ഇനി മിണ്ടിയാല്‍ ജയന്തിയുടെ കരണം പുകയും! താക്കീതുമായി അഞ്ജു; ശങ്കരനും സാവിത്രിയ്ക്കും മകനായി ശിവന്‍

ജനമനസ് കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. ദേവിയും ബാലനും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരാണ്. ഓരോ ദിവസം കഴിയുന്തോറം കൂടുതല്‍ ജനപ്രീയമായി മാറുന്ന പരമ്പര റേറ്റിംഗിലും കുതിപ്പ് തുടരുകയാണ്. സംഭവ ബഹുലമായ രംഗങ്ങളാണ് പരമ്പരയില്‍ നടക്കുന്നത്. നേരത്തെ തന്നെ വല്ലാതെ വെറുത്തിരുന്ന സാവിത്രിയ്ക്ക് ശിവന്‍ ഒരു തണലായി മാറുന്നതായിരുന്നു പോയ ദിവസങ്ങളില്‍ കണ്ടത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അഞ്ജുവിനും കുടുംബത്തിനും ശിവന്‍ ആശ്വാസമായി മാറുന്നതും ശിവനെ സാവിത്രി മനസിലാക്കാന്‍ തുടങ്ങുകയും ചെയ്യുകയാണ്. തന്റെ ഭര്‍ത്താവും അമ്മയും തമ്മിലുള്ള പിണക്കം മാറുകയും സ്‌നേഹിക്കാന്‍ തുടങ്ങുകയും ചെ്തതോടെ അഞ്ജുവും സന്തുഷ്ടയാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇപ്പോഴും ശ്രമിക്കുന്ന ജയന്തിയോട് കയര്‍ത്ത് സംസാരിക്കാനും താക്കീത് നല്‍കാനും അഞ്ജു തയ്യാറാകുന്നുവെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ശിവനെക്കുറിച്ച്

ശിവനെക്കുറിച്ച് സംസാരിക്കുന്ന സാവിത്രിയേയും ശങ്കരനേയുമാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. അഞ്ജുവും ജയന്തിയും അരികിലുണ്ട്. ശിവന്റെ കയ്യില്‍ നിന്നും ഒരുപാട് കാശ് ചിലവായിട്ടുണ്ടെന്ന് സാവിത്രി ശങ്കരനോട് പറയുകയാണ്. അതിനെന്താ നമുക്കത് തിരിച്ചു കൊടുക്കാമെന്നും വെറുതെ എന്തിനാണ് ശിവനെ ബുദ്ധിമുട്ടിക്കുന്നതെന്നും ശങ്കരന്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ പണം നല്‍കിയാല്‍ ശിവേട്ടന്‍ അത് വാങ്ങുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ഇതിനോടുള്ള അഞ്ജുവിന്റെ പ്രതികരണം. പിന്നാലെ കാണുന്നത് അഞ്ജുവും ജയന്തിയും തമ്മിലുള്ള സംസാരമാണ്.

ഇനി മിണ്ടിയാല്‍ അടി

നിന്റെ സ്വര്‍ണം വിറ്റതിന്റെ ഒരു പങ്ക് ശിവന്റെ പക്കല്‍ കാണുമല്ലോ എന്നായിരുന്നു ജയന്തിയുടെ ചോദ്യം. നേരത്തെ ശങ്കരന്റേയും സാവിത്രിയുടേയും വീട് തിരികെ വാങ്ങാനായിരുന്നു ശിവന്‍ അഞ്ജുവിന്റെ സ്വര്‍ണം വിറ്റത്. ജയന്തിയോട് പൊട്ടിത്തെറിക്കുകയാണ് അഞ്ജു. ഇത്രയും നാളും പറഞ്ഞത് പോലെയല്ല, ഇനിയെന്റെ ഭര്‍ത്താവിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ എന്ന് പറഞ്ഞു കൊണ്ട് അഞ്ജു ജയന്തിയെ താക്കീത് ചെയ്യുകയാണ്. എന്നെക്കാള്‍ മൂത്തതാണെന്നൊന്നും നോക്കില്ലെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതാണെന്നും അഞ്ജു ജയന്തിയെ ഓര്‍മ്മിപ്പിക്കുന്നു. ഇനി മിണ്ടിയാല്‍ അടി വീഴുമെന്ന അവസ്ഥയിലാണ് ജയന്തി.

ശങ്കരനും ശിവനും

പിന്നെ പ്രൊമോ വീഡിയോ പോകുന്നത് ശങ്കരനും ശിവനും തമ്മിലുള്ള സംസാരത്തിലേക്കാണ്. ഒരു മകന്‍ ഇല്ലല്ലോ എന്ന് പലപ്പോഴും തനിക്ക് സങ്കടം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ആ സങ്കടം കണ്ടിട്ട് ഈശ്വരന്‍ എനിക്ക് നല്‍കിയ മകനാണ് നീ എന്നാണ് ശിവനോട് ശങ്കരന്‍ പറയുന്നത്. ശിവനും ശങ്കരനും സംസാരിച്ചു നില്‍ക്കുന്നത് കണ്ടു കൊണ്ട് അഞ്ജു അവിടേക്ക് കടന്നു വരികയും ചെയ്യുന്നുണ്ട്. തന്റെ ഭര്‍ത്താവിനോട് തന്റെ അച്ഛനും അമ്മയും കാണിക്കുന്ന സ്‌നേഹം കണ്ട് അഞ്ജുവിന് അഭിമാനം തോന്നുകയാണ്. പിന്നെ വീഡിയോ പോകുന്നത് സാന്ത്വനം വീട്ടിലേക്കാണ്. കണ്ണന്‍ അമ്മയോട് വീമ്പ് പറയുന്നതാണ് കാണുന്നത്. സാന്ത്വനം വീടിന്റെ സ്പന്ദനം തന്നെ ഈ കണ്ണനാണെന്നാണ് കണ്ണന്‍ പറയുന്നത്. ഈ കണ്ണനില്ലെങ്കില്‍ സാന്ത്വനം വീട് വെറും വട്ട പൂജ്യമാണെന്നും ആ തന്നെയാണോ ഒരു ഉപകാരവുമില്ലാതെ പോത്തിനെ പോലെ നടക്കുന്നുവെന്ന് അമ്മ ആക്ഷേപിക്കുന്നതെന്നാണ് കണ്ണന്‍ അമ്മയോട് ചോദിക്കുന്നത്.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
കണ്ണുകളിലൂടെ

വീഡിയോ തിരികെ വീണ്ടും ശങ്കരന്റെ വീട്ടിലേക്ക് പോകുന്നു. വീട്ടില്‍ നിന്നും ഇറങ്ങുന്ന ശിവനോട് അഞ്ജു രാത്രി വരില്ലേയെന്ന് ചോദിക്കുകയാണ്. വരാം എന്ന് പറഞ്ഞു കൊണ്ടാണ് ശിവന്‍ പോകുന്നത്. ഇരുവരും കണ്ണുകളിലൂടെ മനസ് കൈമാറുകയാണ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X