For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമ്പി കലിപ്പനില്‍ നിന്നും കോമഡിയിലേക്ക്, ശിവന് കിടിലന്‍ സര്‍പ്രൈസ് നല്‍കാന്‍ അഞ്ജു; സാന്ത്വനം സംഭവബഹുലം

  |

  ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ ഗ്രൂപ്പുകളും മറ്റും ഉണ്ട്. സംഭവബഹുലവും രസകരവുമായി രംഗങ്ങളിലൂടെയായിരുന്നു പോയ വാരം സാന്ത്വനം പരമ്പര കടന്നു പോയത്. വരാനിരിക്കുന്നതും രസകരമായ കാഴ്ചകളുടേതായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും പ്രണയ കാഴ്ചകളാണ് ഒരു ഭാഗത്ത് സാന്ത്വനം അവതരിപ്പിക്കുന്നതെങ്കില്‍ മറുഭാഗത്ത് അപ്പുവും ഹരിയും തമ്പിയുടെ വീട്ടിലാണുള്ളത്.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ അമൃത നായർ, ചിത്രം വൈറലാവുന്നു

  കഴിഞ്ഞ ദിവസം അപ്പുവിന്റെ അമ്മ വന്ന് വിളിച്ചത് പ്രകാരം അപ്പുവിന്റെ വീട്ടിലേക്ക് എത്തുകയാണ് ഹരിയും അപ്പും. ഇന്നലത്തെ എപ്പിസോഡില്‍ വികാരഭരിതനായി വീട്ടുകാരോട് യാത്ര പറയുന്ന ഹരിയെയായിരുന്നു. കല്യാണം കഴിച്ച് കൊണ്ട് പോവുകയാണോ എന്ന് അപ്പു പോലും ചിന്തിച്ചു പോകുന്ന തരത്തിലായിരുന്നു ഹരിയുടെ കരച്ചില്‍. ഇന്ന് ഹരിയും അപ്പുവും തമ്പിയുടെ വീട്ടിലേക്ക് എത്തുകയാണ്. അവിടെ അവരെ കാത്തിരിക്കുന്നത് രസകരമായ മൂഹൂര്‍ത്തങ്ങളാണ്.

  തമ്പിയുടെ വീട്ടിലെത്തിയ ശേഷവും ഹരിയുടെ മനസിലെ ആശങ്കകള്‍ മാറിയിട്ടില്ല. അപ്പു തന്റെ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണെങ്കില്‍ ഹരി തന്റെ വീട്ടുകാരെ പിരിയേണ്ടി വന്നതിന്റെ സങ്കടത്തിലാണ്. വിഷമിച്ചിരിക്കുന്ന ഹരിയോട് ചിരിക്കാനും റിലാക്‌സ് ചെയ്യാനും അപ്പു ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ തമാശ നിറഞ്ഞ രംഗങ്ങളും തമ്പിയുടെ വീട്ടില്‍ അരങ്ങേറുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വീടിന്റെ മുറ്റത്ത് ഒറ്റയ്ക്ക് നിന്ന് ചിന്തിക്കുകയും വായുവില്‍ കണക്ക് കൂട്ടുകയും ചെയ്യുന്ന ഹരിയെയാണ് കാണുന്നത്. ഇത് ഒളിഞ്ഞു നിന്ന് കാണുന്ന തമ്പിയും വീഡിയോയിലുണ്ട്. ഇവനെന്താ പലചരക്ക് കടയിലെ കണക്ക് കൂട്ടുകയാണോ എന്നാണ് തമ്പിയുടെ ചിന്ത.

  അതേസമയം അഞ്ജുവും ശിവനും പരസ്പരം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശിവന്‍ അഞ്ജുവിന്റെ ചിത്രം ഫ്രെയിം ചെയ്ത് കൊണ്ട് വന്നിരുന്നു. അഞ്ജുവിന് ഒരുപാട് സന്തോഷം നല്‍കിയ നിമിഷമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഒരുമിച്ചുള്ള ചിത്രം ഫ്രെയിം ചെയ്യിക്കാത്തത് എന്ന അഞ്ജുവിന്റെ ചോദ്യത്തിന് തന്നെക്കാണാന്‍ ചന്തമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ശിവന്‍. അതിനാല്‍ ശിവനൊരു സര്‍പ്രൈസ് കൊടുത്ത് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അഞ്ജു. തങ്ങള്‍ രണ്ടു പേരുമുള്ള ചിത്രം ഫ്രെയിം ചെയ്ത് മുറിയില്‍ തൂക്കാനാണ് അഞ്ജുവിന്റെ പ്ലാന്‍. ഇതിനായി ആരുമറിയാതെ വീട്ടില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് അഞ്ജു.

  അതേസമയം ഇന്നലെ പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് ശിവാഞ്ജലി കടന്നു പോയത്. ശിവന്‍ കൊണ്ടു വന്ന തന്റെ ഫോട്ടോ തൂക്കി ശേഷം ഭംഗി നോക്കുന്നതിനിടെ അഞ്ജു കട്ടിലില്‍ നിന്നും തെന്നി വീഴുന്നു. എന്നാല്‍ അഞ്ജുവിനെ വീഴാതെ പിടിക്കുകയാണ്. ഇരുവരുടേയും കണ്ണുകള്‍ തമ്മില്‍ ഉടക്കുകയും ആ പിടിയില്‍ നിന്നും മുക്തരാകാതെ നില്‍ക്കുകയാണ്. നേരത്തിന് ശേഷം ഇരുവരും സ്ഥലകാല ബോധം വീണ്ടെടുക്കുന്നു. അല്‍പ്പം നാണത്തോടെയും ചമ്മലോടേയും എന്നോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ എന്ന് ശിവന്‍ പറയുന്നതും എന്നാല്‍ ചിരി മാത്രം സമ്മാനിച്ച് മറുപടി നല്‍കി പോവുകയാണ് അഞ്ജു. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ രാത്രി പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

  പറ്റിക്കപ്പെട്ടു, ജീവിതത്തിലെ സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  തമ്പിയെ കണ്ടപ്പോള്‍ ചിരി വന്നവര്‍ ഉണ്ടോ എന്നെ പോലെ. ഹരി എന്തോന്ന് അവിടെ ചെയ്യുന്നേ,' ഇത് കൊള്ളാം ഈ ഫോട്ടോ വലുതാക്കി ഫ്രയിം ചെയ്യിപ്പിച്ച് ഇവിടെ തൂക്കിയിട്ട് പുള്ളിക്കാരനെ ഒന്ന് ഞട്ടിക്കണം ' അഞ്ചുവിന്റെ എക്‌സ്പ്രഷന്‍ പൊളി. തമ്പി ഇന്ന് കോമഡി ആണല്ലോ, ഇന്നലത്തെ സ്‌നേഹപ്രകടനം കുറച്ചു ഓവര്‍ ആയിരുന്നു. അഞ്ജു ശിവേട്ടനെ ഞെട്ടിപ്പിക്കുന്നത് കാണാന്‍ വെയ്റ്റിംഗ്,അഞ്ജുവിന്റെ പ്ലാന്‍ കൊള്ളാട്ടോ ഇത്രയും പ്രതീക്ഷിച്ചില്ല,തമ്മില്‍ കണ്ടപ്പോഴുള്ള ഹരിയേട്ടന്റേം തമ്പി അണ്ണന്റേം Expression ??.
  ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പോകുന്നത് ഇനി അന്നത്തെ പോലെ മോതിരം പണയം വെക്കാന്‍ പോയത് പോലെ ആകോ, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

  Read more about: Santhwanam
  English summary
  Santhwanam Promo Appu And Hari Are At Thambi's Home Anju Plans To Surprise Shivan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X