സാവിത്രിയുടെ അസുഖ വിവരം തിരക്കാനെത്തി ശിവന്‍; തമ്പിയുടെ വീട്ടില്‍ രൂപവും ഭാവവും മാറി അപ്പു

ഒരുപാട് ആരാധകരുള്ള ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാധിച്ച റേറ്റിംഗില്‍ മറ്റ് പരമ്പരകളെ പിന്നിലാക്കി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപരിസരമാണ് സാന്ത്വനത്തിലേത് എന്നതാണ് പരമ്പരയുടെ മുഖ്യാകര്‍ഷണം. സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. നാടകീയമായ രംഗങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ഇനി വരാനിരിക്കുന്ന ദിവസങ്ങളും അതീവ രസകരമായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

ശിവനോട് അഞ്ജുവിന്റെ അമ്മ സാവിത്രിയ്ക്കുണ്ടായിരുന്നു ദേഷ്യമൊക്കെ മാറിയത് നേരത്തെ കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് മുതല്‍ വീണ്ടും കാണാന്‍ സാധിക്കുന്നതെന്നാണ് പ്രൊമോ വീഡിയോ മനസിലാക്കുന്നത്. സാവിത്രിയ്ക്കും ശങ്കരനും വീണ്ടും മരുമകനില്‍ നിന്നും മകനായി മാറുകയാണ് ശിവന്‍. സാവിത്രിയുടെ അസുഖത്തെക്കുറിച്ച് അന്വേഷിക്കാനായി അവിടേക്ക് ശിവന്‍ എത്തുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രൊമോ വീഡിയോ

പ്രൊമോ വീഡിയോ തുടങ്ങുന്നത് സാവിത്രിയും ശങ്കരനും തമ്മിലുളള സംസാരത്തോടെയാണ്. അസുഖം കാരണം ബുദ്ധിമുട്ടുന്ന സാവിത്രിയെയാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ നിന്റെ അസുഖത്തിന്റെ കാര്യം അഞ്ജുവിനെ അറിക്കാതിരുന്നാല്‍ അവളെന്ത് വിചാരിക്കും എന്ന് പറയുന്ന ശങ്കരനെയാണ് കാണുന്നത്. സാവിത്രിയുടെ അസുഖം കൂടിയ വിവരം ഇരുവരും അഞ്ജുവിനേയും ശിവനേയും അറിയിച്ചിട്ടില്ല. എന്നാല്‍ തനിക്ക് ഇപ്പോള്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു സാവിത്രി ശങ്കരന് നല്‍കിയ മറുപടി. മാത്രമല്ല, ശിവനും അഞ്ജുവും ഇപ്പോഴാണ് ഒന്ന് സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയതെന്നും സാവിത്രി പറയുന്നു.

പിന്നാലെ

പിന്നാലെ വീഡിയോയില്‍ കാണിക്കുന്നത് തമ്പിയുടെ വീടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അപ്പുവും അമ്മയും തമ്മില്‍ സംസാരിക്കുന്നതായാണ് കാണുന്നത്. ഡാഡിയ്ക്ക് ഇപ്പോള്‍ ഹരിയോട് വിരോധമൊന്നുമില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ ആ ബൈക്ക് ഹരിയെ തന്നെ ഏല്‍പ്പിക്കണമെന്നാണ് ആഗ്രഹം എന്നാണ് അംബിക അപ്പുവിനോട് പറയുന്നത്. തമ്പി സമ്മാനിച്ച ബുള്ളറ്റ് കഴിഞ്ഞ ദിവസം ഹരി തമ്പിയ്ക്ക് തന്നെ തിരികെ നല്‍കിയിരുന്നു. പിന്നാലെ കാണുന്നത് ശങ്കരന്റേയും സാവിത്രിയുടേയും വീട്ടിലേക്ക് വരുന്ന ശിവനേയാണ്. കൂട്ടായി ശത്രുവും ശിവന്റെ കൂടെയുണ്ട്. സാവിത്രിയുടെ അസുഖ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ശിവന്‍ എത്തിയത്. അങ്ങനെ ആശുപത്രിയിലൊന്നും പോകേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു സാവിത്രിയുടെ മറുപടി. അടുപ്പിന് അരികില്‍ അധികനേരം നില്‍ക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമേ ബുദ്ധിമുട്ടുള്ളൂവെന്നാണ് സാവിത്രി പറയുന്നത്.

തമ്പിയുടെ വീട്ടിലെ രംഗങ്ങളിലേക്ക്

പിന്നെ വീണ്ടും തമ്പിയുടെ വീട്ടിലെ രംഗങ്ങളിലേക്ക് കടക്കുകയാണ് വീഡിയോ. വീട്ടിലെത്തിയ അപ്പു തന്റെ പഴയ വേഷമായ ചുരിദാറിലേക്ക് മാറുകയാണ്. നിന്നെ ഈ വേഷത്തില്‍ വീണ്ടും കണ്ടപ്പോള്‍ ആ പഴയ അപ്പുവിനെ പോലെ തന്നെയുണ്ടെന്നായിരുന്നു അമ്മയുടെ പ്രതികരണം. എന്തുകൊണ്ട് നിനക്ക് ഇതേപോലെയുള്ള വേഷം സാന്ത്വനം വീട്ടിലും ആയിക്കൂട എന്നും അംബിക ചോദിക്കുന്നത്. മകളെ പഴയ രൂപത്തില്‍ കണ്ടതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന തമ്പിയേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. അപ്പുവിന്റെ സ്വഭാവം പതിയെ തമ്പി വിചാരിക്കുന്ന തരത്തിലേക്ക് മാറുന്നതായാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
കാത്തിരിക്കുന്നത്

സാവിത്രി അമ്മായിക്ക് ശിവേട്ടനെ ഇഷ്ടമായി തുടങ്ങി. ഇനി അങ്ങോട്ട് പൊളിക്കും, ശിവനും അഞ്ജുവും സാവത്രി അമ്മായിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതും പരിചരിക്കുന്നത് കാണാനും വെയ്റ്റിങ്, ചുരിദാറില്‍ എന്ത് സുന്ദരിയാ അപ്പു സാന്ത്വനത്തിലും ചുരിദാര്‍ ഇട്ടാല്‍ പോരെ സാരിയില്‍ അപ്പൂന് നല്ല പ്രായം തോന്നിക്കുന്നുണ്ട്, ശിവേട്ടനെ പോലെ ഒരു മരുമകനെ കിട്ടിയത് അമ്മായിയുടെയും ശങ്കരമാ മയുടെയും ഭാഗ്യം, ഇനി ഇപ്പോ കാത്തിരിക്കുന്നത് ശിവേട്ടന്‍ സാവത്രി അമ്മായി കോമ്പോ കാണാന്‍ ആണ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X