അഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ശിവന്‍; പ്രണയാര്‍ദ്ര നിമിഷങ്ങളിലൂടെ ശിവാഞ്ജലി!
ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തുടക്കം മുതല്‍ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ പരമ്പര യുവാക്കളുടെ അടക്കം കയ്യടി നേടുകയും ചെയ്തു. സംഭവബഹുലമായ രംഗങ്ങളിലൂടെയായിരുന്നു സാന്ത്വനം പോയ വാരങ്ങളില്‍ കടന്നു പോയത്. ഇത് പരമ്പരയെ തുടര്‍ച്ചയായി ടിആര്‍പി റേറ്റിംഗില്‍ ഒന്നാമത് എത്തിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളും സംഭവബഹുലവും നാടകീയവുമായി മാറുമെന്നുറപ്പായിരിക്കുകയാണ്.
ഇപ്പോഴിതാ പരമ്പരയുടെ പ്രൊമോ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പരമ്പരയിലെ ജനപ്രീയ ജോഡിയായ അഞ്ജുവും ശിവനും തമ്മിലുള്ള മനോഹരമായൊരു പ്രണയ രംഗമാണ് പങ്കുവച്ചിരിക്കുന്നത്. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും അതിവേഗം കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വരികയുമായിരുന്നു. നേരത്തെ പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ പറഞ്ഞത് പോലെ മുറിയില്‍ തൂക്കാനുള്ള ചിത്രം ഫ്രെയിം കൊണ്ട് വരുന്ന ശിവനാണ് വീഡിയോയിലുള്ളത്.

വീട്ടുകാരുടെ കളിയാക്കലുകള്‍ക്കും കുസൃതികള്‍ക്കുമൊടുവിലാണ് ശിവന്‍ താന്‍ കൊണ്ടു വന്ന സമ്മാനം അഞ്ജുവിനെ എല്‍പ്പിക്കുന്നത്. ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് അഞ്ജു ഗിഫ്റ്റ് തുറക്കുന്നത്. അഞ്ജുവിന്റെ ചിത്രമായിരുന്നു ശിവന്‍ ഫ്രെയിം ചെയ്ത് കൊണ്ടു വന്നിരിക്കുന്നത്. ഇത് കണ്ടതും അഞ്ജു ഏറെ സന്തുഷ്ടയാവുകയായിരുന്നു. ഇതിനായിരുന്നുവോ ചിത്രം സൂം ചെയ്ത് നോക്കിയതെന്നും ഷെയര്‍ ചെയ്യാന്‍ പറഞ്ഞതുമെന്നും അഞ്ജു ചോദിക്കുമ്പോള്‍ അതെയെന്നും അതില്‍ നിന്നെ കാണാന്‍ നല്ല ചന്തമാണെന്നും ശിവന്‍ പറയുകയാണ്.
എന്നാല്‍ അതെന്താ നിങ്ങളെ കാണാന്‍ ചന്തമില്ലേ എന്നാകും അഞ്ജു. ഇതിന് ശിവന്‍ നല്‍കുന്ന ഉത്തരം ''നമുക്ക് എന്ത് ചന്തം. നമ്മള്‍ വെറും ചന്തയല്ലേ. വെറും ഉ്പ്പും മുളകും പുളിയും ലുങ്കിക്കേസ്. അല്ലാതെ പിന്നെ പലചരക്ക് കടക്കാരന്റെ ദേഹത്തു നിന്നും വേറെ എന്ത് മണം വരാനാണ്'' എന്നായിരുന്നു. എന്നാല്‍ അതൊക്കെ നിങ്ങളുടെ വെറും തോന്നലാണെന്നും തനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നുമായിരുന്നു അഞ്ജുവിന്റെ മറുപടി. പിന്നാലെ പ്രണയാര്‍ദ്രമായ രംഗങ്ങളിലേക്ക് കടക്കുകയാണ് വീഡിയോ. ശിവന്‍ കൊണ്ടു വന്ന ഫോട്ടോ തൂക്കാന്‍ നോക്കുന്ന അഞ്ജുവിനെയാണ് കാണുന്നത്.
തന്റെ ഫോട്ടോ തൂക്കി ശേഷം ഭംഗി നോക്കുന്നതിനിടെ അഞ്ജു കട്ടിലില്‍ നിന്നും തെന്നി വീഴുകയാണ്. എന്നാല്‍ അഞ്ജുവിനെ ശിവന്‍ നിലത്ത് വീഴാതെ പിടിക്കുന്നു. ഇരുവരുടേയും കണ്ണുകള്‍ തമ്മില്‍ ഉടക്കുന്നു. പരസ്പരം കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ്, ആ പിടിയില്‍ നിന്നും മുക്തരാകാതെ നില്‍ക്കുകയാണ് അല്‍പ്പനേരത്തേക്ക് അഞ്ജുവും ശിവനും. അല്‍പ്പനേരത്തിന് ശേഷം ഇരുവരും സ്ഥലകാല ബോധം വീണ്ടെടുക്കുന്നു. അല്‍പ്പം നാണത്തോടെയും ചമ്മലോടേയും എന്നോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ എന്ന് ശിവന്‍ പറയുന്നതും എന്നാല്‍ ചിരി മാത്രം സമ്മാനിച്ച് മറുപടി നല്‍കി പോവുകയാണ് അഞ്ജു. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം അപ്പുവും ഹരിയും അപ്പുവിന്റെ വീട്ടിലേക്ക് പുറപ്പെടുന്നതും ഇന്നത്തെ എപ്പിസോഡ് കണ്ടു. വരും ദിവസങ്ങളില്‍ തമ്പിയുടെ വീട്ടിലാകും ഹരിയും അപ്പുവും. ഒട്ടും താല്‍പര്യമില്ലാതെയാണ് ഹരി തമ്പിയുടെ വീട്ടിലേക്ക് പോകുന്നത്. എല്ലാവരോടും ഹരി യാത്ര ചോദിച്ചത് കരഞ്ഞു കൊണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പക്ഷെ ഹരിയും തമ്പിയും അടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാലിത് ഭാവിയില്‍ ഹരിയെ സാന്ത്വനം വീടുമായി അകലുന്നതിലേക്ക് എത്തിക്കുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
അപ്പു പറഞ്ഞത് പോലെ ഹരിയെ കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികളെ പോലെ എല്ലാവരോടും യാത്ര ചോദിച്ചു കരഞ്ഞു സങ്കടപെട്ട് ഒരു വഴി ആയി ആണ് യാത്ര ചോദിച്ചത് കണ്ടിട്ട് ചിരി വന്നു, ഇന്നത്തെ ശിവാജ്ഞലി സീനും അതിന്റെ കൂടെ ആഏങ ഉം കൂടി ആയപ്പോള്‍ സൂപ്പര്‍ ആയിരുന്നു. അഞ്ജു ചേച്ചി വീഴാന്‍ തുട ങ്ങി യപ്പോള്‍ ചേട്ടന്‍ താങ്ങി പിടിച്ചതും അവരുടെ അപ്പോഴത്തെ നോട്ടവും എല്ലാം കാണാന്‍ രസമുണ്ടായിരുന്നു. ശിവാജ്ഞലി ഇന്ന് പൊളിച്ചു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.


Click it and Unblock the Notifications