ശിവനെതിരെ മുട്ടന്‍ പണിയുമായി ജയന്തി വരുന്നു! പക്ഷെ തമ്പി വഴി കിട്ടുക എട്ടിന്റെ പണി

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അവരുടെ അനിയന്മാരും അനിയത്തിമാരുമെല്ലാം മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെന്നത് പോലെ തന്നെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. തുടക്കം മുതല്‍ തന്നെ റേറ്റിംഗിലും മുന്നിലെത്താന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. ഓരോ ദിവസവും കൂടുതല്‍ രസകരവും സംഭവ ബഹുലവുമായി മാറിക്കൊണ്ടിരിക്കുകയാണ് സാന്ത്വനം. ബാലനേയും അനിയന്മാരേയും തമ്മില്‍ അകറ്റാനുള്ള തന്ത്രങ്ങളുമായി തമ്പി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം ജയന്തി സാന്ത്വനം വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്താന്‍ പോവുകയാണെന്നാണ് പുതിയ പ്രെമോ വീഡിയോ വ്യക്തമാക്കുന്നത്. ഒരു ഭാഗത്തു നിന്നും ജയന്തിയുടെ പ്രവര്‍ത്തികള്‍ അഞ്ജുവിനും ശിവനും തലവേദനയാകുമ്പോള്‍ മറുവശത്ത് അപ്പുവിനേയും ഹരിയേയും കുടുക്കുകയായിരിക്കും തമ്പി ചെയ്യുക. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പരമ്പര സംഭവബഹുലമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. വിശദമായി വായിക്കാം.

ജയന്തി

അസുഖ ബാധിതയായ സാവിത്രിയെ കാണാനായി ജയന്തി എത്തുന്നതാണ് പ്രൊമോ വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. വിവരങ്ങള്‍ ഒക്കെ അറിഞ്ഞിട്ടും അഞ്ജു സാവിത്രിയെ വന്ന് കാണാതിരിക്കുന്നത് ശരിയല്ലെന്നാണ് ജയന്തി പറയുന്നത്. എന്നാല്‍ അഞ്ജുവിനോട് ഒന്നും പറയേണ്ട എന്ന് സാവിത്രി തന്നെയാണ് ശിവനോട് പറഞ്ഞതെന്ന് ശങ്കരന്‍ ജയന്തിയോട് പറയുന്നു. എന്നാല്‍ അത്കൂട്ടാക്കാന്‍ ജയന്തി തയ്യാറായില്ല. എന്നാലും ശിവന്‍ അഞ്ജുവിനോട് പറയാതിരിക്കുമോ എന്നാണ് ജയന്തി ചോദിക്കുന്നത്. ഇതിനിടെ അപ്പുവും ഹരിയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും കാണാം. ഇരുവരും തങ്ങളുടെ പിണക്കം അവസാനിപ്പിക്കുകയാണ്.

അഞ്ജുവിനോട്

പിന്നാലെ അഞ്ജുവിനെ വിളിച്ച് സാവിത്രിയുടെ അവസ്ഥ വിവരിക്കുകയാണ് ജയന്തി. തന്റെ അമ്മയുടെ അവസ്ഥ അഞ്ജുവിന് ഇതുവരേയും അറിയില്ലായിരുന്നു. സാവിത്രിയും ശങ്കരനും ഈ വിവരം അഞ്ജുവില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ജയന്തി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സാവിത്രിയുടെ അവസ്ഥയെക്കുറിച്ച് അഞ്ജുവിനോട് വെളിപ്പെടുത്തുന്നതായാണ് വീഡിയോ കാണിക്കുന്നത്. ഞാനവിടെ ചെന്നപ്പോള്‍ നിന്റെ അമ്മ ശ്വാസം കിട്ടാതെ പിടയ്ക്കുകയായിരുന്നുവെന്നാണ് ജയന്തി അഞ്ജുവിനോട് പറയുന്നത്. ശിവനും ആ അവസ്ഥ കണ്ടിട്ടു തന്നെയാണ് പോയതെന്നും ജയന്തി പറയുന്നു. തന്റെ അമ്മയുടെ അവസ്ഥ ശിവന്‍ അഞ്ജുവിനോട് പറയാതെ മറച്ചുവെക്കുകയായിരുന്നുവെന്നാണ് ജയന്തി പറയാന്‍ ശ്രമിക്കുന്നത്.

ശങ്കരനും തമ്പിയും

പിന്നെ വീഡിയോയില്‍ കാണുന്നത് ശങ്കരനും തമ്പിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. രാത്രി റോഡ് സൈഡില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തന്നെ വിളിച്ച് ഇളക്കി വിട്ടത് ഒരു സ്ത്രീയാണെന്നും ബാലന്റേയും ശിവന്റേയും ശത്രുവാണ് ഈ സ്ത്രീയെന്ന അവരുടെ ശബ്ദത്തില്‍ നിന്നും മനസിലായെന്നും തമ്പി ശങ്കരനോട് പറയുന്നു. ജയന്തി ആയിരുന്നു ആ സ്ത്രീ. എന്നാല്‍ ജയന്തിയെ തമ്പിയ്ക്ക് അറിയില്ല. പക്ഷെ തമ്പിയുടെ വാക്കുകളില്‍ നിന്നും എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരി ജയന്തിയാണെന്ന വസ്തുത ശങ്കരന്‍ മനസിലാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ശങ്കരന്‍ സത്യങ്ങള്‍ ബാലനോടോ ശിവനോടോ തുറന്നു പറയുകയോ സ്വയം ജയന്തിയെ താക്കീത് ചെയ്യുകയോ ചെയ്യാനുള്ള സാധ്യതകളും തെളിഞ്ഞു വരികയാണ്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
ആരാധകരുടെ കമന്റുകള്‍

അഞ്ജലിയും ശിവനും സാവത്രിയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് കാണാന്‍ വെയ്റ്റിങ്, അല്ലേലും പാര പണിയാന് ജയന്തി ഏട്ടത്തി എവിടെ വേണേലും പെട്ടെന്ന് എത്തും എന്തൊക്കെ ആയാലും ജയന്തി ഏട്ടത്തിയുടെ അഭിനയം ഒരു രക്ഷയുമില്ല, തമ്പി അന്ന് ജയന്തി വിളിച്ച കാര്യം പറഞ്ഞത് പൊളിച്ചു അത് ആരാന്നു കണ്ടു പിടിക്കണം ശങ്കരന്‍. ഇത് ജയന്തിക് ഉള്ള ഒരു നല്ല പണി തന്നെയാ, ഇതിനാണ് പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്നത്. ജയന്തി പെട്ടു, ജയന്തി തമ്പിയെ വിളിച്ചകാര്യം ഇത്രേം ലേറ്റ് ആയപ്പോള്‍ ഇനി ആരും അറിയില്ലെന്ന ഞാന്‍ കരുതിയെ. കുറച്ചു വൈകിയാലും തമ്പി അതു പറഞ്ഞല്ലോ, തമ്പിയെ കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X