For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിനേക്കാളും വിലപ്പെട്ടതാണ് എനിക്ക് നീ! അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ തന്നെ യുവാക്കളെ അടക്കം ആരാധകരാക്കി മാറ്റിയ പരമ്പര റേറ്റിംഗിലും മുന്നിലെത്തുകയായിരുന്നു. രസകരമായ രംഗങ്ങളിലൂടെ പരമ്പര ഇപ്പോള്‍ മുന്നേറുകയാണ്. ശിവനും അഞ്ജുവും തമ്മിലുള്ള പറയാത്ത പ്രണയത്തെയാണ് പരമ്പര ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

  ഇപ്പോഴിതാ പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുന്ന ശിവനെയാണ് പുതിയ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ശിവനെ അഞ്ജുവിന്റെ അമ്മ നേരത്തെ അംഗീകരിച്ചിരുന്നു. സാവിത്രിയ്ക്ക് അമ്മയ്ക്ക് ഒരു മകനായി മാറിയിരിക്കുകയാണ് ശിവന്‍ ഇപ്പോള്‍. തന്നെ ഒരുപാട് വെറുക്കുകയും അഞ്ജുവുമായുള്ള വിവാഹ ബന്ധം പോലും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന സാവിത്രിയെ ശിവന്‍ ഇപ്പോള്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരെ പോലെ അഞ്ജുവിനും അമ്പരപ്പായി മാറുകയാണ്. ഇതേക്കുറിച്ച് അഞ്ജുവും ശിവനും തമ്മില്‍ നടക്കുന്ന സംസാരമാണ് വീഡിയോയിലുള്ളത്.

  അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുകയാണ് ശിവന്‍. അഞ്ജു തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്നാണ് ശിവന്‍ വെളിപ്പെടുത്തുന്നത്. ഇരുവരും പരസ്പരം ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും ഇതുവരേയും പരസ്പരം തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യമായി ശിവന്‍ അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുന്ന നിമിഷം ആരാധകര്‍ക്ക് ആകാംഷ പകരുകയാണ്. ഇതിന്റെ തെളിവാണ് വീഡിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. ഇതിനോടകം തന്നെ ഒരു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

  അവര്‍ക്ക് എന്തെങ്കിലും വന്നാല്‍ നിനക്ക് സങ്കടമാകുമെങ്കില്‍ അവര്‍ക്ക് ഒന്നും വരാതെ നോക്കേണ്ടത് എന്റെ കടമയാണ്. പണത്തെക്കുറിച്ചൊന്നും നീ ചിന്തിക്കണ്ട. അതിനേക്കാളൊക്കെ വിലപ്പെട്ടതാണ് എനിക്ക് നീ. എന്ന് നീ എനിക്ക് പ്രിയപ്പെട്ടവളായോ അന്ന് മുതല്‍ നിന്റെ അച്ഛനും അമ്മയുമൊക്കെ എനിക്കും വേണ്ടപ്പെട്ടവരായി മാറിയിരിക്കുകയാണെന്നാണ് ശിവന്‍ അഞ്ജുവിനോട് പറയുന്നത്. അഞ്ജുവിന്റെ അമ്മയുടെ ചികിത്സയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശിവന്‍. അതേസമയം പിന്നാലെ അഞ്ജുവിനേയും ശിവനേയും സാന്ത്വനം വീട്ടിലെ തങ്ങളുടെ മുറിയിലും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശിവന്റെ ദേഹത്ത് മരുന്ന് പുരട്ടി കൊടുക്കുന്ന അഞ്ജുവിനെയാണ് കാണുന്നത്. നാണം കൊണ്ട് പുളയുന്ന ശിവനേയും കാണാം. ചിരി പടര്‍ത്തുന്നതാണ് ഈ രംഗങ്ങള്‍.


  അഞ്ജു ഓയല്‍മെന്റ് പുരട്ടുമ്പോള്‍ ഉള്ള ശിവന്റെ എക്സ്പ്രഷന്‍.. അയ്യോ ചിരിച് ഒരു വഴിയായി,
  ശിവേട്ടന്‍ അങ്ങനെ ഒക്കെ ഉള്ളു തുറന്നു പറഞ്ഞപ്പോള്‍ അഞ്ചു ചേച്ചിയുടെ കണ്ണ് നിറഞ്ഞു. ഒരു പ്രണയ കാവ്യം തന്നെ ആണ് ശിവജ്ഞലി
  അയ്യോ അടിപൊളി പ്രോമോ, ഇപ്പൊ തന്നെ ചിരി വരുന്നു, ഇത് എല്ലാവരുടെയും കൂടെ ഇരുന്നു കാണുമ്പോള്‍ എന്താവോ എന്തോ, ശിവജ്ഞലി ഉയിര്‍, ശിവേട്ടന് നാണം വരുന്നുണ്ടെന്നു തോന്നുന്നു, അഞ്ചുന്റെ കണ്ണ് നിറയുമ്പോള്‍ നമ്മുടെ നെഞ്ചും പിടക്കുന്നു, അതാണ് അവരുടെ അഭിനയത്തിന്റെ കഴിവ്, ശിവജ്ഞലി സീന്‍ കാണുമ്പോഴ് അവിടുന്നാ അറിയില്ല അറിയാതെ ഒരു ചിരി വരും, ഇന്നത്തെ പ്രൊമോയുടെ പ്രത്യേകത ഇതില്‍ ശിവനും അഞ്ജലിയും മാത്രമേ ഉള്ളു എന്നതാണ്. അത് കിടുക്കി. എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  അതേസമയം മറുവശത്താകട്ടെ തമ്പി സാന്ത്വനം വീടുമായി കൂടുതല്‍ അടുക്കുകയാണ്. തമ്പി സാന്ത്വനം വീട്ടിലേക്കും വരുന്നതും എല്ലാവരോടും അടുത്ത് ഇടപഴകുന്നതുമെല്ലാം അപ്പുവിന് ഏറെ സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ തമ്പിയുടെ ഈ സ്‌നേഹത്തിന് പിന്നില്‍ എന്തെങ്കിലും ചതിയുണ്ടോ എന്നാണ് ഹരിയുടെ സംശയം. ആ സംശയം ശരിയാണ്. ശങ്കരനെ തകര്‍ക്കാനായി ജഗനെ കൂട്ടുപിടിക്കുകയാണ് തമ്പി. സത്യാവസ്ഥ പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: Santhwanam
  English summary
  Santhwanam Promo Shivan Opens His Heart To Anjali Tells Her How Much Important Is She For Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion