For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യം പറയുമ്പോള്‍ ഏഷണിയെന്ന് പറയല്ലേ! ജയന്തിയും ലച്ചും ഒന്നിക്കുന്നു; ജയന്തിയ്ക്ക് അഞ്ജുവിന്റെ കൊട്ട്

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ഇന്ന്. സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ റേറ്റിംഗില്‍ മുന്നില്‍ തന്നെയുണ്ട് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. രസകരമായ സംഭവങ്ങളുമായി മുന്നേറുകയാണ് പരമ്പര. പുതിയ കഥാപാത്രത്തിന്റെ വരവോടെ സംഭവബഹുലമായി മാറിയിരിക്കുകയാണ് സാന്ത്വനം.

  ഉണ്ണി സാറിന്റെ സിനിമ ഇറങ്ങുമ്പോള്‍ ഹൃദയം കൂടുതല്‍ മിടിക്കാറുണ്ട്; പക്ഷേ ഇന്നവനില്ല, ജയനെ കുറിച്ച് ഹരിനാരായണൻ

  സാന്ത്വനം വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് പുതിയൊരു അതിഥി എത്തിയത്. അപ്പുവിന്റെ അപ്പച്ചിയായ ലച്ചു എന്ന രാജലക്ഷ്മിയാണ് അതിഥി. അപ്പുവിനെ നോക്കാന്‍ എന്ന വ്യാജേനെ സാന്ത്വനം വീ്ട്ടില്‍ വിള്ളലുണ്ടാക്കാനായി തമ്പിയാണ് ലച്ചുവിനെ അങ്ങോട്ട് വിട്ടിരിക്കുന്നത്. ലച്ചുവിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം പതിയെ സാന്ത്വനം വീട്ടിലുള്ളവര്‍ തിരിച്ചറിഞ്ഞു വരികയാണ്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു ട്വിസ്റ്റ് കൂടി സാന്ത്വനം വീട്ടില്‍ അരങ്ങേറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ലച്ചുവിന്റെ കുത്തിത്തിരിപ്പുകളില്‍ പൊറുതി മുട്ടി നില്‍ക്കുന്ന സാന്ത്വനം വീട്ടിലേക്ക് ജയന്തിയും എത്തിയിരിക്കുകയാണ്. ഇതോടെ ലച്ചുവും ജയന്തിയും ഒരുമിക്കുമോ എന്ന ഭയത്തിലാണ് സാന്ത്വനം വീട്ടുകാര്‍. രണ്ടു പേരും ഒരേ സ്വഭാവക്കാരായതിനാല്‍ അവര്‍ ഒരുമിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഭയപ്പെട്ടത് പോലെ തന്നെ ജയന്തിയും ലച്ചുവും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. കണ്ടമാത്രയില്‍ തന്നെ ഇരുവരും സുഹൃത്തതുക്കളായി മാറുകയും ചെയ്തിട്ടുണ്ട്. ഇത് സാന്ത്വനം വീട്ടില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

  തങ്ങളുടെ ആശങ്ക പങ്കുവെക്കുന്ന അഞ്ജുവിനേയും ദേവിയേയുമാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണുന്നത്. ഇനം ഇനത്തില്‍ ചേരും എന്ന് പറയുന്നത് പോലെ, ആരോ പറഞ്ഞുവിട്ടത് പോലെ എന്ത് കൃത്യമായിട്ടാണ് വന്ന് കേറിയത് എന്ന് നോക്കൂ എന്നാണ് അഞ്ജു ദേവിയോട് പറയുന്നത്. ജയന്തിയേട്ടത്തിയുടെ ഗണത്തില്‍ പെടുന്ന ആളാണ് ലച്ചുവെങ്കില്‍ ജയന്തിയേട്ടത്തി പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമുണ്ടാകുമെന്നാണ് ദേവിയും പറയുന്നത്. ആ പറഞ്ഞത് പോലെ തന്നെ ജയന്തിയും ലച്ചുവും സംസാരിക്കുന്നതാണ് പിന്നെ കണ്ടത്.

  നിങ്ങളുടെ കൊച്ചിനെ മര്യാദയ്ക്ക് നോക്കണമെങ്കില്‍ നിങ്ങളാരെങ്കിലും ഇതുപോലെ വന്ന് നില്‍ക്കണമെന്നാണ് ജയന്തി ലച്ചുവിനോട് പറയുന്നത്. ഇല്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടു പോയി നോക്കണമെന്നും ജയന്തി പറയുന്നുണ്ട്. ജയന്തിയുടെ ഏഷണിയില്‍ അപ്പുവിനും ഭയമുണ്ട്. പിന്നാലെ ഹാളില്‍ വച്ച് ജയന്തിയെ നിര്‍ത്തി പൊരിക്കുകയാണ് അപ്പവും അഞ്ജുവും ചേര്‍ന്ന്. അങ്ങനെ ജയന്തിയേച്ചിയെ ഏഷണിക്കാരിയാക്കല്ലേ അപ്പു മോളേ എന്ന് അഞ്ജു അപ്പുവിനോട് തമാശയായി പറയുന്നത്. ചെറുപ്പം മുതല്‍ നാട്ടിലുള്ള എല്ലാ വീടുകളും കയറിയിറങ്ങി സത്യം മാത്രം പറഞ്ഞ് ശീലിച്ചു പോയത് കൊണ്ട് അറിയാതെ പറഞ്ഞ് പോയതാണെന്നും അഞ്ജ്ു പറയുന്നുണ്ട്.

  Recommended Video

  മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍

  പറയുന്നതിനിടെ ജയന്തിയുടെ തോളില്‍ അടിക്കുകയും ചെയ്യുന്നുണ്ട് അഞ്ജു. പിന്നാലെ ജയന്തിയ്ക്ക് മുട്ടന്‍ പണിയുമായി തമ്പി സാന്ത്വനം വീട്ടിലേക്ക് വരുന്നുണ്ട്. തമ്പിയെ കണ്ടതും ജയന്തിയ്ക്ക് പേടിയാവുകയാണ്. താനാണ് വിളിച്ചതെന്ന് തമ്പി തിരിച്ചറിയുമോ എന്ന ഭയമാണ് ജയന്തിയ്ക്ക്. ഇതോടെ വരും ദിവസങ്ങള്‍ രസകരമായിരിക്കുമെന്ന ഉറപ്പിലാണ് ആരാധകര്‍. അഞ്ചുന്റ ജയന്തിയോടുള്ള സംസാരം പൊളിച്ചൂ. ജയന്തി ആണ് തമ്പിനെ വിളിച്ചത് എന്ന് എല്ലാവരും അറിയണം, അഞ്ജുകുട്ടി കലക്കി. ജയന്തിക്ക് എത്ര കിട്ടിയാലും നാണമില്ലല്ലോ, അഞ്ജലി പൊളിച്ചു ജയന്തിക്ക് അങ്ങനെ തന്നെ വേണം, അഞ്ചു ജയത്തിയേടത്തിക്കട്ട് കൊട്ടിയത് ഇഷ്ടപെട്ടു കറക്റ്റ് സമയത്തെ അഞ്ചുന്റെ ഡയലോഗ് പൊളി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

  Read more about: Santhwanam
  English summary
  Santhwanam Promo Jayanti And Lechu Unites Anju Makes Fun Of Jayanti In Latest Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X