ചെറിയൊരു സ്‌ട്രോക്ക്, വലത് കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ടായി; സാന്ത്വനത്തിലെ ഇടവേളയെപ്പറ്റി ദിവ്യ

സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആണ് ദിവ്യ ചെയ്യുന്നത്. ഈ അടുത്തിടെ പരമ്പരയില്‍ നിന്നും ദിവ്യയ്ക്ക് ഇടവേള എടുക്കേണ്ടി വന്നിരുന്നു

മലയാളത്തില്‍ ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൡ ജനപ്രീതിയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥ പറയുന്ന പരമ്പരയാണ് സാന്ത്വനം. സാഹോദര്യ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്ന പരമ്പര തുടക്കം മുതല്‍ക്കു തന്നെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. രസകരമായ നര്‍മ മുഹൂര്‍ത്തങ്ങളും പ്രണയവും കുടുംബ ബന്ധുമൊക്കെ അവതരിപ്പിക്കുന്ന പരമ്പര അധികം വൈകാതെ തന്നെ ഹിറ്റായി മാറുകയായിരുന്നു.

തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് മലയാളികളെ സംബന്ധിച്ച് അവരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ കുടുംബത്തെ പോലെ അവര്‍ സാന്ത്വനം വീട്ടിലുള്ളവരെ സ്‌നേഹിക്കുന്നുണ്ട്. സാന്ത്വനത്തിലെ താരങ്ങളെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരായാണ് കാണുന്നത്.

DIvya Binu

സാന്ത്വനത്തിലെ അഞ്ജലിയുടെ അമ്മയും ബാലന്റേയും സഹോദരിമാരുടേയും അമ്മായിയുമായ സാവിത്രിയെ അവതരിപ്പിക്കുന്നത് ദിവ്യ ബിനു ആണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആണ് ദിവ്യ ചെയ്യുന്നത്. തുടക്കത്തില്‍ വില്ലത്തിയായിരുന്ന, പിന്നീട് നന്മയുടെ പാതയിലേക്ക് എത്തുന്ന സാവിത്രിയെ മനോഹരമായി തന്നെയാണ് ദിവ്യ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ അടുത്തിടെ പരമ്പരയില്‍ നിന്നും ദിവ്യയ്ക്ക് ഇടവേള എടുക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ ദിവ്യ മനസ് തുറക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ദിവ്യയുമെത്തിയിരുന്നു. ആ സമയത്ത് നല്‍കിയൊരു അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്.

കൊറോണക്ക് ശേഷം വീണ്ടും പൊങ്കാല ഇടാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് താരം പറയുന്നത്. കൊറോണ സമയത്ത് ജോലി ഇല്ല എന്ന പോലെ തന്നെ പൊങ്കാല ഇടുമ്പോള്‍ ഉള്ള നമ്മുടെ ഐക്യം കൂട്ടായ്മ ഒക്കെ നഷ്ടപെട്ടപ്പോള്‍ വലിയ വേദന തോന്നി എന്നും ദിവ്യ പറയുന്നുണ്ട് വീണ്ടും പഴയപോലെ ആറ്റുകാല്‍ അമ്മയുടെ പൊങ്കാല ഇത്രയും സജീവമാകുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നതായും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പൊങ്കാല ഇടാന്‍ തുടങ്ങിയ ശേഷം താനിതുവരെ മുടക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. എന്റെ സ്വദേശം കൊല്ലം ആണ്. ഡിഗ്രിക്ക് പഠിക്കാന്‍ വേണ്ടി വന്നതാണ് ഇവിടെ. അന്ന് മുതല്‍ ഇന്ന് വരെ പൊങ്കാല ഞാന്‍ മുടക്കിയിട്ടില്ല എന്നാണ് ദിവ്യ പറയുന്നത്. പിന്നാലെയാണ് താന്‍ അഭിനയത്തില്‍ നിന്നും ഇടവേളെയടുത്തതിനെക്കുറിച്ചും മറ്റും ദിവ്യ മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു. ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ് ആയിരുന്നു. ചെറിയ ഒരു സ്‌ട്രോക്ക് വന്നു. വലതുകണ്ണിന് ബ്ലര്‍ ആണ് കാഴ്ചകള്‍. എന്നിട്ടുപോലും എനിക്ക് കഴിഞ്ഞദിവസം സാന്ത്വനം ലൊക്കേഷനില്‍ റീ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞു. അതും ഭാഗ്യമായി കരുതുന്നു. ഒരുപാട് സന്തോഷം തോന്നുന്നു'' എന്നാണ് താരം പറയുന്നത്.

DIvya Binu

താന്‍ പൊങ്കാലയ്ക്കായി ഇത്തവണ എത്തിയത് അമ്മയോടുള്ള നന്ദി അറിയിക്കാനാണെന്നാണ് താരം പറയുന്നത്. തനിക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിട്ടും തനിക്ക് കലയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട അവസ്ഥ ദേവി വരുത്തിയിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. ഇത്തവണ തനിക്കൊപ്പം മകളും പൊങ്കാലയ്ക്കായി വന്നിട്ടുണ്ടെന്നും താരം അറിയിക്കുന്നുണ്ട്. താന്‍ വണ്ടും ഡബ്ബിംഗില്‍ സജീവമായതിനെക്കുറിച്ചും താരം പരാമര്‍ശിക്കുന്നുണ്ട്.

തെക്കന്‍ തല്ലു കേസില്‍ പദ്മപ്രിയക്ക് ഡബ്ബ് ചെയ്തിരുന്നു. അടുത്തിടെ ഇറങ്ങിയ സിനിമകളിലും, സാന്ത്വനം കുടുംബവിളക്ക് പരമ്പരകളിലെ ഡബ്ബിങിലും ഇപ്പോള്‍ സജീവം ആണെന്നും ദിവ്യ പറഞ്ഞു. അഭിനയത്തിലെന്നത് പോലെ തന്നെ ഡബ്ബിംഗിലും സജീവമാണ് ദിവ്യ. നേരത്തെ ബാഹുബലി മലയാളത്തില്‍ രമ്യാ കൃഷ്ണന് ശബ്ദം നല്‍കിയത് ദിവ്യയാണ്. കൂടാതെ ബാഗ്തിയില്‍ അനുഷ്‌കയ്ക്കും ശബ്ദം നല്‍കിയത് ദിവ്യയായിരുന്നു.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X