അപ്പുവിന് വേണ്ടി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ ശിവന്‍; ഒപ്പം പോകാന്‍ ഒരുങ്ങി അഞ്ജുവും

സാന്ത്വനം പരമ്പര സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സങ്കീര്‍ണമായ കഥാ സന്ദര്‍ഭങ്ങള്‍ക്ക്. ശിവനല്ല തെറ്റുകാരനെന്ന് എല്ലാവര്‍ക്കും മുന്നില്‍ അഞ്ജു വിളിച്ചു പറഞ്ഞതോടെ തീര്‍ന്നുവെന്ന് കരുതിയ പ്രശ്‌നങ്ങള്‍ മറ്റൊരു ഗതിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തന്റെ അച്ഛനും അമ്മയും വരാതെ ഭക്ഷണം കഴിക്കില്ലെന്ന തീരുമാനം എടുത്ത അപ്പു നിരാഹാര സമരത്തിലാണ്. ഇതോടെ അപ്പുവിന്റെ സമരം അവസാനിപ്പിക്കാനായി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ തയ്യാറായിരിക്കുകയാണ് ശിവന്‍. ശിവന് കൂട്ടായി തമ്പിയെ കാണാന്‍ താനും പോകാമെന്നാണ് അഞ്ജു പറയുന്നത്.

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട്ടിലോ ഓരോ അംഗവും മലയാളികള്‍ക്ക് ഇന്ന് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. വലിയൊരു പൊട്ടിത്തെറിക്കായിരുന്നു കഴിഞ്ഞ ദിവസം സാന്ത്വനം വീട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ആ പൊട്ടിത്തെറിയ്ക്ക് ശേഷം വീണ്ടും ആശ്വാസത്തിന്റെ കാറ്റ് വീശുമെന്ന് കരുതിയിരിക്കവെയാണ് പുതിയ സംഭവങ്ങള്‍ അരങ്ങേറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ശിവന് വേണ്ടി അഞ്ജു

തമ്പിയെ ശിവന്‍ തല്ലിയത് അറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു ബാലന്‍. എല്ലാവരും ശിവനെ കുറ്റപ്പെടുത്തുമ്പോഴും മിണ്ടാതെ നില്‍ക്കുകയായിരുന്നു ശിവന്‍. ഇതോടെ ശിവന് വേണ്ടി അഞ്ജു സംസാരിക്കുകയായിരുന്നു. എന്താണ് നടന്നതെന്നും ശിവന്‍ ശങ്കരമാമയെ സഹായിച്ചതിനെക്കുറിച്ചും തമ്പിയെ തല്ലാനുണ്ടായ സാഹചര്യവുമൊക്കെ അഞ്ജു എല്ലാവരോടുമായി വിശദീകരിച്ചു. ഇതോടെ ശിവനോടുള്ള ദേഷ്യം എല്ലാവരും മറന്നു. ശിവനോട് മറ്റുള്ളവര്‍ക്കുള്ള സ്‌നേഹവും ആദരവുമെല്ലാം വര്‍ധിച്ചിരിക്കുകയാണ്.

ശിവന്‍ തെറ്റുകാരനല്ല

ശിവന്‍ തെറ്റുകാരനല്ലെന്ന് മനസിലായെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അപ്പു. ഇനി തന്റെ അച്ഛനും അമ്മയും സാന്ത്വനം വീട്ടില്‍ വന്ന് കാണാതെ താന്‍ ജലപാനം കഴിക്കില്ലെന്നാണ് അപ്പുവിന്റെ തീരുമാനം. അഞ്ജുവും ദേവേടത്തിയും അടക്കം എല്ലാവരും പറഞ്ഞു നോക്കിയിട്ടും അപ്പു തീരുമാനത്തില്‍ നിന്നും പിന്മാറുന്നില്ല. വിവരം അറിഞ്ഞതോടെ താന്‍ വരാം പക്ഷെ ശിവന്‍ വന്ന് തന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്നാണ് തമ്പി പറയുന്നത്. ഇത് അറിഞ്ഞതും പറ്റില്ലെന്ന് ഹരി വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സാന്ത്വനം വീട്ടിലെ എല്ലാവരും ഇരിക്കെ ഹരി തമ്പിയുടെ തീരുമാനം എല്ലാവരേയും അറിയിച്ചു. തന്റെ മനസിലെ വിഷമങ്ങള്‍ അപ്പുവും തുറന്നു പറഞ്ഞു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവുമെങ്കില്‍ താന്‍ തമ്പിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഹരി അറിയിക്കുകയായിരുന്നു. ഹരി പോകേണ്ടതില്ലെന്നും എല്ലാം തമ്പിയുടെ അടവാണെന്നും ഹരി പറഞ്ഞുവെങ്കിലും അപ്പുവിന്റെ സന്തോഷത്തിനായി താന്‍ തമ്പിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവന്‍. ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാന്ത്വനം വീട് സാക്ഷ്യം വഹിച്ചത്.

തോല്‍ക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഹരി

ശിവനെ തോല്‍ക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഹരി പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ജയവും തോല്‍വിയുമില്ലെന്നും അപ്പുവേടത്തിയ്ക്ക് വേണ്ടിയാണെന്നും അതില്‍ താനൊരു കുറച്ചിലും കാണുന്നില്ലെന്നും ശിവന്‍ പറയുന്നു. താന്‍ ജീവിക്കുന്നത് ഈ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവന്‍ പറയുന്നത്. ശിവന്‍ തമ്പിയെ കാണാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ താനും കൂടെ വരാം എന്നാണ് അഞ്ജു പറയുന്നത്. അതെന്തിനാ തന്നെ തല്ലാന്‍ ഗുണ്ടകള്‍ വന്നാല്‍ ഓടാനാണോ എന്ന് ശിവന്‍ തമാശയായി ചോദിക്കുമ്പോള്‍ വേണ്ടി വന്നാല്‍ താന്‍ ഫൈറ്റ് ചെയ്യുമെന്നാണ് അഞ്ജു പറയുന്നത്.

Recommended Video

Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam
ശിവനും അഞ്ജുവും

ശിവനും അഞ്ജുവും തമ്മിലുള്ള രസകരമായ നിമിഷങ്ങളും പ്രൊമോ വീഡിയോയിലുണ്ട്. ഇരുവരും പഴയ കഥകള്‍ പങ്കുവെക്കുന്നതാണ് കാണുന്നത്. അഞ്ജുവിന് തന്നോട് പണ്ട് ഇഷ്ടമല്ലായിരുന്നല്ലോ എന്ന് ശിവന്‍ പറയുന്നതും അതിന് തക്കതായ മറുപടി അഞ്ജു നല്‍കുന്നതും വീഡിയോയിലുണ്ട്. അതേസമയം, ശിവന്‍ തമ്പിയുടെ കാല് പിടിച്ച് മാപ്പ് പറയുന്നത് ഓര്‍ക്കുമ്പോള്‍ തനിക്ക് വല്ലാത്ത വല്ലായ്മയാണെന്നും അവനെ അങ്ങോട്ട് വിടണമോ എന്നും ബാലന്‍ ദേവിയോട് ചോദിക്കുന്നതും പ്രൊമോ വീഡിയോയിലുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X