ഹരിയേയും കൂട്ടി തമ്പി കൃഷ്ണ സ്റ്റോഴ്‌സില്‍; ഷോ ഓഫ് കണ്ട് ബാലന് അറ്റാക്ക് വരുമല്ലോയെന്ന് ആരാധകര്‍

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാൡകളുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട്ടിലെ ഓരോ അംഗങ്ങളും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ എപ്പിസോഡിനും കാത്തിരിക്കുകയാണ് ആരാധകര്‍. സംഭവ ബഹുലമായ രംഗങ്ങളിലൂടെയാണ് സാന്ത്വനം ഇപ്പോള്‍ കടന്നു പോകുന്നത്. ഹരിയെ ബാലനില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് തമ്പി.

തമ്പിയുടെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അപ്പുവിന്റെ സന്തോഷത്തിന് വേണ്ടി അനുസരിക്കുകയാണ് ഹരി. തന്റെ മരുമകന് മാലയും മോതിരവുമൊക്കെ സമ്മാനിച്ചിരുന്നു തമ്പി. ബുള്ളറ്റും തമ്പി സമ്മാനമായി നല്‍കി. പിന്നാലെ ഹരിയേയും കൂട്ടി പുതിയ ബൈക്കില്‍ കൃഷ്ണ സ്റ്റോഴ്‌സിലേക്ക് എത്തിയിരിക്കുകയാണ് തമ്പി. തന്റെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് പണിയുന്ന സ്ഥലം കാണിച്ചു കൊടുക്കാനെന്ന വ്യാജേനെയാണ് തമ്പി വന്നിരിക്കുന്നത്. എന്നാല്‍ ഹരി തന്റെ നിയന്ത്രണത്തിലായെന്ന് ബാലനെ കാണിക്കുകയാണ് തമ്പിയുടെ ലക്ഷ്യമെന്ന വ്യക്തമാണ്.

Santhwanam

ബാലനോട് വളരെ മാന്യമായിട്ടാണ് തമ്പി സംസാരിക്കുന്നത്. ശിവനോട് താന്‍ പറഞ്ഞതൊന്നും മനസില്‍ വെക്കരുതെന്നും എല്ലാം മറക്കണമെന്നും തമ്പി പറയുന്നുണ്ട്. തമ്പി പുറത്തേക്കിറങ്ങിയ തക്കം നോക്കി ഹരി തന്റെ അവസ്ഥ ബാലനേയും ശിവനേയുമൊക്കെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങളൊന്നും വേണ്ടെന്ന താന്‍ പറഞ്ഞതായിരുന്നുവെന്നും എന്നാല്‍ തമ്പി കേട്ടില്ലെന്നും അപ്പു നിര്‍ബന്ധിച്ചുവെന്നുമാണ് ഹരി പറയുന്നത്. രാവിലെ താന്‍ കടയിലേക്ക് വരാന്‍ നോക്കിയപ്പോള്‍ തന്റെ കൂടെ തന്നെ വരണമെന്ന് പറഞ്ഞ് തമ്പി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് ഹരി പറയുന്നത്.

പിന്നാലെ തമ്പി വന്ന് ബാലനോട് യാത്ര പറയുകയാണ്. അപ്പുവും മമ്മിയും കാത്തിരിക്കുകയായിരിക്കുമെന്ന് പറഞ്ഞ് ഹരിയേയും തമ്പി കൂടെ കൊണ്ടു പോവുകയാണ്. എന്നാല്‍ ഈ സമയമത്രയും എന്താണ് നടക്കുന്നതെന്ന് വ്യക്തമാകാതെ ആശങ്കയില്‍ നില്‍ക്കുകയാണ് ബാലനും ശിവനുമൊക്കെ. ഹരിയെ തങ്ങളില്‍ നിന്നും അകറ്റാനുള്ള തമ്പിയുടെ ശ്രമങ്ങള്‍ തുടരുകയാണെന്ന് അവര്‍ക്ക് ബോധ്യമായ മട്ടാണ്. എന്നാല്‍ ഇതില്‍ നിന്നും ഹരി എങ്ങനെയാണ് രക്ഷപ്പെടുക എന്നത് കണ്ടറിയേണ്ടതാണ്.

ഇതിനിടെ മറുവശത്ത് രസകരമായ രംഗങ്ങളുമായി ശിവാഞ്ജലിയുടെ പ്രണയം മുന്നോട്ട് പോവുകയാണ്. വീട്ടില്‍ വന്ന ശത്രുവിനെ ആള് മാറി കള്ളനാണെന്ന് കരുതി അഞ്ജു കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി. ഒടുവില്‍ കണ്ണന്‍ വന്നാണ് ശത്രുവിനെ മോചിപ്പിച്ചത്. പിന്നാലെ ശത്രുവിനോട് കടയില്‍ ശിവനെ തിരക്കി പെണ്‍കുട്ടികളുടെ ഫോണ്‍ കോള്‍ വരുന്നുണ്ടോയെന്ന് അഞ്ജു ശത്രുവിനോട് ചോദിക്കുന്നുണ്ട്. ശിവന്‍ അതിലൊന്നും വീഴില്ലെന്നും വീട്ടിലുള്ള ഈ പാര്‍വതിയാണ് ആ മനസില്‍ മുഴുവന്‍ എന്നുമായിരുന്നു ശത്രുവിന്റെ പ്രതികരണം. രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ലെ ബാലേട്ടന്‍ : എനിക്ക് ഇപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വരും.
ലെ തമ്പി :ഇതൊക്കെ എന്ത് ഇനിയും പുറകെ വരാന്‍ ഉണ്ട്, ശിവജ്ഞലി സീന്‍സ് കാണുമ്പോള്‍ മനസ്സിന് എന്തോ ഒരു സുഖമുണ്ട്... ഗോപിക-സജിന്‍ ചേട്ടന്‍ നിങ്ങള്‍ ഒരു സംഭവം തന്നയാ. എല്ലാ എപ്പിസോഡ്യിലും കണ്ടാല്‍ സന്തോഷം, എത്രയും പെട്ടന്ന് ഹരിയും അപ്പോവും അമരവതിയില്‍ നിന് സാന്ത്വനത്തിലേക്ക് വരണം എനാഗ്രഹിക്കുന്നവരുണ്ടോ, തമ്പി എന്ത് ചെയ്താല്‍ ഉം ഇവരെ തമ്മില്‍ പിരിക്കാന്‍ കഴിയില്ല, ഹരിയും അപ്പുവും എത്രയും വേഗം സാന്ത്വനത്തിലേക്ക് വരുന്ന എപ്പിസോടിനായി വെയ്റ്റിംഗ് എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X