ലച്ചുവിന്റെ പണി ഏറ്റു! അഞ്ജുവും അപ്പുവും തമ്മിലടി തുടങ്ങി! സാന്ത്വനം വീട്ടില്‍ ഇനി അടി ടൈം

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാധിച്ച പരമ്പര അതിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന പരമ്പര മറ്റ് പരമ്പരകളേക്കാള്‍ ഏറെ വേഗത്തിലും മുന്നിലുമാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. സംഭവബഹുലമായ രംഗങ്ങളുമായി പരമ്പര കൂടുതല്‍ രസകരമായി മാറുകയാണ്. ലച്ചു അപ്പച്ചിയുടെ വരവോടെ പരമ്പരയ്ക്ക് പുതിയൊരു ട്രാക്ക് ലഭിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധികളിലും ഒരുമിച്ച് നില്‍ക്കുന്ന സാന്ത്വനം കുടുംബത്തെ പരസ്പരം തല്ലിപ്പിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലച്ചുവിന്റെ വരവ്.

ലച്ചു തന്റെ ലക്ഷ്യം നടപ്പിലാക്കാനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ലച്ചുവിന്റെ തന്ത്രങ്ങളെ നേരിടാന്‍ അഞ്ജുവിനും ദേവിയ്ക്കും ഹരിയ്ക്കുമൊക്കെ സാധിച്ചിരുന്നു. പക്ഷെ ഇനിയും അധികനാള്‍ ലച്ചുവിന്റെ കുതന്ത്രങ്ങളെ സാന്ത്വനം വീട്ടിലുള്ളവര്‍ക്ക് പ്രതിരോധിക്കാനാകില്ലെന്നാണ് ്പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ലച്ചുവിന്റെ തന്ത്രം ഫലിക്കുന്നതായും അപ്പുവും അഞ്ജുവും തമ്മില്‍ ഉരസുന്നതായുമാണ് പുതിയ പ്രൊമോ വീഡിയോ പറയുന്നത്. ഇതോടെ സാന്ത്വനം വീട്ടിലെ പൊട്ടിത്തെറി തുടങ്ങുകയാണെന്ന് വേണം വിചാരിക്കാന്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

സാന്ത്വനം വീടിനെ രണ്ടായി പിരിക്കുക

ഒരുമയുടെ അടയാളമായ സാന്ത്വനം വീടിനെ രണ്ടായി പിരിക്കുക എന്നതാണ് തമ്പിയുടേയും ലച്ചുവിന്റേയും ലക്ഷ്യം. ഇതിന്റെ ഭാഗമായി അപ്പുവിന് ഉപയോഗിക്കാനായി പുതിയ ഗ്യാസ് അടുപ്പും പിന്നലെ കഴിഞ്ഞ ദിവസം പുതിയ വാഷിംഗ് മെഷീനും തമ്പിയും ലച്ചുവും എത്തിച്ചിരുന്നു. അടുപ്പിന് പിന്നാലെ വന്ന വാഷിംഗ് മെഷീനും പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് സംഭവിക്കുകയാണ്. പുതിയ വാഷിംഗ് മെഷീനില്‍ അലക്കാനായി ത്രില്ലടിച്ച് പോകുന്ന കണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്നാല്‍ ഇത് കണ്ട് വന്ന ലച്ചു കണ്ണന്റെ തുണികള്‍ വാഷിംഗ് മെഷീനില്‍ നിന്നും എടുത്ത് പുറത്തിട്ടിരുന്നു.

തമ്പുരാട്ടി

കണ്ണനോട് ലച്ചു കാണിച്ചത് കണ്ടു കൊണ്ട് എത്തുന്ന അഞ്ജുവിനെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. ലച്ചുവിന്റെ ഈ പ്രവര്‍ത്തി സ്വാഭാവികമായും അഞ്ജുവിനെ ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു. കണ്ണനോട് ദേഷ്യപ്പെട്ടു കൊണ്ട് ലച്ചുവിനോടുള്ള ദേഷ്യം പുറത്തെടുക്കുകയാണ് വീഡിയോയില്‍ അഞ്ജു. തൃപ്തിയായില്ലേ നിനക്ക്, ഇതുപോലെ വല്ലവരും വാങ്ങിച്ചു വച്ച വാഷിംഗ് മെഷീനില്‍ തന്നെ കഴുകണം നിനക്ക് അല്ലേ എന്നാണ് അഞ്ജു കണ്ണനോട് ചോദിക്കുന്നത്. തമ്പുരാട്ടിയാണെന്ന് നടിച്ച് നടക്കുന്ന വര്‍ഗ്ഗങ്ങളോടൊന്നും ഔദാര്യത്തിന് പോകരുതെന്നും അഞ്ജു പറയുന്നു. അവരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാന്‍ ഇട കൊടുക്കരുതെന്നും അഞ്ജു പറയുന്നു. പിന്നാലെ അഞ്ജുവിനോട് ദേഷ്യപ്പെട്ടു കൊണ്ട് ലച്ചു എത്തുകയാണ്. മര്യാദയ്ക്ക് സംസാരിക്കണമെന്നാണ് ലച്ചു അഞ്ജുവിനോട് പറയുന്നത്.

Recommended Video

Night Drive Movie Theatre Response | Indrajith Sukumaran | Anna Ben | FilmiBeat Malayalam
മര്യാദ

എന്നാല്‍ എന്നെ മര്യാദ പഠിപ്പിക്കേണ്ടെന്നും ആദ്യം നിങ്ങള്‍ പോയി മര്യാദ പഠിച്ചിട്ട് വാ എന്നും അഞ്ജു ലച്ചുവിനോട് പറയുകയാണ്. ഇത് കേട്ടതും കലി പൂണ്ട ലച്ചു അപ്പുവിന് അരികിലേക്ക് എത്തുകയാണ്. ലച്ചുവിന്റെ വാക്കുകള്‍ കേട്ട് ദേഷ്യം വന്ന അപ്പു ശിവനോടാണ് ആദ്യം ദേഷ്യപ്പെടുന്നത്. അമ്മയും കൂടെ പറഞ്ഞിട്ടല്ലേ അപ്പച്ചി ഇവിടെ നിന്നതെന്നും എന്നിട്ടും അവളിങ്ങനൊക്കെ ചെയ്യാവോ എന്ന് അപ്പു ശിവനോട് ചോദിക്കുന്നു. പിന്നാലെ ലച്ചുവിനേയും കൂട്ടി അപ്പു അഞ്ജുവിന്റെ അരികിലേക്ക് എത്തുകയാണ്. നീ എന്റെ അപ്പച്ചിയോട് മോശമായി സംസാരിച്ചുവോ എന്ന് അപ്പു അഞ്ജുവിനോട് ചോദിക്കുന്നു. അവര്‍ എന്താണ് ചെയ്്തതെന്ന് നിനക്കറിയുമോ എന്ന് അഞ്ജു തിരിച്ച് ചോദിക്കുന്നുണ്ടെങ്കിലും ഞാന്‍ ചോദിച്ചതിന് മറുപടി പറയെന്നായിരുന്നു അപ്പുവിന്റെ പ്രതികരണം. ഇതോടെ ഇരുവരും തമ്മിലൊരു പൊട്ടിത്തെറിയ്ക്ക് തുടക്കമാകുവയാണെന്ന് വേണം വിലയിരുത്താന്‍.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X