ശിവേട്ടന്‍ അപ്പുവിന് സ്‌നേഹസമ്മാനം നല്‍കുന്നു; പക്ഷെ അപ്പുവിനുള്ളൊരു പണി വരുന്നു!
ജനപ്രീയ പരമ്പരയാണ് സാന്ത്വനം. മറ്റ് പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി യുവാക്കളെ അടക്കം ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ള പരമ്പരയാണ് സാന്ത്വനം. സ്ഥിരം കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി പ്രണയവും തമാശയുമൊക്കെ നിറഞ്ഞ രസകരമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പരമ്പരയാണ് സാന്ത്വനം. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് സാന്ത്വനം ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലെത്തിയത്.

ശിവനും അഞ്ജലിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം അഞ്ജുവിന്റെ അമ്മ സാവിത്രിയ്ക്ക് വരെ ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ശിവനെ മനസിലാക്കാനും അംഗീകരിക്കാനും സാവിത്രയമ്മ ശ്രമിക്കുന്നതായി കാണാം. ഇതിനിടെയാണ് സാന്ത്വനം വീട്ടിലേക്ക് വലിയൊരു സന്തോഷ വാര്‍ത്ത എത്തുന്നത്. അപ്പു ഗര്‍ഭിണിയാണെന്നായിരുന്നു ആ വാര്‍ത്ത. ഇതോടെ വീടാകെ സന്തോഷത്തിലാണ്. അപ്പുവിനേയും സാന്ത്വനം വീട്ടിലുള്ളവരേയും കാണാനായി അപ്പുവിന്റെ അമ്മ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പിന്നാലെ പുതിയ സന്ദര്‍ഭങ്ങളിലേക്കാണ് പരമ്പര നീങ്ങിയിരിക്കുന്നത്.

അമ്മയുടെ വരവില്‍ അപ്പുവും മറ്റുള്ളവരും ഒരുപാട് സന്തോഷിച്ചിരുന്നു. ഇതിനിടെ വീട്ടിലേക്ക് കയറി വന്ന ജയന്തിയെ അപ്പുവും അഞ്ജുവും ദേവിയും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചാണ് മടങ്ങിയത്. പക്ഷെ അപ്പുവിന്റെ അമ്മയോടൊപ്പം കാറില്‍ സഞ്ചരിക്കവെ തന്റെ പദ്ധതി നടപ്പിലാക്കിയ ജയന്തി അപ്പുവിനെ ഉടനെ സാന്ത്വനം വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അറിഞ്ഞ അപ്പുവും അഞ്ജുവും ചേര്‍ന്ന് ജയന്തിയെ കണക്കിന് ശകാരിച്ചിരുന്നു.
എല്ലാവരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിന് പകരം വീട്ടാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ജയന്തി ഇപ്പോള്‍. ഇത് വ്യക്തമാക്കുന്ന പ്രെമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ സാവിത്രിയോട് തന്റെ മനസിലുള്ള ദേഷ്യം വ്യക്തമാക്കുന്ന ജയന്തിയെ കാണാം. തന്നോട് പറഞ്ഞതിന് അപ്പുവിന് പണി കൊടുക്കണമെന്ന ദൃഢനിശ്ചയം എടുക്കുകയാണ് ജയന്തി.

ഇതിന്റെ ഭാഗമായി തമ്പിയുടെ നമ്പര്‍ സംഘടപ്പിച്ചു നല്‍കാന്‍ ജയന്തി സാവിത്രിയോട് പറയുന്നുണ്ട്. എന്നാല്‍ സാവിത്രി മറുപടിയൊന്നും നല്‍കാതെ സംശയിച്ചു നില്‍ക്കുന്നത് കാണാം. സാവിത്രിയില്‍ നിന്നാണോ അതോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ആണോ എന്നറിയില്ലെങ്കിലും ജയന്തി തമ്പിയുടെ നമ്പര്‍ കരസ്ഥമാക്കുന്നതും വിളിക്കുന്നതുമാണ് അടുത്തത്തായി കാണിക്കുന്നത്. താനൊരു ആണാണോടോ, വലിയ തമ്പി മുതലാളി എന്നും പറഞ്ഞ് നടക്കാന്‍ തനിക്ക് നാണമാകുന്നില്ലെടോ എന്ന് ജയന്തി തമ്പിയോട് പറയുന്നതും തമ്പിയ്ക്ക് ദേഷ്യം പിടിക്കുന്നതുമായി കാണാം.
Recommended Video

ജയന്തിയുടെ നീക്കം തമ്പി വീണ്ടും സാന്ത്വനം വീട്ടിലുള്ളവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കാരണമായി മാറുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇതോടെ പരമ്പരയില്‍ പുതിയ ട്വിസ്റ്റുകള്‍ സംഭവിക്കുമെന്നുറപ്പാണ്. ഇത്രയൊക്കെ കേട്ടിട്ടും മതിയാകാതെ ജയന്തി വീണ്ടും തങ്ങള്‍ക്ക് പണി തന്നുവെന്ന് അറിയുന്നതോടെ അഞ്ജുവും അപ്പുവുമെല്ലാം എങ്ങനെയായിരിക്കും ഇനി ജയന്തിയോട് പെരുമാറുക എന്നതും കണ്ടറിയേണ്ടതാണ്.
അതേസമയം സാന്ത്വനം വീട്ടിലെ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് നിരവധി പേരാണ് കമന്റകളുമായിഎത്തിയിരിക്കുന്നത്. കുടുബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വല്ലാത്ത സന്തോഷം ആണ് ഉണ്ടാവുക, ശിവേട്ടനും അഞ്ജുവും ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോഴുയുള്ള ആ നോട്ടവും ചിരിയും ഒരു രക്ഷയുമില്ല, ഇന്ന് സാന്ത്വനം കുടുംബത്തില്‍ എല്ലാവരും ജോഡിയായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണന്‍ വെയ്റ്റിംഗ്, ശിവേട്ടന്‍ അഞ്ജു ചേച്ചിക്ക് ഗിഫ്റ്റ് കൊടുക്കുന്ന സീന്‍ കാണാന്‍ കട്ട വെയ്റ്റിങ്, എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.


Click it and Unblock the Notifications