അപ്പു തമ്പിയോടൊപ്പം വീട്ടിലേക്ക് പോകുന്നു, പറഞ്ഞയച്ച് ഹരി; കണ്ണനോട് മാപ്പ് പറഞ്ഞും അപ്പു

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും ശിവനും ഹരിയും അപ്പുവും അഞ്ജുവും കണ്ണനുമൊക്കെ ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഗ്രൂപ്പുകളും പേജുകളും സാന്ത്വനത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. അതേസമയം റേറ്റിംഗിലും തുടക്കം മുതല്‍ക്കു തന്നെ മുന്നിലുണ്ട് സാന്ത്വനം. സംഭവ ബഹുലമായ രംഗങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സാന്ത്വനം കണ്ട് വളരെ നാടകീയമായ രംഗങ്ങളായിരുന്നു. വരും ദിവസങ്ങളിലും ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാം എന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

അപ്പുവും ഹരിയും തമ്പിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു മടങ്ങിയെത്തിയത്. പിന്നാലെ തമ്പി ഹരിയ്ക്ക് സമ്മാനിച്ച ബുള്ളറ്റ് കണ്ണന്‍ കൊണ്ടു പോയി മറിച്ചിട്ടതും തുടര്‍ന്നത് സാന്ത്വനം വീട്ടിലുണ്ടാക്കിയ പ്രശ്‌നങ്ങളുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവങ്ങള്‍. ഹരി അപ്പുവിനെ തല്ലാന്‍ ഓങ്ങുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ തമ്പിയുടെ കളി കമ്പനി കാണാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് വ്യക്തമാക്കുന്നതാണ് അടുത്ത ദിവസങ്ങളിലെ സംഭവങ്ങള്‍. തന്റെ സഹോദരിയും മകളും വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ് തമ്പി. ഇതോടെ സാന്ത്വനം വീടിനെതിരെ കരുക്കള്‍ നീക്കാന്‍ തമ്പിക്ക് ഒരു കൂട്ട് ഉണ്ടാകുമെന്നാണ് തോന്നുന്നത്.

ആകാംഷ നിറഞ്ഞ പ്രൊമോ

ആകാംഷ നിറഞ്ഞ പ്രൊമോ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. അപ്പുവിനേയും ഹരിയേയും വീണ്ടും തങ്ങളുടെ വീട്ടിലേക്ക ്കൂട്ടി കൊണ്ടു പോകാനായി വരികയാണ് തമ്പിയും ്അംബികയും. തന്റെ ചേച്ചിയും ചേച്ചിയുടെ മകളും വരുന്നുണ്ടെന്നാണ് തമ്പി പറയുന്നത്. ആ വാര്‍ത്ത കേട്ടപ്പോള്‍ അപ്പുവിനും ഒരുപാട് സന്തോഷമായിട്ടുണ്ട്. ചേച്ചിയും മകളും വരുമ്പോള്‍ അപ്പുവിനെ ഒന്ന് രണ്ട് ദിവസത്തേക്ക് കൂടി വീട്ടിലേക്ക് വിടണമെന്നാണ് തമ്പി ആവശ്യപ്പെടുന്നത്. ഉടനെ ബാലന്‍ ഹരിയോട് അഭിപ്രായം ചോദിക്കുകയാണ്. പൊയ്‌ക്കോട്ടെ എന്നായിരുന്നു ഹരി പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ആകുമ്പോള്‍ പോകണം എന്നാണ് ഹരിയുടെ അഭിപ്രായം.

അപ്പുവും ഹരിയും

എന്നാല്‍ അപ്പു മാത്രമല്ല ഹരിയും വരണമെന്ന് തമ്പി പറയുന്നു. പക്ഷെ തന്റെ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹരി ആ ആവശ്യം നിരസിക്കുകയാണ്. ക്ഷമിക്കണം, അത് മാത്രം പറയരുതെന്നായിരുന്നു ഹരിയുടെ പ്രതികരണം. പിന്നെ വീഡിയോയില്‍ കാണുന്നത് കണ്ണനോട് സംസാരിക്കുന്ന അപ്പുവിനെയാണ്. കഴിഞ്ഞ ദിവസം ഹരിയുടെ വണ്ടിയെടുത്തതിന് അപ്പു കണ്ണനോട് ദേഷ്യപ്പെട്ടിരുന്നു. കണ്ണനെ ഏറെ വേദനിപ്പിച്ചതായിരുന്നു സംഭവം. ഞാന്‍ ദേഷ്യം പിടിച്ചപ്പോള്‍ എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി അത് മനസിലിട്ട് നടക്കേണ്ട എന്നാണ് അപ്പു കണ്ണനോട് പറയുന്നത്. പറഞ്ഞതിനൊക്കെ സോറി പറയുന്നുവെന്നും അപ്പു കണ്ണനോട് പറയുന്നുണ്ട്. പിന്നാലെ അപ്പുവും ഹരിയും തമ്മില്‍ വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതാണ് കാണുന്നത്.

Recommended Video

അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ
അപ്പു

കുറച്ച് ദിവസം നീയവിടെ ചെന്ന് സന്തോഷത്തോടെ നില്‍ക്കട്ടെ എന്ന് കരുതി സമ്മതിച്ചതാണെന്നാണ് ഹരി അപ്പുവിനോട് പറയുന്നത്. വായ്ക്ക് രുചിയായിട്ടുള്ളത് കഴിച്ച്, കളിയും ചിരിയുമൊക്കെയായി ഒന്ന് റിലാക്‌സ് ചെയ്യെന്നാണ് ഹരി അപ്പുവിനോട് പറയുന്നത്. കഴിഞ്ഞ ദിവസം അപ്പു തന്നെ പറഞ്ഞ കാര്യങ്ങള്‍ പരോക്ഷമായി പരാമര്‍ശിക്കുകയാണ് ഹരി. അത് മനസിലായെന്നാണ് അപ്പുവിന്റെ മുഖഭാവവും വ്യക്തമാക്കുന്നത്. പിന്നാലെ അമ്മയോടൊപ്പം അപ്പു കാറില്‍ കയറി പോകുന്നതും കാണാം. വരും ദിവസങ്ങളില്‍ അപ്പു തമ്പിയുടെ വീട്ടിലായിരിക്കും. മകളെ ഒറ്റയ്ക്ക് കിട്ടുന്നതോടെ തമ്പി അവളുടെ മനസില്‍ സാന്ത്വനം വീട്ടുകാര്‍ക്കെതിരെയുള്ള ചിന്തകള്‍ വളര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വരും ദിവസങ്ങളില്‍ സാന്ത്വനം വീട്ടില്‍ അപ്രതീക്ഷിത സംഭവങ്ങളായിരിക്കും അരങ്ങേറുക എന്നുറപ്പായിരിക്കുകയാണ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X