Don't Miss!
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
ദേവിയും ബാലനും സാന്ത്വനത്തിന്റെ പടിയിറങ്ങുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം? കണ്ണീര്‍ക്കടലായി വീട്
ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ തൊട്ടപ്പുറത്തെ വീടുപോലെ സുപരിചിതമാണ്. സാന്ത്വനം വീട്ടിലെ ഓരോരുത്തരും മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സാന്ത്വനം വീട് കടന്നു പോകുന്നത് വൈകാരികമായ നിമിഷങ്ങളിലൂടെയാണ്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന രംഗങ്ങളാണ് സ്വാന്തനം വീട്ടില്‍ അരങ്ങേറുന്നത്.
അപ്പുവിനും ഹരിയ്ക്കും തങ്ങളുടെ കുഞ്ഞിനെ നഷ്ടമായതിന് പിന്നാലെ ദേവിയും ബാലനും സ്വാന്തനത്തില്‍ നിന്നും കുറച്ചുനാള്‍ മാറി നില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. ദേവിയാണ് ബാലനോട് ഇങ്ങനൊരു താല്പര്യം അറിയിച്ചത്. മനസില്ലാമനസോടെ ദേവിയുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു ബാലന്. ഇതേതുടര്‍ന്ന് ദേവിയും ബാലനും തങ്ങളുടെ തീരുമാനം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

ഏട്ടനും ഏട്ടത്തിയും എന്നതിലുപരിയായി ബാലനേയും ദേവിയേയും അച്ഛനേയും അമ്മയേയും പോലും കാണുന്ന അനിയന്മാര്ക്കും അവരുടെ ജീവിത പങ്കാളിമാര്ക്കും ഈ തീരുമാനം ഏറെ വേദനയുണ്ടാക്കുന്നതായിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണം ദേവി അമ്മയോട് വെളിപ്പെടുത്തിയിരുന്നു. എനിക്ക് എന്തോ ദോഷമുണ്ട്, ഞാനുള്ളിടത്ത് കുഞ്ഞുങ്ങള്‍ വാഴില്ലെന്നാണ് ദേവി അമ്മയോട് പറയുന്നത്. പിന്നാലെ ബാലനും എല്ലാവരോടുമായി തീരുമാനം അറിയിക്കുന്നുണ്ട്.
ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുറച്ച് നാളത്തേക്ക് ഒരിടവേള വേണമെന്ന് തോന്നി. ഞങ്ങള്‍ ഈ വീട്ടില്‍ നിന്നും കുറച്ച് നാളത്തേക്ക് മാറി നില്ക്കാം എന്നാണ് വിചാരിച്ചിരിക്കുന്നതെന്നാണ് ബാലന് പറയുന്നത്. കഴിഞ്ഞ ദിവസം ദേവി അപ്പുവിനിരികിലെത്തുകയും സംസാരിക്കുകയും ചെയ്തു. ഇരുവരും മനസിലെ സങ്കടം മുഴുവന്‍ പുറത്തേക്ക് എടുത്തതോടെ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സംസാരിച്ചതത്രയും.

ഒരു കുഞ്ഞിനെ താലോലിക്കാനോ കൊഞ്ചിക്കാനോ ഉള്ള യോഗം എനിക്കില്ലായിരിക്കും. എന്തിനാ നിന്റെ കുഞ്ഞിനെക്കൊണ്ട് എന്നെ അമ്മേ എന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞത്? അത് വേണ്ടായിരുന്നു. എല്ലാവരുടേയും മനസില്‍ ഇപ്പോള്‍ ആ ഒരു ചിന്തയാകും ഉണ്ടാവുക. നിന്റെ മനസില്‍ പോലും നാളെ ആ ചിന്ത ഉണ്ടായേക്കാം എന്നാണ് ദേവിയ പറയുന്നത്.
എന്നാല്‍ ഒരിക്കലുമില്ല ദേവേടത്തി, ഞങ്ങള്‍ക്ക് ഇനിയൊരു കുഞ്ഞുണ്ടായാല്‍ പോലും ഞാന്‍ പറഞ്ഞ വാക്കിന് ഒരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ല. എന്റെ കുഞ്ഞ് ദേവേടത്തിയെ അമ്മയെന്ന് വിളിക്കരുതെന്ന് ആഗ്രഹിച്ചവരുടെ മുന്നില്‍ എനിക്ക് കാണിച്ച് കൊടുക്കണം, ആ വിളി അവരെ കേള്‍പ്പിക്കണം എനിക്ക്. ഇപ്പോഴത്തെ എന്റെ സങ്കടം അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് എനിക്ക് ബോധ്യമായെന്നും അപ്പു പറയുന്നു.

ഇനിയൊരു സത്യം പറയാം, ദേവേടത്തി പറയാറില്ലേ ആ കുഞ്ഞിന്റെ മുഖം മനസില്‍ കാണാറുണ്ടായിരുന്നുവെന്ന്. അതുപോലെ ഞാനും സങ്കല്‍പ്പത്തില്‍ എന്റെ കുഞ്ഞിന്റെ മുഖം കാണാറുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ആ മുഖം എന്റെ മനസില്‍ നിന്നും മായുന്നില്ലെന്നും അപ്പു പറയുന്നു.
എത്രയും വേഗം നിനക്കൊരു ഉണ്ണി പിറക്കണം എന്ന പ്രാര്‍ത്ഥനയും ആഗ്രഹവുമാണ് എന്റെ മനസില്‍ ഇപ്പോള്‍. ആ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. നിന്റെ അപ്പച്ചിയും ജയന്തിയേടത്തിയും പറയുന്നത് പോലെ നിന്റെ കുഞ്ഞിന് എന്റെ ദോഷം ഉണ്ടാവരുതേയെന്ന് ഭഗവാനോട് നെഞ്ചുരുകി പറഞ്ഞിട്ടുണ്ട് ഞാന്‍ എന്ന് ദേവി പറയുന്നു. ദേവേടത്തി, എന്റെ മുമ്പിലിരുന്ന് ഇങ്ങനെ കരയല്ലേ, എനിക്കത് കണ്ടിരിക്കാന്‍ കഴിയുന്നില്ല. കരയല്ലേ എന്ന് പറഞ്ഞ് ദേവിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് അപ്പു.

സോറി, പറഞ്ഞ് പറഞ്ഞ് വന്നപ്പോള്‍ ഉള്ളില്‍ ഉള്ള സങ്കടം നിയന്ത്രിക്കാനായില്ല. നിന്നെ ആശ്വസിപ്പിക്കാന്‍ വന്നിട്ട് ഞാന്‍ നിന്നെ സങ്കടപ്പെടുത്തിയല്ലേ? മാപ്പ് എന്നായിരുന്നു ദേവിയുടെ പ്രതികരണം. ദേവേടത്തിയെന്തിനാണ് എന്നോട് മാപ്പ് പറയുന്നതെന്ന് വിതുമ്പിക്കൊണ്ട് അപ്പു ചോദിച്ചു. അറിഞ്ഞോ അറിയാതെയോ നിന്റെ സങ്കടങ്ങള്‍ക്ക് എന്റെ ജാതകദോഷം കാരണമായിട്ടുണ്ടോ എന്നറിയില്ലല്ലോ, അതാണ് മാപ്പ് പറഞ്ഞതെന്നായിരുന്നു ദേവിയുടെ മറുപടി.
ഇങ്ങനെയൊന്നും എന്നോട് പറയല്ലേ ദേവേടത്തി, എന്റെ അശ്രദ്ധയും കരുതലില്ലായ്മയും കൊണ്ട് സംഭവിച്ചതിന് പഴി കേള്‍ക്കേണ്ടി വന്നത് ദേവേടത്തിയാണ്. അതിന് ഞാനാണ് മാപ്പ് ചോദിക്കേണ്ടത്. ഇനി അത്തരം ചിന്തയൊന്നും വേണ്ട. എല്ലാം മറക്കണം എന്ന് അപ്പു പറഞ്ഞു. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മറക്കണം. നിന്റെ നന്മയുള്ള മനസ് ഈശ്വരന് കാണാതിരിക്കില്ലെന്നായിരുന്നു ദേവിയുടെ പ്രതികരണം.
-
നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍
-
ആരതി പൊടിയുടെ സ്ഥാപനത്തിൽ സർപ്രൈസായി റോബിൻ! തൻ്റെ പ്രിയപ്പെട്ട സ്ഥലത്ത് എത്തിയതിന് നന്ദി പറഞ്ഞ് ആരതി
-
മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട