ശിവാഞ്ജലിയുടെ ചിരിയും കളിയും ഉടനെ മായും; തമ്പിയെ കാണാന്‍ പുറപ്പെട്ട് അപ്പു, ഇനി പൊട്ടിത്തെറി!
ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കള്‍ വരെ പരമ്പരയുടെ ആരാധകരാണ്. സംഭവ ബഹുലമായ രംഗങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പര കടന്നു പോകുന്നത്. തമ്പി ശങ്കരനേയും സാവിത്രിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ സാന്ത്വനം നാടകീയമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ അഞ്ജുവിന്റെ സ്വര്‍ണം കൂട്ടുകാരനെന്ന പേരില്‍ വാങ്ങി കൊണ്ടു പോയതിന് ശിവനോട് ബാലന്‍ ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
പക്ഷെ ആത് ആളികത്തും മുമ്പുള്ള ശാന്തത മാത്രമായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ശിവന്‍ തന്നില്‍ നിന്നും മറച്ചു വച്ച സത്യങ്ങള്‍ ബാലന്‍ അറിഞ്ഞിരിക്കുകയാണ്. അപ്പുവിന്റെ ആഗ്രഹം നിറവേറ്റാനായി തമ്പിയെ കാണാന്‍ എത്തിയ ബാലനോടും ദേവിയോയും ശിവന്‍ തന്റെ വീട്ടില്‍ കയറി തന്നെ തല്ലിയ വിവരം തമ്പി അറിയിച്ചിരിക്കുകയാണ്. ഇതോടെ ബാലന് ശിവനോടുള്ള ദേഷ്യം കൂടിയിരിക്കുകയാണ്. വീട്ടിലെത്തിയെങ്കിലും അപ്പുവിനോട് സംസാരിക്കാതെ പോവുകയായിരുന്നു ബാലന്.

എന്നാല്‍ ഈ സമയം ഇതൊന്നും അറിയാതെ മറ്റൊരിടത്താണ് ശിവനും അഞ്ജുവുമുള്ളത്. തന്റെ വീട് തിരികെ കിട്ടിയ സന്തോഷത്തിലാണ് അഞ്ജു. ആരുമറിയാതെ തന്നെ സഹായിച്ചത് ശിവനാണെന്ന സത്യം ശങ്കരമാമ അഞ്ജുവിനേയും സാവിത്രിയേയും അറിയിച്ചിരിക്കുകയാണ്. ജയന്തിയെ സാക്ഷി നിര്‍ത്തിയാണ് ശങ്കരമാമ സത്യങ്ങള്‍ പറഞ്ഞത്. ഈ സമയം ശിവനും അവിടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ശിവന് ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് ജയന്തി വീണ്ടും കുത്തിത്തിരപ്പിന് ശ്രമിച്ചു. പക്ഷെ ജയന്തിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സാവിത്രി പോലും സമ്മതിച്ചില്ല.

നാളിതുവരെ ശിവനോട് ദേഷ്യത്തോടെ മാത്രം സംസാരിച്ചിരുന്ന സാവിത്രിയുടെ മനസിലും ശിവനോട് സ്‌നേഹവും ബഹുമാനവും നിറഞ്ഞിരിക്കുകയാണ്. തന്റെ ഭര്‍ത്താവാണ് അച്ഛനെ സഹായിച്ചതെന്നും അതിനായിരുന്നു തന്‌റെ സ്വര്‍ണം വാങ്ങിയതെന്നുമുള്ള സത്യം അറിഞ്ഞതോടെ അഞ്ജുവും സന്തോഷത്തിലാണ്. എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന് ചോദിച്ച അഞ്ജു ശിവനോട് നന്ദി പറയുകയും ചെയ്തു. പിന്നാലെ ഇരുവരും തമ്മിലുള്ള മനോഹരമായ രംഗങ്ങള്‍ക്കാണ് സാന്ത്വനം എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. ഇരുവരും ഒരുമിച്ച് സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. രസകരമായി നിമിഷങ്ങളായിരുന്നു ഇതെല്ലാം.

എന്നാല്‍ ഇതേ സമയം തന്റെ അച്ഛനെ കാണാനായി പുറപ്പെടുകയാണ് അപ്പു. ദേവിയോട് താന്‍ അച്ഛനെ കാണാന്‍ തീരുമാനിച്ചുവെന്നും താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കാത്തതാണ് അച്ഛന്റെ ദേഷ്യത്തിന് കാരണമെന്നും അപ്പു പറഞ്ഞു. എന്നാല്‍ അപ്പു വീട്ടിലേക്ക് പോയാല്‍ തമ്പിയില്‍ നിന്നും സത്യം അറിയുമെന്ന ഭയത്തിലാണ് ദേവി. അങ്ങനെ വന്നാല്‍ തന്റെ അച്ഛനെ ശിവന്‍ തല്ലിയെന്നും അതുകാരണം അച്ഛനുമായി അടുക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടുവെന്നും അറിയുന്നതോടെ അപ്പു എങ്ങനെയാകും പെരുമാറുക എന്നതാണ് കണ്ടറിയേണ്ടത്. നേരത്തെ തന്നെ ഈ വിഷയത്തില്‍ അപ്പു ദേഷ്യപ്പെട്ടിരുന്നതിനാല്‍ ഇത്തവണത്തെ സംഭവത്തില്‍ ശിവനോടും അഞ്ജുവിനോടും അപ്പു പിണങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.
Recommended Video

ഇത്രയും വളര്‍ത്തി വലുതാക്കിയ വല്യേട്ടനും വല്യേട്ടത്തിക്കും ശിവേട്ടനെ മനസിലായിട്ടില്ല എന്നാ സ്വന്തം അമ്മായിയച്ഛന് മനസിലായി ശിവേട്ടന്റെ നന്മ, ജയന്തി ആണ് ഇതിനു പിന്നില്‍ കളിച്ചതെന്ന് എല്ലാവരും തിരിച്ചറിയുന്ന നിമിഷങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടു പോകല്ലേ ഏഷ്യാനെറ്റ് മാമാ.
ഇനി ജയന്തി ശിവേട്ടനെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ വായടപ്പിക്കുന്ന വിധം എന്തെങ്കിലും അമ്മായി പറയണം, ശിവേട്ടന്റെ നന്മ എല്ലാവരും തിരിച്ചറിയുമ്പോള്‍ സാന്ത്വനം കുടുംബത്തിലെ എല്ലാവരും ശിവേട്ടനെ ഓര്‍ത്ത് സന്തോഷിക്കുമ്പോള്‍ അപ്പു ശിവേട്ടനോട് ഉള്ളില്‍ പകയും കലിപ്പും ആകാതിരുന്നാല്‍ മതിയായിരുന്നു. ഇത്രയും സന്തോഷമുള്ള എപ്പിസോഡ് തന്നിട്ട് നാളെമുതല്‍ ഫുള്‍ ശോകമാണോ എന്തോ, അപ്പുവും ബാലേട്ടനും എല്ലാം അറിഞ്ഞിരിക്കുന്നു, എ്ന്നിങ്ങനെയാണ് പ്രൊമോ വീഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍.


Click it and Unblock the Notifications