മുള്ളിനെ മുള്ളു കൊണ്ട്! ലച്ചുവിനെ ഓടിക്കാന്‍ ബാലനും പിള്ളേരും; ഇപ്പോഴെങ്കിലും ബാലേട്ടന് ഈ ബുദ്ധി തോന്നിയല്ലോ!

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാധിച്ച പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന പരമ്പര റേറ്റിംഗ് മറ്റ് പരമ്പരകളേക്കാള്‍ മുന്നിലാണ്. സംഭവബഹുലമായ രംഗങ്ങളുമായി പരമ്പര കൂടുതല്‍ രസകരമായി മാറുകയാണ്. ലച്ചു അപ്പച്ചിയുടെ വരവോടെ പരമ്പരയ്ക്ക് പുതിയൊരു ട്രാക്ക് ലഭിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധികളിലും ഒരുമിച്ച് നില്‍ക്കുന്ന സാന്ത്വനം കുടുംബത്തെ പരസ്പരം തല്ലിപ്പിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലച്ചുവിന്റെ വരവ്. സാന്ത്വനം വീടിനെ രണ്ടാക്കി പിരിക്കാനായിരുന്നു തമ്പി ലച്ചുവിനെ അവിടേക്ക് എത്തിച്ചത്. വന്ന നാള്‍ മുതല്‍ തന്നെ ലച്ചു അതിനുളള പണികളും ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലച്ചുവിന്റെ തന്ത്രം ഫലിക്കാന്‍ ആരംഭിക്കുന്നതായും കണ്ടിരുന്നു. അപ്പുവിന് ഉപയോഗിക്കാനായി പുതിയ ഗ്യാസ് അടുപ്പും പിന്നലെ കഴിഞ്ഞ ദിവസം പുതിയ വാഷിംഗ് മെഷീനും തമ്പിയും ലച്ചുവും എത്തിച്ചിരുന്നു. അടുപ്പിന് പിന്നാലെ വന്ന വാഷിംഗ് മെഷീനും പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ വാഷിംഗ് മെഷീനില്‍ അലക്കാനായി ത്രില്ലടിച്ച് പോകുന്ന കണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്നാല്‍ ഇത് കണ്ട് വന്ന ലച്ചു കണ്ണന്റെ തുണികള്‍ വാഷിംഗ് മെഷീനില്‍ നിന്നും എടുത്ത് പുറത്തിട്ടിരുന്നു. ഇതിന്റെ പേരില്‍ അഞ്ജുവും ലച്ചുവും തമ്മില്‍ വഴക്കുണ്ടാകുന്നതും കണ്ടിരുന്നു. നീ എന്റെ അപ്പച്ചിയോട് മോശമായി സംസാരിച്ചുവോ എന്ന് അപ്പു അഞ്ജുവിനോട് ചോദിച്ചെത്തിയിരുന്നു. അവര്‍ എന്താണ് ചെയ്്തതെന്ന് നിനക്കറിയുമോ എന്ന് അഞ്ജു തിരിച്ച് ചോദിക്കുന്നുണ്ടെങ്കിലും ഞാന്‍ ചോദിച്ചതിന് മറുപടി പറയെന്നായിരുന്നു അപ്പുവിന്റെ പ്രതികരണം. ഇതോടെ ഇരുവരും തമ്മിലൊരു പൊട്ടിത്തെറിയ്ക്ക് തുടക്കമായിരുന്നു.

ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല

കാര്യങ്ങള്‍ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ലെന്ന് മനസിലാക്കിയ ബാലനും അനിയന്മാരും മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കാന്‍ തീരുമാനിക്കുകയാണ്. ഇനി കലാശക്കൊട്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോ. താന്‍ അമരാവതിയിലേക്ക് ഏട്ടന്റെ അടുത്തേക്ക് പോവുകയാണെന്ന് ലച്ചു ബാലനോടും മറ്റും പറയുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. തനിക്കൊപ്പം അപ്പുവും വരുന്നുണ്ടെന്നും ലച്ചു അറിയിക്കുന്നുണ്ട്. എ്ന്നാല്‍ അപ്പുവിനെ കൂടെ കൊണ്ടു പോകുന്നതില്്# തങ്ങള്‍ സന്തുഷ്ടരല്ലെന്ന് വ്യക്തമാക്കുന്നതാണ് ബാലന്റേയും മറ്റും മുഖഭാവം. ഇനി കലാശക്കൊട്ടാണെന്നും കളിച്ചത് തീക്കളിയാണെന്ന് ലച്ചു മനസിലാക്കാന്‍ പോവുകയാണെന്നും പ്രൊമോ വീഡിയോയില്‍ പറയുന്നു.

ബാലന്‍ അപ്പുവിനോട്

പിന്നാലെ ബാലന്‍ അപ്പുവിനോട് സംസാരിക്കുന്നതാണ് കാണിക്കുന്നത്. പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. ഇവിടെയാരും അതില്‍ ഇടപെടില്ലെന്നും ബാലന്‍ അപ്പുവിനോടായി പറയുന്നു. ഇവിടെ ആരും അതില്‍ ഇടപെടില്ലെന്നും ബാലന്‍ വ്യ്കതമാക്കുന്നുണ്ട്. നീന്റെ ഏത് തീരുമാനത്തിനും ഈ വീട്ടിലുള്ളവര്‍ കൂടെയുണ്ടാകുമെന്നും ബാലന്‍ അപ്പുവിനെ അറിയിക്കുകയാണ്. ബാലന്റേയും സാന്ത്വനം വീട്ടുകാരുടേയും സ്‌നേഹം അറിയുന്ന അപ്പു ലച്ചുവിനൊപ്പം പോകാതിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഭവ ബഹുലമായ രംഗങ്ങളായിരിക്കും സാന്ത്വനം വീട്ടില്‍ അരങ്ങേറുക എന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വീഡിയോ.

വലിയ കളി

വീഡിയോ അ്‌വസാനിക്കുന്നത് ബാലന്‍ ഹരിയോടും ശിവനോടും ലച്ചുവിനെ ഓടിക്കാനുള്ള തന്ത്രം മെനയുന്നതിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ്. മുള്ളിനെ മുള്ളു കൊണ്ടെടുക്കണമെന്നാണ് ബാലന്‍ പറയുന്നത്. തമ്പി കളിക്കുന്നതിനേക്കാള്‍ വലിയ കളി കളിക്കാന്‍ നമുക്കറിയാം എന്ന് അയാളെ ബോധ്യപ്പെടുത്തി കൊടുക്കണമെന്നും ബാലന്‍ പറയുന്നു. തങ്ങളുടെ വീടിനെ രണ്ടായി പിരിക്കും മുമ്പ് തന്നെ തടയിടാന്‍ ഒരുങ്ങിയറങ്ങുകയാണ് ബാലനും അ്‌നിയന്മാരും എന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

ബാലനും പിള്ളേരും

അടിപൊളി. ഇപ്പോഴെങ്കിലും ബാലേട്ടന് നല്ലബുദ്ധി തോന്നിയല്ലോ.. ഈ ബാലന്‍ റൂമില്‍ നിന്ന് പ്രതികരിക്കാതെ, പ്രതികരിക്കണ്ടേ സമയത്ത് പ്രതികരിക്കണം, ഈ ട്രാക്കിലൂടെ മുന്നോട്ട് പോകണം, എച്ചി അപ്പച്ചിക്കും തമ്പിക്കും പണി കിട്ടണ എപ്പിസോഡിനായി കട്ട വെയിറ്റിംഗ്,
ഈ പ്രാവശ്യത്തെ weekend promo യിലെങ്കിലും അപ്പച്ചിയെ ഓടിച്ചു വിടുന്ന എപ്പിസോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ത്രില്ലടിച്ചിരിക്കായിരുന്നു ഞാന്‍,
സ്വാന്തനം ബ്രദേഴ്‌സിന്റ് പവര്‍ കാണിച്ചുകൊടുക്കണം ലച്ചുവിനെ,
കണ്ണനാണ് എല്ലാത്തിന്റെയും തുടക്കം.....എച്ചിഅപ്പച്ചിയുടെ കരുനീക്കമെല്ലാം എപ്പൊ പൊളിഞ്ഞെന്ന് ചോദിച്ചാമതി..ഹരി എച്ചിഅപ്പച്ചിക്ക് കൊടുത്ത മറുപടി കലക്കി,
ഇനി അപ്പച്ചി കുറച്ചു നേരം ഗാലറിയില്‍ പോയിരുന്നു കളി കാണു. ബാലനും പിള്ളേരും കളത്തിലോട്ട് ഇറങ്ങി. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X