അപ്പുവിന്റെ നീക്കത്തിന് പിന്നില്‍! ലച്ചു അപ്പച്ചിയുടെ കട്ടയും പടയും മടങ്ങുമോ?

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗിലും മുന്നിലുള്ള പരമ്പര സംഭവബഹുലമായ രംഗങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സാന്ത്വനം വീടിന്റെ സമാധാനം തകര്‍ക്കാനും കുടുംബത്തെ പിരിയ്ക്കാനുമായി തമ്പി ലച്ചുവിനെ കളത്തില്‍ ഇറക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ലച്ചുവിന്റെ വരവോടെ സാന്ത്വനം വീട് നേരിടുന്ന പ്രശ്‌നങ്ങളിലൂടെയായിരുന്നു പരമ്പര കടന്നു പോയത്. അപ്പുവിനേയും കൊണ്ട് തമ്പിയുടെ വീട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ലച്ചു. എന്നാല്‍ ഒരു ട്വിസ്റ്റിനുള്ള വകയുണ്ടെന്നാണ് ഏറ്റവും പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

ലച്ചുവിന്റെ വാക്കുകളില്‍ മയങ്ങി സാന്ത്വനം വീട്ടുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു അപ്പു. ഹരിയും ബാലനു ദേവിയുമെല്ലാം ഇടപെടുന്നതും അപ്പുവിനെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിക്കുന്നതും കണ്ടിരുന്നു. ലച്ചുവിനാണ് പ്രശ്‌നക്കാരിയെന്ന സത്യം അപ്പുവിനെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു എല്ലാവരും ശ്രമിച്ചത്. ഇപ്പോഴിതാ പുതി പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന ആ നിമിഷം എത്തുകയാണെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്്. വിശദമായി വായിക്കാം തുടര്‍ന്ന്.

തിരികെ വരുന്ന കാര്യം കണ്ടറിയണം

അപ്പുവിന്റെ പോക്കിനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന മറ്റുള്ളവരില്‍ നിന്നുമാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. ബാലനു ദേവിയും അമ്മയും ഹരിയും കണ്ണനുമാണ് വീഡിയോയിലുള്ളത്. ഇവിടെ ഇത്രയും ദിവസം നിന്നപ്പോള്‍ തന്നെ തമ്മില്‍ തമ്മില്‍ മുഖത്തോട് മുഖം നോക്കാത്ത അവസ്ഥയില്‍ എത്തിച്ചില്ലേ, ഇനി കൊച്ചേടത്തിയുടെ വീട്ടില്‍ ഒരാഴ്ച നിന്നിട്ടേ പോകത്തുള്ളൂവെന്നാണ് പറയുന്നത്. എങ്കില്‍ കൊച്ചേടത്തി തിരികെ വരുന്ന കാര്യം കണ്ടറിയണമെന്നായിരുന്നു കണ്ണന്‍ പറഞ്ഞത്. അപ്പുവിന്റെ തീരുമാനം എന്തെന്ന് അറിയാത്തതിനാല്‍ എല്ലാവരിലും ആകാംഷയും ആശങ്കയുമുണ്ട്.

സാന്ത്വനം വീട്ടിലേക്ക്

പിന്നാലെ തമ്പി സാന്ത്വനം വീട്ടിലേക്ക് വരുന്നു. അപ്പുവിനേയും ഹരിയേയും നീ നമ്മളുടെ വീട്ടിലേക്ക്് എത്തിക്കുമെന്ന്് എനിക്കറിയാമായിരുന്നു. പക്ഷെ ഇത്ര വേഗത്തില്‍ അത് നടക്കുമെന്ന് കരുതിയില്ല. നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നുവെന്നാണ് തമ്പി സഹോദരിയോട് പറയുന്നത്. പിന്നാലെ അപ്പു കടന്നു വരികയാണ്. ഡ്രൈവര്‍ വന്നിട്ടുണ്ടോ എന്നായിരുന്നു അപ്പുവിന് അറിയാനുണ്ടായിരുന്നത്. ഉണ്ടെന്നും നിന്റെ ബാഗുകളോ ലഗേജോ എടുക്കാനുണ്ടായാലോ എന്നു കരുതിയെന്നും തമ്പി പറയുന്നു. അത് നന്നായെന്ന പറഞ്ഞ അപ്പു ഡ്രൈവറെ വിളിച്ചു കൊണ്ടു വരാന്‍ കണ്ണനോട് ആവശ്യപ്പെടുകയാണ്. എന്തിനാണ് ഡ്രൈവറെ വിളിക്കുന്നതെന്നും അതിനും മാത്രം ലഗേജ് ഉണ്ടോയെന്നും ലച്ചു ചോദിക്കുന്നുണ്ടെങ്കിലും പറയാം എന്ന മറുപടിയില്‍ ഒതുക്കുകയായിരുന്നു അപ്പു.

Recommended Video

ഞാൻ ശ്രീവിദ്യയെ cast ചെയ്തതിന് കാരണമുണ്ട് | FilmiBeat Malayalam
ഈ നീക്കത്തിന് പിന്നില്‍

അപ്പുവിന്റെ ഈ നീക്കത്തിന് പിന്നിലെന്താണെന്ന് അറിയാനായി ഇന്നത്തെ എപ്പിസോഡ് കാണേണ്ടിവരം. അതേസമയം അപ്പു ഇന്ന് പോകില്ലെന്നും ലച്ചുവിനേയും ലച്ചു കൊണ്ടു വന്ന വാഷിംഗ് മെഷീനും ഗ്യാസടപ്പുമെല്ലാം തിരിച്ചു കയറ്റി വിടാനുള്ള ഒരുക്കത്തിലാണ് അപ്പുവെന്നുമാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇന്ന് അപ്പച്ചി കൊണ്ടുവന്ന ഗ്യാസും വാഷിംഗ് മെഷീനും അപ്പുതന്നെ കൊടുത്തയക്കും ഇന്നത്തെ എപ്പിസോഡ് ഒരു കലക്ക് കലക്കും, വാഷിങ് മിഷ്ന്‍ അതുപോലെ ഗയ്സ് എലാം കൊണ്ടുവന്നത് പോലെ അപ്പു കൊടുത്തു അയ്യാകും ഇന്നത്തെ എപ്പിസോഡ് അപ്പു ഒന്ന് പൊളിച്ചു അടക്കും, തമ്പിയുടെയെയും ലെച്ചുവിന്റെ പ്ലാന്‍ പൊളിഞ്ഞു ചമ്മി പോകുന്നത് കാണാന്‍ വേണ്ടി വെയ്റ്റിംഗ്, അങ്ങനെ കാത്തിരിപ്പിന് വിരാമം കുറിച്ച് കലാശക്കൊട്ട് എത്തി, അപ്പുതന്നെ അപ്പച്ചിയെ ഇറക്കിവിടുന്നു. കൂടെ സാധനങ്ങളും, ഇത്രയും നാള്‍ കേള്‍വിശക്തി ഇല്ലാതിരുന്ന അപ്പുവിന് കേള്‍വി ഉണ്ടായല്ലോ, കാത്തിരുന്ന ദിവസം വന്നെത്തി. അങ്ങനെ നമ്മുടെ സാന്ത്വനം വീട് നമുക്ക് തിരിച്ചു കിട്ടാന്‍ പോവുന്നു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. ഇന്നത്തെ എപ്പിസോഡ് കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X