ശിവന്റെ ദേഹത്ത് ആവി പിടിച്ച് അഞ്ജലി; തമ്പിയെ കണ്ണടച്ച് വിശ്വസിക്കാനാകില്ലെന്ന് ഹരി

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും ശിവനും അഞ്ജുവും അപ്പുവും ഹരിയും കണ്ണനുമൊക്കെ മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ സുപരിചിതരാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം തൊട്ട് തന്നെ സാന്ത്വനം റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നു. ഇപ്പോഴും സാന്ത്വനം പരമ്പര ആ കുതിപ്പ് തുടരുകയാണ്. അതേസമയം സാന്ത്വനം വീട്ടില്‍ ഇപ്പോള്‍ അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. ജഗന്നാഥനെ തല്ലിയതിന്റെ പേരില്‍ ശിവന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളിലും സാന്ത്വനം വീട്ടില്‍ അരങ്ങേറുക സംഭവബഹുലമായ രംഗങ്ങളായിരിക്കുമെന്നുറപ്പായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ അനിയനെ പൊലീസിനെ കൊണ്ട് തല്ലിച്ച ജഗന്നാഥനെ ബാലന്‍ വീട്ടില്‍ കയറി തല്ലിയിരുന്നു. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശിവനുണ്ടായ ദുരനുഭവം സാന്ത്വനം വീടിനെയാകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ശിവനും അഞ്ജുവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി മാറുന്നതായും കാണാം. വിശദമായി വായിക്കാം തുടര്‍ന്ന്.

പുതിയ പ്രൊമോ

സ്റ്റേഷനില്‍ നിന്നും വന്ന ശിവനെ കാണാനായി അഞ്ജു തന്റെ വീട്ടില്‍ നിന്നും രാത്രി ഇറങ്ങി വരുന്നതും, അഞ്ജുവിനെ കാണാനായി അഞ്ജുവിന്റെ വീട്ടിലേക്ക് ശിവന്‍ വരുന്നതും, ഒടുവില്‍ ഇരുവരും വഴിയില്‍ വച്ച് കണ്ട് മുട്ടുന്നതും ശിവനെ കണ്ടതോടെ അഞ്ജു ഓടി വന്ന് കെട്ടിപ്പിടിക്കുന്നതുമൊക്കെ ഇന്നലെ കണ്ടിരുന്നു. തല്ലു കൊണ്ട് വന്ന ശിവന് അഞ്ജു ദേഹത്ത് ആവി പിടിച്ച് കൊടുക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. വൈകാരികമായ രംഗങ്ങളായിരിക്കും ഇന്നും പരമ്പരയില്‍ അരങ്ങേറുക എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോ.

ബാലനേയും ദേവിയേയും

ശിവനെക്കുറിച്ച് സംസാരിക്കുന്ന ബാലനേയും ദേവിയേയും വീഡിയോയില്‍ കാണാം. അവനെ അയാള്‍ തല്ലിയിട്ടുണ്ട്, അത് ഞങ്ങള്‍ക്ക് മനസിലായെന്നും ബാലന്‍ ദേവിയോട് പറയുകയാണ്. അവന്റെ ഷര്‍ട്ട് ഊരി കണ്ടിരുന്നോ, കയ്യിലും മുതുകിലുമെല്ലാം അടിച്ചതിന്റെ പാടുണ്ടെന്ന് ദേവി ബാലനോട് പറയുകയാണ്. അനിയനുണ്ടായ അനുഭവത്തിലാകെ ഉലഞ്ഞിരിക്കുകയാണ് ബാലനും ദേവിയും. തന്റെ ദേഷ്യം ജഗന്നാഥനെ തല്ലിയാണ് ബാലന്‍ ഇന്നലെ കലിപ്പടക്കിയത്. അതേസമയം ഇതിനെല്ലാം പിന്നില്‍ തമ്പിയാണെന്ന വസ്തുത ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാവരേയും പോലെ തമ്പിയുടെ നാടകത്തില്‍ ഹരി വീണു പോയിട്ടില്ല. തമ്പിയെക്കുറിച്ച് ഹരിയും അപ്പുവും തമ്മിലുള്ള സംസാരവും വീഡിയോയിലുണ്ട്.

കണ്ണുമടച്ച് വിശ്വസിക്കാന്‍ എനിക്കാകില്ല

നിന്റെ ഡാഡിയെ നിനക്ക് വലിയ വിശ്വാസമായിരിക്കും. പക്ഷെ നിന്നെ പോലെ അയാളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ എനിക്കാകില്ലെന്നാണ് ഹരി അപ്പുവിനോട് പറയുന്നത്. കഴിഞ്ഞ ദിവസവും തമ്പിയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയമുള്ളതായി ഹരി അപ്പുവിനോട് പറഞ്ഞിരുന്നു. പിന്നാലെ വീഡിയോയില്‍ കാണുന്നത് ശിവന് ആവി പിടിച്ചു കൊടുക്കുന്ന അഞ്ജുവിനെയാണ്. ഇനി ആരേയും തല്ലാനോ പക തീര്‍ക്കാനോ പോകേണ്ട എന്നാണ് അഞ്ജു ശിവനോടായി പറയുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും തല്ലു കൊടുക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോഴും ഒറ്റത്തടിയാണെന്നാണോ വിചാരം. താലികെട്ടിയൊരു പെണ്ണ് കാത്തിരിക്കുന്നുണ്ടെന്ന വിചാരമില്ലേ എന്നാണ് അഞ്ജു ചോദിക്കുന്നത്. ആ പെണ്ണിനെക്കുറിച്ച് ഏതവനെങ്കിലും വേണ്ടാത്തത് പറഞ്ഞാല്‍ കയ്യും കേട്ടി നോക്കി നില്‍ക്കാന്‍ ശിവന്‍ ശിവനല്ലാതെയാകണമെന്നായിരുന്നു ശിവന്‍ നല്‍കിയ മറുപടി.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ഇരുട്ടടി അടിക്കണം

ശിവേട്ടന്റെ ഡയലോഗും അത് കേട്ടുള്ള അഞ്ചുവിന്റെ ചിരിയും സൂപ്പര്‍, ശിവേട്ടന്റെ ഡയലോഗും അത് കേട്ടുള്ള അഞ്ചുവിന്റെ ചിരിയും സൂപ്പര്‍, ശിവേട്ടന്‍ ശിവേട്ടന്റെ ഡയലോഗും അത് കേട്ടുള്ള അഞ്ചുവിന്റെ ചിരിയും സൂപ്പര്‍, തമ്പി എന്ത് കാണിച്ചാലും ഹരി മാത്രം കൃത്യമായി കണ്ടുപിടിക്കും അല്ലോ, 'സാന്ത്വന' ത്തിന്റെ പഴയ പവര്‍ തിരിച്ചു വന്നല്ലോ, ഹരി അപര്‍ണയോടു പറഞ്ഞത് സൂപ്പര്‍. എപ്പഴും അപര്‍ണക്കു ഡാഡി ഡാഡി ഇതു പറയാനേ നേരം ഉള്ളു. തമ്പിയാണ് ഇതു ചെയ്യിപ്പിച്ചത് എന്ന് അറിഞ്ഞ മതിയായിരുന്നു, അഞ്ജു അങ്ങനെ പറഞ്ഞെങ്കിലും ആ CI യെ ഇരുട്ടടി അടിക്കണം ശിവേട്ടാ. ഇതും കൂടി കഴിഞ്ഞു നമ്മുക്ക് നിര്‍ത്താം ഇങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X