എന്റെ സിവനേ...! ചാക്കോച്ചന് വെല്ലുവിളിയായി ശിവേട്ടന്റെ ദേവദൂതര്‍ ഡാന്‍സ്!
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പുറത്തിറങ്ങിയ രണ്ടാമത്തെ ആഴ്ചയിലെത്തി നില്‍ക്കുമ്പോഴും ചിത്രം ഹൗസ്ഫുള്ളായി നിറഞ്ഞ സദസുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ട് വൈറലായി മാറിയിരുന്നു.
Recommended Video
മലയാളത്തിലെ ഐക്കോണിക് ഗാനങ്ങളിലൊന്നിന്റെ പുനരാവിഷ്‌കാരമായിരുന്നു ചിത്രത്തിലേത്. ആ പാട്ടിനൊപ്പം കുഞ്ചാക്കോ ബോബന്‍ വച്ച ചുവടുകള്‍ കേരളവും കടന്ന് വൈറലായി മാറുകയായിരുന്നു. അടിപൊൡഡാന്‍സര്‍ ആയ കുഞ്ചാക്കോ ബോബന്‍ അതെല്ലാം മറന്ന അമ്പലപ്പറമ്പില്‍ പരിസരം മറന്ന് ആടുന്നു, ഡാന്‍സ് അറിയില്ലെങ്കിലും, സാധാരണക്കാരനായി മാറുകയായിരുന്നു.

ഇപ്പോഴിതാ ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടന്‍. ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് സാാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങള്‍ എന്നത് പോലെ മലയാളികള്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. സാന്ത്വനം വീട്ടിലെ താരം ആരെന്ന ചോദ്യത്തിന് കണ്ണനെ പോലെ പ്രേക്ഷകരും പറയുന്ന പേരാണ് ശിവേട്ടന്‍ എന്നത്.
പുറമേക്ക് കലിപ്പനായ, ഉള്ളില്‍ സ്‌നേഹമുള്ള കഥാപാത്രമാണ് ശിവന്‍. അതേസമയം, വെറും കടയും വീടും അല്ലാതെ ഒന്നിനെ കുറിച്ചും അറിയാത്ത ആളാണ് ശിവന്‍ എന്ന് അഞ്ജലി ഇടയ്ക്കിടെ കളിയാക്കാറുണ്ട്. പക്ഷെ ആക്ഷന്റെ കാര്യം വന്നാല്‍ ശിവനെ വെല്ലാന്‍ ആരുമില്ല. മൊത്തത്തില്‍ കലിപ്പന്‍ ഇമേജാണെങ്കിലും തന്റെ ഉള്ളിലുമൊരു കലാകാരന്‍ ഉണ്ടെന്ന് ശിവന്‍ തെളിയിക്കുകയാണ്. സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും ഷോയില്‍ എത്തിയ സജിന്റെ ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പരിപാടിയില്‍ പങ്കെടുക്കാനായി സാന്ത്വനം ടീം എത്തിയപ്പോഴായിരുന്നു സജിന്റെ ദേവദൂതര്‍ ഡാന്‍സ്. ഷര്‍ട്ടും ലുങ്കിയും ഉടുത്താണ് ശിവന്റെ പെര്‍ഫോമന്‍സ്. സിനിമയിലെ കുഞ്ചാക്കോ ബോബനെ പോലെ ചുറ്റും ഉള്ളതിനെ ഒന്നിനെയും മൈന്റ് ചെയ്യാതെ ആടി തിമര്‍ക്കുകയാണ് സജിന്‍. പരിപാടിയില്‍ അതിഥിയായി എത്തിയ നടന്‍ അജു വര്‍ഗീസ് വാ പൊളിച്ച് നിന്ന് നോക്കുന്നതും പ്രമോ വീഡിയോയില്‍ കാണാം.
അതേസമയം വീഡിയോയ്ക്ക് താഴെ പൊട്ടിചിരിയ്ക്കുന്ന ഇമോജി കമന്റ് ആയി ഇട്ടുകൊണ്ട് ഷഫ്ന എത്തിയിട്ടുണ്ട്. സജിന്റെ ഭാര്യയാണ് നടി ഷഫ്‌ന.


Click it and Unblock the Notifications