'ഒരു ലക്ഷത്തിന് മുകളിൽ വരുമാനം കിട്ടിയിരുന്നു, ഇപ്പോൾ കുറവാണ്; സാന്ത്വനത്തിൽ വന്നപ്പോൾ ബോഡി ഷെയിമിങ്': മഞ്ജുഷ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ടെലിവിഷൻ റേറ്റിങ്ങുകളിലൊക്കെ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഇത്. പതിവ് സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമായ സ്റ്റോറി ലൈനാണ് സാന്ത്വനത്തിന്റേത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകരും ജനപ്രീതിയും സാന്ത്വനത്തിന് കൂടുതലാകുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും അവ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനകം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.

സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചു എന്ന കഥാപാത്രമായി എത്തുന്നത് നടി മഞ്ജുഷ മാർട്ടിൻ ആണ്. സീരിയലിൽ എത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മഞ്ജുഷ. ടിക് ടോക്കിലെ വൈറൽ വീഡിയോകളിലൂടെ ശ്രദ്ധനേടിയ മഞ്ജുഷ പിന്നീട് ഇൻസ്റ്റാഗ്രാം റിലീസിലൂടെയും യൂട്യൂബിലൂടെയും ഒക്കെയായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. പിന്നീടായിരുന്നു സാന്ത്വനത്തിലേക്കുള്ള എൻട്രി.

manjusha

സീരിയൽ അഭിനയത്തിനിടയിലും വ്ലോഗുകളും റീൽസ് വീഡിയോകളുമൊക്കെയായി മഞ്ജുഷ സജീവമാണ്. അടുത്തിടെ എൽഎൽബി പാസായി അഡ്വേക്കേറ്റായി എൻറോൾ ചെയ്യുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ, മഞ്ജുഷയുടെ ഒരു പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ യൂട്യൂബ് വരുമാനത്തെ കുറിച്ചും സീരിയലിലേക്ക് വന്നപ്പോൾ ഉണ്ടായ ബോഡി ഷെമിങ്ങിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജുഷ. വിശദമായി വായിക്കാം.

അവതാരകയുടെ ഓരോ ചോദ്യങ്ങൾക്കായി മറുപടി പറയുകയായിരുന്നു മഞ്ജുഷ. യൂട്യൂബ് വരുമാനം നോക്കാറുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. യൂട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ടെന്നാണ് താരം പറഞ്ഞത്. പല്ലു തേച്ചില്ലെങ്കിൽ പോലും ദിവസവും റവന്യൂ എത്ര ആയെന്ന് നോക്കാറുണ്ട്. എന്റെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണ് എന്ന് മഞ്ജുഷ പറയുന്നു.

ഞാൻ അധികവും ഷോർട്ട്സ് ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണോ വരുമാനം കുറയുന്നത് എന്ന് അറിയില്ല. പക്ഷെ നല്ല കുറവാണ്. മുൻപ് സീരീസ് ഒക്കെ ചെയ്യുന്ന സമയം ഒരു ലക്ഷത്തിനു മുകളിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മാസം 20,000 ഒക്കെയാണ് കിട്ടുന്നതെന്ന് മഞ്ജുഷ പറഞ്ഞു.

പലപ്പോഴും മോശം കമന്റ്സുകൾ വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നത് പോലെ അല്ലല്ലോ ക്യാമറയിൽ വന്നപ്പോൾ സൈസ് കുറഞ്ഞപോലെ തോന്നി അതിനു ഒരുപാട് മോശം കമന്റ്സുകൾ നേരിടേണ്ടി വന്നു. നന്നായി സന്തോഷിക്കേണ്ട സമയത്ത് ഒരുപാട് കരയേണ്ട അവസ്ഥ ആയിരുന്നു എന്ന് മഞ്ജുഷ ഓർക്കുന്നു.

manjusha martin

ഒരേ ഫീൽഡിൽ നിന്നുള്ള ആളെ കല്യാണം കഴിക്കാൻ തനിക്ക് ഇഷ്ടം ആണെന്നും മഞ്ജുഷ പറയുന്നുണ്ട്. അഡ്വക്കേറ്റിനെ തന്നെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു മറുപടി. വായ്‌നോക്കുമ്പോൾ വീട്ടുകാരോട് പറയാറുണ്ടെന്നും താരം പറഞ്ഞു. പുറത്തൊക്കെ വെച്ച് ഒരാളെ കണ്ട് ക്രഷ് തോന്നിയാൽ ആ പയ്യനെ ആദ്യം കാണിച്ചു കൊടുക്കുന്നത് അച്ഛനെയും അമ്മയെയും ആണെന്നും മഞ്ജുഷ പറഞ്ഞു. ചേച്ചി അങ്ങനെ ചെയ്യുന്നത് ഒന്നും ഇഷ്ടമല്ല അതുകൊണ്ട് പറയാറില്ലെന്നും നടി പറഞ്ഞു.

നേരത്തെ ആദ്യമായി സാന്ത്വനം സെറ്റിൽ എത്തിയപ്പോൾ തന്റെ ശരീര പ്രകൃതി കണ്ട് അവിടെയുള്ള പലർക്കും പിടിച്ചില്ലെന്ന് മഞ്ജുഷ പറഞ്ഞിരുന്നു. പലരും മുഖം ചുളിച്ചെന്നും അതിൽ ഭയങ്കര സങ്കടം തോന്നി സീരിയൽ ഉപേക്ഷിക്കാൻ തോന്നിയെന്നുമാണ് മഞ്ജുഷ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X