ഹരിയെ കൂടെ നിര്‍ത്താന്‍ തമ്പി, ചങ്കിടിപ്പോടെ ദേവി; സാന്ത്വനത്തില്‍ വിള്ളല്‍ വീഴുമോ?
രസകരമായ നിമിഷങ്ങളിലൂടെയാണ് സാന്ത്വനം പരമ്പര കടന്നു പോകുന്നത്. സംഭവബഹുലമായ രംഗങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി റേറ്റിംഗില്‍ മുന്നിലെത്തിയ പരമ്പര ആരാധകരുടെ മനസ് നിറച്ചു കൊണ്ട് മുന്നേറുകയാണ്. രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. ഒരു വശത്ത് അഞ്ജുവും ശിവനും തുറന്ന പറയാത്ത പ്രണയത്തിന്റെ മനോഹര നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മറുവശത്ത് അപ്പുവും ഹരിയും തമ്പിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.
തമ്പി അപ്പുവിനോടും ഹരിയോടും പതിയെ അടുക്കുകയാണ്. തന്റെ ഡാഡി തന്നെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചതിന്റെ സന്തോഷത്തിലാണ് അപ്പു. എന്നാല്‍ ഹരിയുടെ ആശങ്ക ഇതുവരേയും ഒഴിഞ്ഞിട്ടില്ല. തമ്പിയുടെ സ്‌നേഹം സത്യമാണോ എന്നതില്‍ ഹരിയ്ക്ക് സംശയമുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ ഹരിയും തമ്പിയും അടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത് ഹരിയേയും സാന്ത്വനം വീടിനേയും തമ്മില്‍ അകറ്റാന്‍ ഇടയായേക്കുമോ എന്ന സംശയം ആരാധകര്‍ക്കിടയിലുണ്ട്.

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഞ്ജുവും കണ്ണനും തമ്മിലുള്ള രസകരമായ സംസാരത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തന്നെ എല്ലാവരും കളിയാക്കുകയാണെന്നാണ് കണ്ണന്‍ അഞ്ജുവിനോട് പറയുന്നത്. എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന, മ്ലേച്ചമായ പദങ്ങളാലുള്ള പ്രയോഗങ്ങളാണ് ഈയടുത്തായി എനിക്ക് നേരെ കേള്‍ക്കപ്പെടുന്നത്. അതെന്നെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്നാണ് കണ്ണന്‍ അഞ്ജുവിനോട് പറയുന്നത്. കണ്ണനില്‍ നിന്നും എടുത്താല്‍ പൊങ്ങാത്ത ഡയലോഗ് കേട്ട് കിളി പോയി നില്‍ക്കുകയാണ് അഞ്ജു.

പിന്നാലെ ഹരിയേയും അപ്പുവിനേയുമാണ് കാണിക്കുന്നത്. ഇനി നോക്കിക്കോ നിന്നേയും ഡാഡി സ്‌നേഹിക്കും. മനസിലെ ശത്രുതയൊക്കെ മാറുമെന്നാണ് അപ്പു ഹരിയോട് പറയുന്നത്. എന്നാല്‍ ഹരിയുടെ ആശങ്കകള്‍ വിട്ടൊഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ ഹരിയും തമ്പിയും കൂടുതല്‍ അടുക്കുന്നത് കാണാമെന്നാണ് കരുതുന്നത്. പിന്നാലെ ഹരി തമ്പിയുടെ വീട്ടില്‍ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളെക്കുറിച്ച് അഞ്ജുവിനോടും ശിവനോടും ദേവിയോടും വിവരിക്കുന്ന കണ്ണനെയാണ് കാണുന്നത്.

അവിടെ എസി റൂമിലെ താമസവും മട്ടനും ചിക്കനുമൊക്കെയുള്ള ഫുഡ്ഡും സ്വിമ്മിങ് പൂളിലെ കുളിയുമൊക്കെയായിരിക്കും. അതൊക്കെ ആസ്വദിച്ച് തിരിച്ച് ഇവിടേക്ക് വരുമ്പോഴേക്കും നമ്മുടെ ഈ വീട്ടിലെ സൗകര്യമൊക്കെ പേരാ എന്ന് തോന്നുമോ വല്ല്യേടത്തി എന്നാണ് കണ്ണന്‍ ചോദിക്കുന്നത്. കണ്ണന്റെ സംസാരം തമാശയായാണ് ശിവനും അഞ്ജുവും കാണുന്നത്. എന്നാല്‍ കണ്ണന്റെ വാക്കുകള്‍ ദേവേടത്തിയില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഹരിയേയും അപ്പുവിനേയും തമ്പി തങ്ങളില്‍ നിന്നും അകറ്റുമോ എന്ന സംശയം ദേവിയുടെ മനസില്‍ ഉടലെടുക്കുകയാണെന്ന് വേണം വിലയിരുത്താന്‍. ദേവിയുടെ സംശയം ശരിവെക്കുന്ന തരത്തിലാണ് തമ്പിയുടെ രംഗം. ഹരി എംബിഎ എടുത്തിരിക്കുന്നത് മാര്‍ക്കറ്റിംഗിലാണെന്നും അവന്‍ തന്റെ കൂടെയുണ്ടാകുന്നത് ബിസിനസിന് നല്ലതാണെന്നുമാണ് തമ്പി ഭാര്യയോട് പറയുന്നത്. കുറച്ച് കാശ് മുടക്കി ഒന്നാന്തരം ഡ്രസ് ഒക്കെ വാങ്ങിച്ചു കൊടുത്താല്‍ അവന്റെ ഗെറ്റപ്പ് ഒക്കെ മാറുമെന്നും തമ്പി പറയുന്നുണ്ട്.
Recommended Video

പിന്നാലെ വീണ്ടും ശിവന്റേയും അഞ്ജുവിന്റേയും കാഴ്ചകളിലേക്കാണ് വീഡിയോ കടക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ജു ശിവന് സര്‍പ്രൈസ് നല്‍കാനായി തങ്ങളുടെ ചിത്രം ഫ്രെയിം ചെയ്ത് കൊണ്ടു വന്നിരുന്നു. അഞ്ജു രഹസ്യമായി കൊണ്ടു വരാന്‍ നോക്കിയത് പക്ഷെ കണ്ണനും ദേവിയും ചേര്‍ന്ന് പിടികൂടിയിരുന്നു. കുറച്ച് കളിയാക്കിയെങ്കിലും സംഭവം എല്ലാവര്‍ക്കും ഇഷ്ടമായി. ഇന്ന് തന്റേയും അഞ്ജുവിന്റേയും ചിത്രത്തില്‍ നോക്കി നില്‍ക്കുന്ന ശിവനെ കണ്ണന്‍ പിന്നില്‍ നിന്ന് വന്ന് പേടിപ്പിക്കുന്നുണ്ട്. പിന്നാലെ അഞ്ജുവും ദേവേടത്തിയും അവിടേക്ക് എത്തുന്നുണ്ട്. കണ്ണനും ദേവേടത്തിയും ചേര്‍ന്ന് ശിവനേയും അഞ്ജുവിനേയും കളിയാക്കുമെന്നുറപ്പായിരിക്കുകയാണ്.


Click it and Unblock the Notifications