മാസ് ശിവേട്ടന്‍ ഇപ്പോ കോമഡി പീസായി! ശിവനെ ചൊല്ലി കണ്ണനോട് വഴക്കിട്ട് അഞ്ജു; ദിവാസ്വപ്‌നം പൊക്കി ദേവി

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും പരമ്പരയുടെ ആരാധകരാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക്. ബാലന്റേയും ദേവിയുടേയും കുടുംബം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ അയല്‍വക്കത്തെ പ്രിയപ്പെട്ട കുടുംബമാണ്. രസകരമായ മുഹൂര്‍ത്തങ്ങളുമായി പരമ്പര മുന്നേറുകയാണ്. സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന പരമ്പരയില്‍ ആക്ഷനും റൊമാന്‍സും തമാശയുമൊക്കെയുണ്ട്. മറ്റ് പരമ്പരകളില്‍ നിന്നും സാന്ത്വനത്തെ വേറിട്ട് നിര്‍ത്തുന്നതും ഈ ജനപ്രീയ ചേരുവകളാണ്.

സാന്ത്വനത്തിലെ രസകരമായൊരു രംഗത്തിന് ഇന്നത്തെ എപ്പോസിഡ് സാക്ഷ്യം വഹിച്ചു. തുടക്കത്തില്‍ കീരിയും പാമ്പുമായിരുന്നു അഞ്ജവും ശിവനും ഇപ്പോള്‍ കട്ട പ്രണയത്തിലാണ്. പ്രണയത്തിന്റെ തുടക്കകാലത്തെ തമാശകളും നിഷ്‌കളങ്കതയുമെല്ലാം ഇവരുടെ ബന്ധത്തിലുണ്ട്. അങ്ങനെയിരുന്നു കൊണ്ട് ഒാരോന്ന് ആലോചിച്ച് ചിരിക്കുന്ന അഞ്ജുവിനെ ദേവിയും അപ്പുവും ചേര്‍ന്ന് കൈയ്യോടെ പൊക്കിയത് ഇന്നത്തെ എപ്പിസോഡിലെ രസകരമായൊരു സംഭവമായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ചമ്മി ഐസായി

ഹാളിലിരുന്ന് പച്ചക്കറി അരിയവെ എന്തോ ആലോചിച്ച് ചിരിക്കുകയായിരുന്നു അഞ്ജു. ഈ സമയം അവിടേക്ക് എത്തിയ ദേവിയും അപ്പും ഇത് കാണുന്നു. കുറച്ച് നേരം അഞ്ജുവിനെ നോക്കി ചിരിച്ച ശേഷം പരിസരം മറന്നിരിക്കുന്ന അഞ്ജുവിനെ ഇരുവരും ചേര്‍ന്ന് ഒച്ചയുണ്ടാക്കി ഉണര്‍ത്തുകയായിരുന്നു. ആകെ ചമ്മി ഐസായിരിക്കുന്ന അഞ്ജുവിന് അരികിലിരുന്ന് ഇരുവരും അവളെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു പിന്നെ.

ദിവാ സ്വപ്നം

ഈ പരിഹസരത്ത് വേറേയും കുറേ പാവങ്ങള്‍ ജീവിക്കുന്നുണ്ടേ എന്ന് ദേവി പറയുന്നു. എന്തായിരുന്നു ദിവാ സ്വപ്നം. പരിസരബോധമില്ലാതെയിരുന്ന് ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നല്ലോ എന്ന് അപ്പു ചോദിക്കുന്നുണ്ട്. ചമ്മല്‍ മറിക്കാന്‍ ശ്രമിച്ചു കൊണ്ട് ചെവിയിലൊരു ഈച്ച വന്നിരുന്നപ്പോള്‍ ഓടിക്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു അഞ്ജു പറഞ്ഞത്. ഏതായിരുന്നു ആ ഈച്ചയെന്ന് ഞാന്‍ പറഞ്ഞു തരട്ടെ എന്ന് ദേവി ചോദിക്കുന്നു. ഇതോടെ ഈച്ച ഈച്ച് എന്ന് പറഞ്ഞു കൊണ്ട് അപ്പു അഞ്ജുവിനെ ഇക്കിളിയിടുകയാണ്. ദേവിയും കൂടെക്കൂടുന്നു. ഇതിനിടെ കണ്ണനും അമ്മയും അവിടേക്ക് എത്തുകയും എന്താണ് കാര്യമെന്ന് ചോദിക്കുകയും ചെയ്യുന്നു.

ശിവേട്ടനീച്ച

ഇവളെന്തോ മനോരാജ്യം കണ്ട് തന്നത്താനെയിരുന്ന് ചിരിക്കുകയും ഞെരിപിരി കൊളളുകയുമായിരുന്നുവെന്ന് ദേവി അമ്മയോട് പറയുന്നു. ചോദിച്ചപ്പോള്‍ ചെവിയില്‍ ഈച്ച വന്നിരുന്നതാണെന്നാണ് പറഞ്ഞതെന്ന് അപ്പുവും അമ്മയെ അറിയിക്കുന്നു. അത് കേട്ടതും കണ്ണന് കാര്യം മനസിലായി. അത് ശിവേട്ടനീച്ചയായിരിക്കും എന്ന് കണ്ണന്‍ പറയുന്നു. അമ്മ എന്താണെന്ന് ചോദിച്ചപ്പോള്‍ ഈ മണിയനീച്ച പോലെ ഒന്നാണെന്നും കണ്ണന്‍ പറയുന്നു. ശിവേട്ടന്‍ കാണിക്കുകയോ പറയുകയോ ചെയ്ത എന്തെങ്കിലും കോമഡി ഓര്‍ത്ത് ചിരിച്ചതാകും. ശിവേട്ടനിപ്പോള്‍ കോമഡി പീസായി മാറിയിരിക്കുകയാണല്ലോ. പഴയ പ്രതാപമൊക്കെ പടി കടന്ന് പോയില്ലേ. പണ്ട് എന്തായിരുന്നു. അടിയ്ക്ക് അടി, വെട്ടിന് വെട്ട്, കുത്തിന് കുത്ത്. കല്യാണം കഴിഞ്ഞതോടെ എല്ലാം പോയി എന്ന് കണ്ണന്‍ നിരാശപ്പെടുന്നു.

 അഞ്ജുവിന് കൊണ്ടു

ശിവനെ പറഞ്ഞതും അഞ്ജുവിന് കൊണ്ടു. കണ്ണന് മറുപടിയുമായി അഞ്ജു എത്തി. ആര് പറഞ്ഞു, എന്നിട്ടാണോ വീട്ടില്‍ വന്ന് വൃത്തികേട് പറഞ്ഞ ജഗന്നാഥന്റെ കരണം അടിച്ച് പൊട്ടിച്ചതെന്ന് അഞ്ജു ചോദിക്കുന്നു. പക്ഷെ സിഐയെ വെറുതെ വിട്ടില്ലേ എന്ന് കണ്ണന്‍ തിരിച്ചു ചോദിക്കുമ്പോള്‍ പിന്നെ എന്തു വേണം, ആടു തോമ സ്‌റ്റൈലില്‍ തലയില്‍ മുണ്ടിട്ട് വല്ല പൊട്ടക്കിണറ്റിലും തള്ളണമായിരുന്നോ എന്ന് അഞ്ജു മറുപടി നല്‍കുന്നു. ഇതിന് കണ്ണന്‍ നല്‍കിയ മറുപടി അത്രയ്‌ക്കൊന്നുമില്ലെങ്കിലും ഒരു ഇരുട്ടടിയെങ്കിലും കൊടുക്കാമായിരുന്നു എന്നായിരുന്നു. എന്നാല്‍ പോലീസുകാരോട് അങ്ങനെ ചെയ്താല്‍ മനസമാധാനമായിട്ട് ജീവിക്കാന്‍ പറ്റുമോ? അവനിപ്പോള്‍ നന്നായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. അതാ ഒന്നിനും പോകാതെ ഒതുങ്ങി കഴിയുന്നത്. അങ്ങനെയാണ് കുടുംബ സ്‌നേഹമുള്ളവര്‍ എന്നായിരുന്നു അമ്മയുടെ പ്രതികരണം.

ശിവനെ അങ്ങനെയാക്കിയെടുത്തതില്‍ അഞ്ജുവിനുമുണ്ട് നല്ല പങ്കെന്ന് ദേവി പറയുമ്പോള്‍ എന്നാലും ശിവനെന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ ഇവള്‍ നല്ല സപ്പോര്‍ട്ട് ആണല്ലോ എന്ന് അപ്പു പറയുന്നു. അതങ്ങനെ വേണം. എന്തായാലും ശിവേട്ടന്റെ നല്ലൊരു അടി കണ്ടിട്ട് കാലം കുറച്ചായെന്ന് കണ്ണന്‍ വീണ്ടും നിരാശപ്പെടുന്നു. ഉടനെ നീയാണ് ശിവനെ പിരി കയറ്റുന്നത്. ഒറ്റാന്തടിയായി നടന്നത് പോലെയാണോ ഇപ്പോള്‍. ഫൈറ്റ് കാണാന്‍ ഇതെന്താ സിനിമയോ എന്ന് ദേവി കണ്ണനോട് ചോദിക്കുകയാണ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X