For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുവിനെ കാണാന്‍ തമ്പി എത്തി; ബാലേട്ടന് അടുത്ത ഓട്ടം തുള്ളലിനുള്ള വകയായെന്ന് ആരാധകര്‍

  |

  ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര റേറ്റിംഗുകളില്‍ മറ്റെല്ലാ പരമ്പരകളേയും പിന്നിലാക്കി ഒന്നാം സ്ഥാനത്താണുള്ളത്. സംഭവബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കായിരുന്നു സ്വാന്തനം പരമ്പര കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. തമ്പിയെ കണ്ട് ശിവന്‍ മാപ്പ് പറയാന്‍ പോയതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയിരിക്കെ പുതിയ ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ് സ്വാന്തനം വീട്.

  ചുവപ്പണിഞ്ഞ് ഭാമ; താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

  നേരത്തെ അപ്പുവിന്റെ നിരാഹാരം അവസാനപ്പിക്കാനും അപ്പുവിന്റെ സന്തോഷത്തിനും വേണ്ടി തമ്പിയെ കണ്ട് മാപ്പ് പറയാന്‍ ശിവന്‍ തയ്യാറായിരുന്നു. ഹരിയും ശിവനോടൊപ്പം തമ്പിയുടെ വീട്ടിലേക്ക് പോയിരുന്നു. തമ്പിയുടെ തന്ത്രമാണിതെന്നും ശിവന്‍ മാപ്പ് പറഞ്ഞാല്‍ തമ്പി പുതിയ നിബന്ധന വെക്കുമെന്നും ഹരി ശിവനും അപ്പുവിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആരും അത് കണക്കിലെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഹരിയുടെ വാക്കുകള്‍ ശരിയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

  തമ്പിയെ കണ്ട് ശിവനും ഹരിയും മാപ്പ് പറയുന്നതും അപ്പുവിനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് പറയുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ താന്‍ വീട്ടിലേക്ക് വരണമെങ്കില്‍ ഒരു നിബന്ധനയുണ്ടെന്നും തമ്പി അറിയിക്കുന്നുണ്ട്. താന്‍ വരണമെങ്കില്‍ ശിവന്‍ സാന്ത്വനം വീട്ടിലുണ്ടാകരുതെന്നായിരുന്നു തമ്പിയുടെ നിബന്ധന. തമ്പിയുടെ ആവശ്യത്തെ ഹരി അപ്പോള്‍ തന്നെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ചിന്തിക്കേണ്ടത് അപ്പുവിന്റെ സന്തോഷം മാത്രമാണെന്ന് പറഞ്ഞ് ശിവന്‍ തമ്പിയുടെ നിബന്ധന അംഗീകരിക്കുകയായിരുന്നു.

  മമ്മിയും ഡാഡിയും തന്നെ കാണാന്‍ വരുന്നുവെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് അപ്പു. അഞ്ജുവും ദേവേടത്തിയും ചേര്‍ന്ന് തമ്പിയേയും അപ്പുവിന്റെ അമ്മയേയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. തന്റെ സന്തോഷത്തിന് വേണ്ടി തമ്പിയുടെ അപമാനിക്കലുകള്‍ എല്ലാം മറന്ന ദേവേടത്തിയോട് നന്ദി പറഞ്ഞു കൊണ്ട് അപ്പു പൊട്ടിക്കരയുന്നുണ്ട്. താന്‍ ശിവനോട് ക്ഷമിച്ചുവെന്നും ശിവന്‍ നല്ല കുടുംബ സ്‌നേഹിയാണെന്നുമാണ് തമ്പി ഭാര്യയോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ തമ്പിയുടെ നിബന്ധനയെക്കുറിച്ച് അറിയുന്നവര്‍ ഹരിയും ശിവനും മാത്രമാണ്.

  ഇന്ന് തമ്പി സ്വാന്തനം വീട്ടിലേക്ക് എത്തുന്നതാണ് കാണുന്നത്. തമ്പി പറഞ്ഞ നിബന്ധന പാലിച്ച് ശിവന്‍ മാറി നില്‍ക്കുന്നതും കാണാം. ബാലേട്ടനോടും ഹരിയോടും പോക്കോളൂ താന്‍ പുറകെ വരാം എന്നാണ് ശിവന്‍ പറയുന്നത്. എന്നാല്‍ ശിവന്‍ വരില്ലെന്ന് ഹരിയ്ക്ക് അറിയാം. പക്ഷെ സത്യം ബാലേട്ടനോട് വെളിപ്പെടുത്താന്‍ പറ്റാത്തെ വിഷമിച്ചു നില്‍ക്കുകയാണ് ഹരി. ഇന്ന് തമ്പി സ്വാന്തനം വീട്ടിലേക്ക് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ശിവനൊഴികെ എല്ലാവരുമുണ്ട്. എന്നാല്‍ വീടിന് അകത്തേക്ക് കയറാതെ മുറ്റത്ത് തന്നെ നില്‍ക്കുന്ന തമ്പിയെയും കാണാം.

  Also Read: ആരും അത് സമ്മതിച്ചിരുന്നില്ല, എനിക്ക് അങ്ങനെയല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്ന് ജയസൂര്യ

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  തമ്പി ശിവനോട് ചെയ്തത് അറിയുമ്പോള്‍ അത് എങ്ങനെയാകും സാന്ത്വനം വീട്ടിലുള്ളവര്‍ എങ്ങനെയാകും തമ്പിയോട് പെരുമാറുക എന്നതാണ് കണ്ടറിയേണ്ടത്. അതേസമയം ഇത് സ്വാന്തനം വീട്ടില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള തമ്പിയുടെ നീക്കത്തിന്റെ തുടക്കമാണോ എന്നതും കണ്ടറിയണം. നിരവധി പേരാണ് പ്രൊമോ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  തമ്പി വീട്ടിലേക്ക് വന്നപ്പോള്‍ ശിവേട്ടന്‍ അവിടെയില്ല എന്ന് പറഞ്ഞ് അടുത്ത പ്രശ്‌നം ഉണ്ടാക്കല്ലേ.. തമ്പിയുടെ പുതിയ അടവ് തമ്പി വന്നപ്പോള്‍ ശിവന്‍ മാറിനിന്നു എന്ന് പറഞ്ഞു പ്രശ്‌നം ഉണ്ടാക്കല്‍, അപ്പു ഏട്ടത്തിക്ക് വേണ്ടി സ്വന്തം വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറായ ശിവേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് ,
  ഇതിനെല്ലാം പിന്നില്‍ ജയന്തിയാണെന് സാവത്രിയും സാന്ത്വനം കുടുംബവും അറിയുന്ന എപ്പിസോഡിന് ആരെല്ലാമാണ് കട്ട വെയ്റ്റിംഗ്,
  തമ്പി പറഞ്ഞ്ട്ടാ ശിവേട്ടന്‍ വരാത്തത് എന്ന് അപ്പു അറിയണം എന്ന് ആഗ്രഹമുള്ളവര്‍ ഉണ്ടോ?
  ബാലേട്ടന് അടുത്ത ആഴ്ചയിലെ കലാപരിപാടിക്ക് ഉള്ളതായി. തമ്പി വീട്ടില്‍ വന്നപ്പോള്‍ ശിവന്‍ വന്നില്ല എന്ന് പറഞ്ഞ് ആയിരിക്കും ഓട്ടന്‍ തുള്ളല്‍. പിന്നെ ഒരു കെട്ടി പിടിച്ചു കരച്ചിലും എന്നിങ്ങനെയാണ് കമന്റുകള്‍.

  Read more about: serial
  English summary
  Santhwanam Promo Thambi Comes To Meet Appu And Family But Shivan Is Not There
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X