'ദേവിയുടെ സ്വഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ സംഭവം പൊളിയും'; സാന്ത്വനത്തെ കുറിച്ച് ആരാധകർ

മലയാളിയുടെ പ്രിയ സീരിയലാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ സാന്ത്വനം റേറ്റിംഗിലും മുന്നിലാണ്. കൃഷ്‍ണ സ്റ്റോഴ്‌സ് എന്ന പലചരക്ക് കട നടത്തുന്ന സാന്ത്വനം കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെയാണ് പരമ്പരയെ ആരാധകർ ഹൃദയത്തിലേറ്റാനുള്ള കാരണവും.

Also Read: 'അജിത്ത് സാറിനെ കാണുമ്പോൾ കൊതിയാകും, ഞാനും റൈഡ് പോകാൻ ​ബൈക്ക് വാങ്ങിവെച്ചു, ഇതുവരെ നടന്നില്ല'; ദുൽഖർ!

പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തിന്റെ വിവാഹം കുറച്ച് കുഴപ്പങ്ങളിലൂടെയാണ് നടന്നത്. നാട്ടിലെ വലിയ പണക്കാനായ തമ്പിയുടെ മകളായ അപർണയെയാണ് ഹരി പ്രണയിച്ച് വിവാഹം കഴിച്ചത്. ആ കാരണത്താൽ വീട്ടിൽ നിന്നും അകറ്റപ്പെടുന്ന അപർണയെ തമ്പി വീണ്ടും വീട്ടിലേക്ക് വിളിക്കുന്നത് മകൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. ഇരുവർക്കും നിരവധി സമ്മാനങ്ങൾ വാങ്ങി നൽകുന്ന തമ്പി മകളേയും മരുമകനേയും തന്റെ വീട്ടിൽ നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ഉപേക്ഷിച്ച് ഹരി തിരികെ സാന്ത്വനത്തിലേക്ക് വരികയാണുണ്ടായത്. എങ്ങനെയെങ്കിലും മകളെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാനായി തമ്പി തന്റെ സഹോദരിയായ രാജലക്ഷ്‍മിയെ സാന്ത്വനത്തിലേക്ക് അയച്ചിരിക്കുകയാണ് ഇപ്പോൾ.

തമ്പിയും പെങ്ങളും സാന്ത്വനത്തിൽ

ഏത് വിധേനയും അപർണ്ണയേയും സാന്ത്വനം വീട്ടുകാരേയും തമ്മിൽ തെറ്റിക്കണമെന്നും പറഞ്ഞാണ് തമ്പി രാജലക്ഷ്‍മിയെ സാന്ത്വനത്തിലേക്ക് അയച്ചിരിക്കുന്നത്. അതിനായി രാജലക്ഷ്‍മി സാന്ത്വനത്തിൽ പല കോലാഹലങ്ങളും കാട്ടുന്നുണ്ട്. സാന്ത്വനം വീട് മോശമാണെന്ന് കൂടെകൂടെ പറയുക. വീട്ടിലെ പലരും അപർണ്ണയുടെ കുട്ടിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് പറയുക. വീട്ടിലേക്ക് ഒന്നും വാങ്ങാൻ കഴിയാത്തവരാണ് വീട്ടിലുള്ളവർ എന്ന് തോന്നിപ്പിക്കാൻ ശ്രമിക്കുക വീട്ടിലേക്ക് കിടക്കയും മറ്റും വാങ്ങുക എന്നതെല്ലാമാണ് രാജലക്ഷ്‍മിയുടെ പണികൾ. കൂടാതെ വീട്ടിലുള്ളവരെ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ രാജലക്ഷ്‍മി പലതും പറഞ്ഞിട്ടും വിരുന്നുകാരിയെ സന്തോഷിപ്പിക്കാനാണ് സാന്ത്വനം വീട്ടുകാർ ശ്രമിക്കുന്നത്.

പരമ്പര മടുത്ത് തുടങ്ങി

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ റീമേക്കാണ് സാന്ത്വനം. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്‍ഠനായ ബാലചന്ദ്രനും ഭാര്യയും കുട്ടികൾ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളർത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകർത്തുന്നത്. വ്യത്യസ്‍തമായ പേരുകളിൽ ഇന്ത്യയിലെ ഏഴോളം ഭാഷകളിൽ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാ​ഗമായി രാജലക്ഷ്മി ആദ്യം വീട്ടിലേക്ക് വാങ്ങിയത് ഒരു കിടക്കയായിരുന്നു. അത് വലിയ പ്രശ്നങ്ങളും കുടുംബത്തിൽ സൃഷ്ടിച്ചിരുന്നു. രാജലക്ഷ്മിയെ കൊണ്ട് കിടക്ക വാങ്ങിപ്പിച്ചതിന്റെ പേരിൽ ഹരിയും അപർണ്ണയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സാന്ത്വനത്തിലുള്ളവരേയും അപർണ്ണയേയും തമ്മിൽ തെറ്റിക്കാൻ പല പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും നടക്കാത്തതിനാൽ രാജലക്ഷ്മിയ പുതിയ സ്റ്റൗ വാങ്ങി തമ്പിക്കൊപ്പം വീണ്ടും സാന്ത്വനത്തിലെത്തിയതിന്റെ ദൃശ്യങ്ങളും അതേ തുടർന്നുള്ള പ്രശ്നങ്ങളുമാണ് പുതിയ പ്രമോയിൽ കാണിച്ചിരിക്കുന്നത്.

Recommended Video

ഇത് ബിഗ് ബിയെ വെല്ലും പടം, ഒറിജിനൽ ആറാട്ടുമായി ഇക്ക | Bheeshma Parvam Theatre Response | FIlmiBeat
നിലവാരം താഴുന്നുവെന്ന് ആരാധകർ

എന്നാൽ ഇപ്പോൾ പുതിയ സാന്ത്വനം സീരിയലിന്റെ കഥാ​ഗതി പ്രേക്ഷകരെ അതൃപ്തരാക്കിയിരിക്കുകയാണ്. ഒരു കുടുംബം മൊത്തം അധികാരത്തോടെ മറ്റൊരു വീട്ടിൽ കേറുന്നത് ലോകത്തെവിടേയും നടക്കാത്ത കാര്യമാണെന്നും തിരിച്ചും മറിച്ചും സ്ഥിരം ക്ലീഷേ സീനുകൾ ആവർത്തിക്കുന്നതിനാൽ മടുത്തുവെന്നുമാണ് ആരാധകർ പറയുന്നത്. 'ദേവിയുടെ സ്വഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ആദ്യമൊക്കെ നല്ല സീരിയൽ ആയിരുന്നു ഇപ്പോ വെറുപ്പിക്കൻ തുടങ്ങി ഇത് കാണൽ നിർത്തി, നല്ലൊരു സീരിയൽ ആയിരുന്നു. തൊലച്ചു കളഞ്ഞു. സാധാരണ ഒരു കുടുംബത്തിലെ കഥ ആണന്നു കരുതി. ഇപ്പൊ എവിടെയും കാണാത്ത ഒരു വല്ലാത്ത ജാതി കഥ' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് വരുന്നത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X