നീയില്ലാത്ത ജീവിതം ഓര്‍ക്കാനേ വയ്യ! റൊമാന്റിക് ആയി സജിനും ഷഫ്‌നയും; സന്തോഷം പങ്കുവച്ച് താരങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട്ടിലെ കഥകള്‍ പറയുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിലെ പോലെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവന്‍ ആയാണ് സജിന്‍ അഭിനയിക്കുന്നത്. കലിപ്പന്‍ ശിവനും കാന്താരിയായ അഞ്ജുവിന്റേയും പ്രണയം ആണ് ഇപ്പോള്‍ പരമ്പരയിലെ മുഖ്യാകര്‍ഷണം. ഓരോ ദിവസം പിന്നിടുമ്പോഴും സാന്ത്വനവും ശിവനും അഞ്ജുവുമൊക്കെ മലയാളികളുടെ മനസ് കീഴടക്കി മുന്നേറുകയാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ് സജിന്‍. തന്റെ വിവാഹ വാര്‍ഷികത്തിന് സജിന്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയായ നടിയായ ഷഫ്‌നയാണ് സജിന്റെ ഭാര്യ. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് ഷഫ്‌നയും സജ്‌നയും. സജിന്റെ അഭിനയത്തിലേക്കും സീരിയലിലേക്കുമുള്ള വരവില്‍ ഷഫ്‌നയുടെ പിന്തുണ വളരെ വലുതാണ്. രണ്ടു പേരും സീരിയില്‍ ലോകത്ത് ഒരേ സമയം ഹിറ്റു പരമ്പരകളിലെ താരങ്ങളായി മുന്നേറുകയാണ് ഇപ്പോള്‍.

 മനോഹരമായൊരു ചിത്രം

ഷഫ്‌നയുമൊത്തുള്ള മനോഹരമായൊരു ചിത്രമാണ് സജിന്‍ പങ്കുവച്ചിരിക്കുന്നത്. ഷഫ്‌നയെ ഓമനിക്കുന്നൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ വിവാഹ വാര്‍ഷികത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സാന്ത്വനത്തില്‍ സജിന്റെ സഹോദരനായി അഭിനയിക്കുന്ന അച്ചു സുഗന്ദും ആശംസ നേര്‍ന്നിട്ടുണ്ട്. പിന്നാലെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഷഫ്‌നയും എത്തിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളാണ് ഷഫ്‌ന പങ്കുവച്ചിരിക്കുന്നത്. സജിനെ ചുംബിക്കുന്ന തന്റെ ചിത്രങ്ങളാണ് ഷഫ്‌ന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം ഹൃദയസ്പര്‍ശിയായൊരു കുറിപ്പും ഷഫ്‌ന പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വലിയ അനുഗ്രഹമാണ് നീ

''നമുക്ക് സന്തോഷം നിറഞ്ഞ വാര്‍ഷികാശംസകള്‍. ഇന്നലെ രാത്രി മുഴുവന്‍ നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത് പോലെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂവെന്നാണ് തോന്നുന്നത്. അത് നിന്നില്‍ നിന്നും കേള്‍ക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. എനിക്കൊപ്പമുള്ള നിന്റെ ജീവിതം ബോറിംഗ് അല്ലെന്നത് എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നതും, നമ്മുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കാനുള്ള ആവേശം തരുന്നതുമാണ്. ഞാന്‍ എന്നും പറയുന്നത് പോലെ, ഇനിയും പറയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ. നീയല്ലായിരുന്നുവെങ്കില്‍ ജീവിതം എന്താകുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല'' എന്നാണ് ഷഫ്‌ന പറയുന്നത്.

ഐ ല് ലവ് യു ഇക്കാ

''നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചതിലൂടെ അള്ളായുടെ സ്‌നേഹവും അനുഗ്രഹവും ഞാന്‍ അനുഭവി്ക്കുന്നു. ഐ ല് ലവ് യു ഇക്കാ... നമുക്കൊരുമിച്ച് നമ്മുടെ ജീവിതം കൂടുതല്‍ സാഹസികവും മനോഹരവുമാക്കി തീര്‍ക്കാം. കൈകോര്‍ത്ത് പിടിച്ച് ഓരോ നിമിഷവും മുന്നോട്ട് പോകാം. ഇറുക്കി കെട്ടിപ്പിടിച്ച്, അനിയന്ത്രിതമായി ചുംബിച്ചു കൊണ്ട്, തോളില്‍ ചാരി, പരസ്പരം താങ്ങായി നമുക്ക് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്'' എന്നും ഷഫ്‌ന കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഷഫ്‌നയുടെ പോസ്റ്റിനും കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
പ്രിയങ്കരി

ബാലാതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സജിനും ഷഫ്‌നയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സിനിമ പോലെ തന്നെ സീരിയില്‍ രംഗത്തും സജീവമാണ് ഷഫ്‌ന. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ഷഫ്‌നയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രിയങ്കരി എന്ന ഹിറ്റ് പരമ്പരയിലാണ് ഷഫ്‌ന അഭിനയിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X