry system

  താനിന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട ശിവേട്ടനായതിന്റെ മുഖ്യകാരണം ഷഫ്ന ആണെന്നാണ് സജിന്‍ പറയുന്നത്. താനൊരു അറിയപ്പെടുന്ന നടനാകണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ചിലരില്‍ പ്രധാനപ്പെട്ടയാളും ഷഫ്നയാണ്. ഷഫ്നയുടെ സിനിമാ-സീരിയല്‍ ബന്ധങ്ങളിലൂടെയാണ് താനും ഇവിടേക്ക് എത്തിച്ചേര്‍ന്നതും. സാന്ത്വനത്തിന്റെ ഓഡീഷന് പോകുന്നത് ഷഫ്നയുടെ പരിചയക്കാന്‍ വഴിയാണെന്നും സജിന്‍ പറയുന്നു. താനഭിനയിച്ച പരമ്പരയിലെ ഭാഗങ്ങള്‍ കണ്ട് ഷഫ്ന കരയുന്നതും സന്തോഷിക്കുന്നതുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ടെന്നും സജിന്‍ പറയുന്നു.

  Read more about: serial
  English summary
  Santhwanam Actor Sajin Opens Up About Shafna And Social Media Making Him A Dad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X