ശിവനെ ചോദ്യം ചെയ്ത് അഞ്ജു; സാന്ത്വനത്തിലേക്ക് തിരിച്ച് പോകണമെന്ന് അപ്പു

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തമാശയും റൊമാന്‍സും കുടുംബ ബന്ധത്തിന്റെ ആഴവുമൊക്കെയായി മലയാളികളുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ അംഗങ്ങളും മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ സുപരിചിതരാണ്. അത്രമേലാണ് ഓരോ കഥാപാത്രങ്ങളേയും മലയാളികള്‍ ചേര്‍ത്തു നിര്‍ത്തുന്നത്. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചു. സംഭവ ബഹുലമായ രംഗങ്ങളുമായി മുന്നേറുകയാണ് പരമ്പര. റേറ്റിംഗിലും സാന്ത്വനം മുന്നില്‍ തന്നെ തുടരുകയാണ്.

ശിവനും അഞ്ജുവിനും ഇടയില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമവുമായി ജയന്തി തിരികെ വരുന്നതായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. തന്റെ അമ്മയ്ക്ക് അസുഖമാണെന്ന സത്യം അഞ്ജുവിനോട് ശിവന്‍ പറഞ്ഞിരുന്നില്ല. ഇത് ജയന്തി അഞ്ജുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ജയന്തിയുടെ പദ്ധതി വിജയം കാണുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. അമ്മയുടെ അവസ്ഥ മറച്ചുവെച്ചതില്‍ അഞ്ജു ശിവനോട് ദേഷ്യപ്പെടുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തടഞ്ഞു നിര്‍ത്തി

കടയില്‍ നിന്നും തിരികെ വരുന്ന ശിവനെ അഞ്ജു തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതാണ് പ്രൊമോ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. നിങ്ങളിന്ന് എന്റെ വീട്ടില്‍ പോയിരുന്നുവോ എന്നാണ് അഞ്ജു ആദ്യം ചോദിക്കുന്നത്. അതെ പോയിരുന്നുവെന്നും എന്താ പോയത് തെറ്റായോ എന്നും ശിവന്‍ മറുപടി നല്‍കുന്നു. അപ്പോള്‍ പോയിരുന്നവല്ലേ, എന്നിട്ടെന്താ എന്നോട് പറയാത്തത് എന്ന് അഞ്ജു ചോദിക്കുന്നു. താനിപ്പോള്‍ വന്ന് കയറിയതല്ലേയുള്ളൂവെന്നായിരുന്നു ശിവന്‍ നല്‍കിയ വിശദീകരണം. തന്റെ അവസ്ഥ അഞ്ജുവിനോട് പറയേണ്ട എന്ന് സാവിത്രി പറഞ്ഞിരിക്കുന്നതിനാല്‍ ശിവന്‍ അഞ്ജുവില്‍ നിന്നും എല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തിരികെ പോകണം

അതേസമയം പ്രൊമോ വീഡിയോയില്‍ പിന്നീട് കാണുന്നത് തമ്പിയുടെ വീടാണ്. അമ്മയും അപ്പുവും തമ്മില്‍ സംസാരിച്ചിരിക്കുകയാണ്. തനിക്ക് സാന്ത്വനം വീട്ടിലേക്ക് തിരികെ പോകണമെന്നാണ് അപ്പു അമ്മയോട് പറയുന്നത്. ദേവേടത്തിയേയും അഞ്ജുവിനയേും അമ്മയേയും കണ്ണനേയും ശിവനേയുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നത് പോലെ തോന്നുകയാണെന്നാണ് അപ്പു പറയുന്നത്. പിന്നാലെ അപ്പുവിനെ ഓര്‍ത്തുകൊണ്ട് കിടക്കുന്ന ഹരിയെയും കാണിക്കുന്നുണ്ട്. പിന്നാലെ അഞ്ജുവും ശിവനും തമ്മിലുള്ള വാക്ക് തര്‍ക്കം ശക്തമാകുന്നുവെന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്. നിനക്ക് ഇപ്പോള്‍ തന്നെ നിന്റെ അമ്മയെ കാണണം എന്നുണ്ടോ, എന്നാല്‍ വേഗം റെഡിയായിക്കോ ഞാനൊന്ന് കുളിച്ചിട്ട് വരാം എന്ന് ശിവന്‍ അഞ്ജുവിനോട് പറയുന്നതാണ് കാണുന്നത്.

അപ്പുവിന്റെ വീട് അല്ലേ

അതേസമയം അപ്പുവിന് വേണ്ടി തമ്പിയോട് സംസാരിക്കാന്‍ ശ്രമിക്കുകയാണ് അംബിക. ചേച്ചിയും മകളും വരാന്‍ വൈകുമെന്ന് അറിയിച്ചതിനാല്‍ അപ്പു തിരികെ പോകട്ടെയെന്നാണ് അംബിക ചോദിക്കുന്നത്. എന്നാല്‍ ഇത് അപ്പുവിന്റെ വീട് അല്ലേ എന്ന ചോദ്യം കൊണ്ട് ആ വാ അടപ്പിക്കാന്‍ ശ്രമിക്കുകയാണ് തമ്പി. ഈ സമയം അച്ഛനും അമ്മയ്ക്കും അരികിലേക്ക് കടന്നു വരുന്ന അപ്പുവിനെ കാണാം. അപ്പുവിനെ തമ്പി എന്ത് പറഞ്ഞാകും പാട്ടിലാക്കുക എന്നത് കണ്ടറിയേണ്ടതാണ്. പിന്നാലെ പ്രൊമോ വീഡിയോ പോകുന്നത് ശങ്കരന്റെ വീട്ടിലേക്കാണ്. ശങ്കരന്‍ താന്‍ തമ്പിയെ കണ്ട് സംസാരിച്ച വിവരം സാവിത്രിയോട് പറയുകയാണ്.

Recommended Video

Christmas Releases | ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന മലയാള സിനിമകൾ
ജയന്തി

അന്നത്തെ സംഭവങ്ങളില്‍ തമ്പി ക്ഷമ ചോദിച്ചുവെന്നും തന്നെ പിരികയറ്റി വിട്ടത് ഒരു സ്ത്രീയാണെന്ന് പറഞ്ഞുവെന്നും ശങ്കരന്‍ സാവിത്രിയോട് പറയുന്നത്. പക്ഷെ ആ സ്ത്രീ ജയന്തിയാണെന്ന കാര്യം ശങ്കരന് മനസിലായിട്ടില്ല. ശങ്കരന്‍ ഇത് പറയുമ്പോള്‍ ജയന്തിയും അരികിലുണ്ട്. ജയന്തിയ്ക്കുള്ള പണി ഉടനെ കിട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X