Don't Miss!
- News
ശസ്ത്രക്രിയയില്‍ പിഴവ്,ഉപകരണം വയറിനുള്ളിൽ മറന്നു;3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
വേറൊരു പെണ്ണിനേയും നിന്നെ പോലെ എനിക്കറിയില്ലെന്ന് ശിവന്,കണ്ണുകള്‍ നിറഞ്ഞ് അഞ്ജുവും; മെഗാ എപ്പിസോഡ്
ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട്ടിലെ ഓരോരുത്തരും മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ കുടുംബങ്ങളിലെ അംഗങ്ങളാണ്. അത്രമേലാണ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും മലയാളികള്‍ ഇത്രത്തോളം സ്നേഹിക്കുന്നത്. അതിനാല്‍ റേറ്റിംഗില്‍ എന്നും മുന്നില്‍ തന്നെയുണ്ട് സാന്ത്വനം പരമ്പര. തമാശയും പ്രണയവും കുടുംബ ബന്ധവുമൊക്കെ നിറഞ്ഞു നില്ക്കുന്ന പരമ്പരയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് ശിവാഞ്ജലിയുടെ പ്രണയം. പരസ്പരമുള്ള സ്നേഹം പറയാതെ സ്നേഹിക്കുന്ന ശിവന്റേയും അഞ്ജുവിന്റേയും രംഗങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്.
ഇപ്പോഴിതാ ശിവാഞ്ജലിയുടെ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് പുതിയൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ന് സാന്ത്വനത്തിന്റെ മെഗാ എപ്പിസോഡാണ്. ഇന്ന് രാത്രി ഏഴ് മണിക്കാണ് മെഗാ എപ്പിസോഡ്. ശിവന്റേയും അഞ്ജുവിന്റേയും പ്രണയത്തിന് വേണ്ടി മാത്രമായാണ് ഒരു മെഗാ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയത്തിന്റെ ഈ ശിവാജ്ഞലീയം ഇവിടെ പെയ്തു തുടങ്ങുന്നു... സാന്ത്വനം മെഗാ എപ്പിസോഡ്. എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രസകരമായ പ്രൊമോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ശിവനും അഞ്ജുവും മാത്രമുള്ള രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്. ഇന്നത്തെ എപ്പിസോഡില്‍ അഞ്ജുവും ശിവനും മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് തോന്നുന്നത്. രസകരമായ ഒരുപാട് നിമിഷങ്ങള്‍ പരമ്പരയില്‍ അരങ്ങേറുമെന്ന് സൂചിപ്പിക്കുന്നതാണ് പ്രൊമോ വീഡിയോ. ശിവനും അഞ്ജുവും ഒരുമിച്ച് തുണിയലക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരിക്കല്‍ ഭര്‍ത്താവുമൊത്ത് ഒരുമിച്ച് നിന്നു കൊണ്ട് തുണിയലക്കുന്നത് അടക്കമുള്ള വീട്ടു ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് അഞ്ജു ശിവനോട് പറഞ്ഞിരുന്നു. അഞ്ജുവിന്റെ ആഗ്രഹം പോലെ ഇരുവരും ഒരുമിച്ച് ജോലികള്‍ ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

ജോലി ചെയ്യുന്നതിനിടെ ശിവന് അഞ്ജുവിനെ പ്രശംസിക്കാനും മടിക്കുന്നില്ല. ഈ വെളിച്ചത്തില്‍ നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നായിരുന്നു ശിവന് അഞ്ജുവിനോട് പറയുന്നത്. നിങ്ങളെ കാണാനും നല്ല ചന്തമുണ്ടെന്ന് അഞ്ജു പറയുമ്പോള്‍ എന്നെയോ എന്ന് ചോദിച്ച് ചിരിക്കുകയാണ് ശിവന്. തന്റെ മനസിലുള്ള സ്നേഹം പുറത്ത് കാണിക്കാന്‍ അറിയാത്ത ശിവന്റെ മനസ് അഞ്ജു തൊട്ടറിയുകയാണ്. പിന്നാലെ പ്രണയത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് ശിവന് സംസാരിക്കുന്നതായി കാണുന്നത്. തങ്ങളുടെ മുറിയില്‍ എന്നത്തേയും പോലെയിരുന്ന് സംസാരിക്കുകയാണ് ശിവനും അഞ്ജുവും.

ഞാന്‍ പ്രേമിച്ചിട്ടൊന്നുമില്ല ആരേയും. ഈ ലോകത്ത് എനിക്ക് അമ്മയേയും വല്ല്യേടത്തിയേയും മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോള്‍ നിന്നേയും. വേറൊരു പെണ്ണിനേയും നിന്നെ പോലെ എനിക്കറിയില്ല. എന്നാണ് ശിവന് അഞ്ജുവിനോട് പറയുന്നത്. ശിവന് മനസ് തുറക്കുമ്പോള്‍ സന്തോഷം കൊണ്ട് അഞ്ജുവിന്റെ കണ്ണുകള്‍ നിറയുകയാണ്. പിന്നെ തലയിലൂടെ പുതപ്പിട്ട് കിടന്ന് കരയുന്ന അഞ്ജുവിനെ പുതപ്പ് മാറ്റി നോക്കുന്ന ശിവനെയാണ് കാണുന്നത്. എന്തിനാണ് കരയുന്നത് എന്നത് ശിവന് ചോദിക്കുമ്പോള്‍ സന്തോഷം കൊണ്ടാണെന്നാണ് അഞ്ജു പറയുന്നത്. വീഡിയോ ആരാധകര്‍ക്ക് വിരുന്നായി മാറിയിരിക്കുകയാണ്.
ഇനി സീരിയലിൽ അഭിനയിക്കുമോ, പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി തൻവി

അഞ്ജുന്റെ എല്ലാ ആഗ്രഹങ്ങളും ശിവന് നടത്തുന്നുണ്ടല്ലോ, ഈ മഹാ എപ്പിസോഡ് പൊളിക്കും, ആദ്യം ശിവജ്ഞലി
ശിവേട്ടന്:ഈ ഓഞ്ഞ മുഖത്തേക് ആരേലും നോക്കോ..
അഞ്ചു:പിന്നെ പറയുന്ന ആളെ മുഖം എന്തന്നാ??തനി കട്ട് പോത്ത്
ലെ ഇപ്പോള്‍
ശിവേട്ടന്:ഈ വെളിച്ചത്തില്‍ നിന്നെ കാണാന്‍ നല്ല ചന്തം ഉണ്ട്??
അഞ്ചു:നിങ്ങളെ കാണാനും നല്ല ചന്തം ഉണ്ട്,
എന്തൊക്കെ പറഞ്ഞാലും സാന്ത്വനം കുടുംബത്തിലെ ഏറ്റവും നല്ല മരുമകള്‍ അഞ്ജലി തന്ന, 'വേറെ ആരെയും എനിക്ക് നിന്നെ പോലെ അറിയില്ല' എന്ന് പറഞ്ഞതിനേക്കാള്‍ ഉപരി 'നിന്നെ അല്ലാതെ വേറെ ആരെയും ഞാന്‍ ഇത്രക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വേണം പറയാന്‍, അങ്ങനെ കാത്തിരുന്നു സാന്ത്വനം മഹാ എപ്പിസോഡ് വന്നിരിക്കുന്നു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.