For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവനോട് കാണിച്ച ഇഷ്ടം വെറും അഭിനയം; അഞ്ജലിയുടെ വാക്കുകളിൽ നെഞ്ച് നീറി ശിവൻ, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്

  |

  ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയതായിരുന്നു. പരസ്പരം മനസിലാക്കി ഇഷ്ടങ്ങള്‍ അടുത്തറിഞ്ഞ് സ്‌നേഹിച്ച് തുടങ്ങുന്നതിനിടയില്‍ വലിയൊരു പാളിച്ച ഉണ്ടായി. അഞ്ജലി തനിക്ക് ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെ കുറിച്ചും മറ്റ് ആഗ്രഹങ്ങളും വേദിയോടും അപ്പുവിനോടും തുറന്ന് പറഞ്ഞിരുന്നു.

  വിവാഹം കഴിഞ്ഞതോടെ കാജൽ ആളാകെ മാറി, ഇരുട്ടിനെ മറയാക്കിയുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  ശിവന്‍ വരുന്നതിന് മുന്‍പ് പറഞ്ഞ് തുടങ്ങിയ കാര്യമാണെങ്കിലും ആരുമറിയാതെ പുറത്ത് നിന്ന് ഇതെല്ലാം കേട്ടു. തുടക്കത്തില്‍ ശിവനോട് ഒട്ടും ഇഷ്ടം തോന്നിയില്ലെന്നും പിന്നെ ആര്‍ക്കും സങ്കടം വരണ്ടെന്ന് കരുതി താന്‍ സന്തോഷം അഭിനയിക്കുകയാണെന്നും വരെ അഞ്ജലി പറയുന്നത് ശിവന്‍ കേട്ടു. എന്നാല്‍ അതൊരു വലിയ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

  ശിവനോടുള്ള സ്‌നേഹം അഭിനയിച്ച് അഭിനയിച്ച്, ശരിക്കും തനിക്ക് ഇഷ്ടം ആയി പോയെന്നാണ് അഞ്ജലി പറയുന്നത്. ഇത് പറഞ്ഞ് മറ്റുള്ളവര്‍ അഞ്ജലിയെ കളിയാക്കുകയും ചെയ്തു. എന്നാല്‍ അഞ്ജുവിന്റെ പകുതി വാക്കുകള്‍ മാത്രം കേട്ട് വീട്ടില്‍ നിന്നുമിറങ്ങിയ ശിവന്‍ നേരെ കടയിലേക്കാണ് പോയത്. അവിടെയിരുന്ന് മദ്യപിക്കുന്നതിനിടയില്‍ സേതു കയറി വരുന്നുണ്ട്. ആരോടും പറയില്ലെന്ന ഉറപ്പില്‍ അഞജലിയ്ക്ക് തന്നോട് ഇഷ്ടമില്ലെന്നും അവള്‍ എല്ലാം സഹിക്കുകയാണെന്നും പറഞ്ഞ് ശിവന്‍ കരയുന്നു.

  ഒടുവില്‍ മദ്യപിച്ച് വീട്ടിലേക്ക് കയറി വരുന്ന ശിവന്‍ അഞ്ജലിയോട് മോശമായി സംസാരിക്കുകയാണ്. നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്നും തന്നെ ഇനി നോക്കേണ്ടതില്ലെന്നുമടക്കം അഞ്ജലിയുടെ ഹൃദയം മുറിയുന്ന തരത്തിലുള്ള വാക്കുകളെല്ലാം പറഞ്ഞ് കഴിഞ്ഞു. ശിവന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയാതെ അഞ്ജു ടെന്‍ഷന്‍ ആവുകയും ചെയ്യുന്നുണ്ട്. സേതു സത്യങ്ങള്‍ അറിഞ്ഞ സ്ഥിതിയ്ക്ക് പ്രശ്‌നത്തിനൊരു പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം.

  എന്റെ ആത്മകഥ വരുന്നത് വരെ കാത്തിരിക്കൂ; കാമുകന്റെ സമ്മാനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഐശ്വര്യ- വായിക്കാം ചുവടെ

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  അതേ സമയം കാര്യമറിയാതെ ഇങ്ങനെ ഒന്നും അഞ്ജുനോട് സംസാരിക്കല്ലേ ശിവേട്ടാ എന്ന് പറയുകയാണ് ആരാധകര്‍. രണ്ടുപേരെയും കണ്ടിട്ട് സങ്കടം വരുന്നു. അഞ്ജലി പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ പോയത് കൊണ്ടല്ലേ ഇപ്പോള്‍ ഇങ്ങനെ വിഷമിച്ചിരിക്കേണ്ടി വന്നത്. അഞ്ജലി പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാവാത്തത് ശിവന്റെ മാത്രം തെറ്റാണ്. ഇവരുടെ അകല്‍ച്ച കാണുമ്പോള്‍ സങ്കടം തോന്നുന്നു. ഇങ്ങനെ പിണങ്ങി ഇരിക്കുകയാണെങ്കില്‍ സീരിയല്‍ കാണാന്‍ തന്നെയുള്ള ഇഷ്ടം മാറും.

  സുമിത്രയും വേദികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു; സുമിത്രയുടെ ഇടിവെട്ട് ഡയലോഗില്‍ മൗനമായി വേദിക- വായിക്കാം ഇവിടെ

  ശിവന്റെ അഞ്ജലിയെ കുറിച്ചുള്ള തെറ്റിധാരണ പെട്ടെന്ന് മാറിയാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്. ഇത് സീരിയല്‍ ആണെന്ന് അറിയാമെങ്കിലും ഇതൊക്കെ കാണുമ്പോള്‍ അറിയാതെ കരഞ്ഞ് പോവുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്രയും ദിവസം രണ്ടാളും തമ്മിലുള്ള അടുപ്പം കൂടി വരുന്നത് കാണിച്ചിട്ട് പെട്ടെന്ന് പിണക്കിയത് ശരിയായില്ല. ഇത്തിരി കൂടി ഇരുവരും അടുക്കണമായിരുന്നു. ഓരോ ദിവസം കഴിയുംതോറും ശിവന്റെയും അഞ്ജലിയുടെയും അഭിനയം ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാവുന്നുണ്ട്. ശിവന്റെയും അഞ്ജലിയുടെയും ഇടയിലേക്ക് ഇത്രയും വലിയൊരു പ്രശ്‌നം കൊണ്ട് വന്ന സ്ഥിതിയ്ക്ക് ഉള്ളതിലും കൂടുതല്‍ ഇരുവരും നന്നായി അടുക്കുന്നത് ഇനിയുള്ള എപ്പിസോഡില്‍ വരണമെന്ന ആവശ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും കഥയില്‍ വേഗം മാറ്റം വരുത്തണമെന്ന് തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  Read more about: serial
  English summary
  Santhwanam: Did Anjali Shows Fake Love Towards Husband Shivan? New Promo Hints Big Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X