വീണ്ടും അഞ്ജുവിനെ ഞെട്ടിച്ച് ശിവന്‍; ഹരിയെ ഭീഷണിപ്പെടുത്തി തമ്പി!

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തുടക്കം മുതല്‍ക്കു തന്നെ യുവാക്കളടക്കമുള്ള പ്രേക്ഷകരെ സമ്പാദിക്കാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ റേറ്റിംഗില്‍ മറ്റ് പരമ്പരകളെ പിന്നിലാക്കി മുന്നേറുകയാണ് സാന്ത്വനം. ആകാംഷ നിറഞ്ഞ സംഭവബഹുലമായ രംഗങ്ങളാണ് സാന്ത്വനം പരമ്പരയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഒരു ഭാഗത്ത് അഞ്ജുവും ശിവനും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷമാണെങ്കില്‍ മറുവശത്ത് ഹരിയും അപ്പുവും തമ്പിയുടെ വീട്ടില്‍ നേരിടുന്ന വെല്ലുവിളികളും പരമ്പര അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരമ്പര നാള്‍ക്കുനാള്‍ രസകരമായി മാറുകയാണ്.

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രസകരകമായ വീഡിയോ നാടകീയമായ രംഗങ്ങളാണ് വരാനിരിക്കുന്നത് എന്ന് കാണിച്ചു തരുന്നതാണ്. ഹരിയെ തന്റെ കൂടെ നിര്‍ത്താനുള്ള തമ്പിയുടെ ശ്രമങ്ങളായിരുന്നു പോയ വാരങ്ങളില്‍ സാന്ത്വനം പരമ്പര അവതരിപ്പിച്ചത്. തമ്പിയുടെ വീട്ടില്‍ ശ്വാസം മുട്ടുന്ന ഹരിയേയും കണ്ടിരുന്നു. അച്ഛനും ഭര്‍ത്താവിനുമിടയില്‍ പെട്ടു പോയ അവസ്ഥയാണ് അപ്പുവിന്റേത്. വീര്‍പ്പുമുട്ടല്‍ സഹിക്കാനാകാതെ ഹരി ആരോടും പറയാതെ സ്വന്തം വീട്ടിലേക്കും കടയിലേക്കും വന്നതും എന്നാല്‍ ശിവനും ബാലനും ചേര്‍ന്ന് തിരിച്ചയച്ചതും കഴിഞ്ഞ ദിവസം കണ്ടിരുന്നു.

ഹരി ദേഷ്യപ്പെടുന്നത്

അപ്പുവിനോട് ഹരി ദേഷ്യപ്പെടുന്നത് തമ്പി കേള്‍ക്കാന്‍ ഇട വന്നിരുന്നു. മരുമകനെ സ്‌നേഹം കാണിച്ച് കൂടെ നിര്‍ത്താനുള്ള തമ്പിയുടെ തന്ത്രങ്ങള്‍ പക്ഷെ ഹരിയെ കൂടുതല്‍ വിഷമത്തിലാക്കുകയായിരുന്നു ചെയ്തത്. ഇതിന്റെ ദേഷ്യം ഹരി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഹരി തമ്പിയോട് തന്നെ കയര്‍ത്തു സംസാരിക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. ''എന്റെ അത്യാവശ്യത്തിനുള്ള പണം എടുക്കാന്‍ എനിക്ക് എന്റെ സ്വന്തം അക്കൗണ്ടുണ്ട്. ഭാര്യയെ പോറ്റാനും കുഞ്ഞുണ്ടായാല്‍ അതിനെ പോറ്റാനുമൊക്കെ കഴിവുള്ള ഭര്‍ത്താവ് തന്നെയാണ് ഞാന്‍'' എന്നാണ് ഹരി തമ്പിയോട് പറയുന്നത്. തന്റെ പണം കാണിച്ച് എന്നെ വിലയ്ക്ക് എടുക്കാന്‍ നോക്കണ്ട എന്ന തമ്പിക്കുള്ള ഹരിയുടെ മുന്നറിയിപ്പായിട്ടാണ് ഈ വാക്കുകളെ വിലയിരുത്തേണ്ടത്. അതേസമയം തന്റെ അച്ഛനെതിരെ ഹരി ശബ്ദമുയര്‍ത്തുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് അപ്പു.

കൂടുതല്‍ അടുത്തറിഞ്ഞു

പിന്നെ വീഡിയോയില്‍ കാണുന്നത് അഞ്ജുവിനേയും ശിവനേയുമാണ്. ഇരുവരും ഓരോ ദിവസം കൂടുമ്പോഴും പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഹോസ്പിറ്റലില്‍ പോയതിന് ആരെന്ത് പറഞ്ഞുവെന്ന് ശിവന്‍ അഞ്ജുവിനോട് ചോദിക്കുകയാണ്. എനിക്കെന്തോ വിശേഷം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ വന്നതെന്ന് അഞ്ജു പറയുന്നു. എന്നാല്‍ എന്ത് വിശേഷം എന്നായിരുന്നു ശിവന്റെ മറുപടി. പിന്നീട് ഇരുവരും തമാശകള്‍ പറഞ്ഞ് ചിരിച്ച് സന്തോഷത്തോടെയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിങ്ങള്‍ ഞാന്‍ കരുതുന്നത് പോലെയല്ല. ഓരോ ദിവസം കഴിയുന്തോറും പുതുതായിട്ട് ഓരോ കാര്യങ്ങള്‍ മനസിലാക്കി കൊണ്ടിരിക്കുകയാണ്. ഇതൊക്കെ എന്ന് നിര്‍ത്തും എന്ന് അഞ്ജു പറയുമ്പോള്‍ എന്ത് എന്ന് ആശ്ചര്യത്തോടെ ശിവന്‍ ചോദിക്കുന്നു. പുതിയ പുതിയ അവതാരങ്ങള്‍ എടുക്കുന്നത് എന്നായിരുന്നു അഞ്ജുവിന്റെ ഉത്തരം.

Recommended Video

കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam
 തമ്പിയുടെ വീട്ടിലേക്ക്

പിന്നീട് വീഡിയോ വീണ്ടും തമ്പിയുടെ വീട്ടിലേക്ക് കടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ നടന്ന സംഭവങ്ങള്‍ക്കുള്ള മറുപടിയെന്ന വണ്ണം ഹരിയുമായി ഒറ്റക്ക് സംസാരിക്കുകയാണ് തമ്പി. ഭീഷണിയുടെ സ്വരത്തിലായിരുന്നു തമ്പിയുടെ സംസാരം. അപ്പുവിനോട് മേലില്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിക്കരുത്. ഇത് അവസാനത്തേത് ആയിരിക്കണം. അവളോടൊപ്പം കഴിയണമെങ്കില്‍ മര്യാദയ്ക്ക് കഴിഞ്ഞോണം. പറഞ്ഞേക്കാം എന്ന് വിരല്‍ ചൂണ്ടി സംസാരിച്ചു കൊണ്ട് ഹരിയെ ഭീഷണിപ്പെടുത്തുകയാണ് തമ്പി. തമ്പിയുടെ വാക്കുകള്‍ ഹരിയെ തെല്ല് ഭയപ്പെടുത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍. വരും ദിവസങ്ങളില്‍ എന്താണ് സാന്ത്വനം പരമ്പരയില്‍ സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X