ശിവാഞ്ജലിമാരെ ലക്ഷ്യം വച്ച് തമ്പി; സാന്ത്വനം വീടിന്റെ ഹൃദയത്തെ നോവിക്കാന്‍ നീക്കം

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട് മലയാളികള്‍്ക്ക് ഇന്ന് സ്വന്തം വീട് പോലെ സുപരിചിതമാണ്. ആ വീട്ടിലെ ഓരോ അംഗവും മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെയാണ്. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സാന്ത്വനം ആരാധകരുടെ ഗ്രൂപ്പുകളും പേജുകളുമൊക്കെ സജീവമാണ്. വളരെ രസകരവും സംഭവ ബഹുലവുമായ രംഗങ്ങളിലൂടെയാണ് സാന്ത്വനം കടന്നു പോകുന്നത്. ബാലന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള തന്റെ തന്ത്രങ്ങള്‍ മെനയുകയാണ് തമ്പി.

ഹരിയെ തന്റെ കൂടെ നിര്‍ത്താനുള്ള തമ്പിയുടെ ശ്രമങ്ങള്‍ പാളിയത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ അപ്പുവിനെ തന്റെ വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് തമ്പി. അപ്പുവിനെ സാന്ത്വനം വീട്ടിലുള്ളവര്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങളാകും തമ്പി ഇനി നടത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്. അപ്പുവും ഹരിയും തമ്മില്‍ വഴക്കുണ്ടായതിന് പിന്നില്‍ തമ്പിയുടെ തന്ത്രങ്ങളായിരുന്നു. ഇതേസമയം തമ്പിയുടെ പുതിയ ലക്ഷ്യം ശിവനും അഞ്ജുവുമാണെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളില്‍

സംഭവ ബഹുലമായ രംഗങ്ങളായിരിക്കും സാന്ത്വനം വീട്ടില്‍ വരും ദിവസങ്ങളില്‍ അരങ്ങേറുക എന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് തന്നെ തമ്പി തന്റെ പുതിയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. സാന്ത്വനം വീടിന്റെ ഹൃദയാണ് അഞ്ജുവും ശിവനുമെന്നാണ് തമ്പി പറയുന്നത്. അതിനാല്‍ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടേക്ക് പോകുമെന്നാണ് തമ്പി പറയുന്നത്. നേരത്തെ തന്നെ തമ്പിയ്ക്ക് ശിവനോടുള്ള ദേഷ്യം എത്രയാണെന്ന് കണ്ടതാണ്. അതുകൊണ്ട് തന്നെ ശിവന്റേയും അഞ്ജുവിന്റേയും ജീവിതത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരിക്കും തമ്പിയുടെ തന്ത്രം.

തമ്പി

ശിവന്റേയും അഞ്ജുവിന്റേയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും ഇതിനിടെ തന്റെ അടുത്ത നീക്കം നടപ്പിലാക്കാനുമാണ് തമ്പിയുടെ നീക്കം. എന്താണ് തമ്പി ചെയ്യാന്‍ പോകുന്നതെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയണം. തമ്പിയുടെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ യഥാര്‍ത്ഥ്യം അപ്പു ഉടനെ തിരിച്ചറിയുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അച്ഛനോടുള്ള സ്‌നേഹം കാരണം തമ്പി പറയുന്നത് എല്ലാം അനുസരിക്കുന്ന അപ്പു വരും ദിവസങ്ങളില്‍ എങ്ങനെയാകും ഹരിയോടും സാന്ത്വനം വീട്ടിലുള്ള മറ്റുള്ളവരോടും പെരുമാറുക എന്നതും കണ്ടറിയണം.

ദേവിയും അഞ്ജുവും

അതേസമയം ദേവിയും അഞ്ജുവും തമ്മില്‍ ശിവനെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയില്‍ പിന്നീട് കാണിക്കുന്നത്. ശിവന്റെ മനസില്‍ ഇപ്പോഴും കുറച്ച് ഈഗോയും കോംപ്ലെക്‌സുമുണ്ടെന്നാണ് അഞ്ജു ദേവിയോട് പറയുന്നത്. എന്ത് കോംപ്ലെക്‌സ് ഉണ്ടെന്നാണ് നീ പറയുന്നതെന്ന് ദേവി അഞ്ജുവിനോട് ചോദിക്കുകയാണ്. പെണ്ണുങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ പറ്റിയ രൂപമല്ല, ലുങ്കിക്കേസാണ്, പത്താം ക്ലാസാ എന്നൊക്കെയുള്ള ചിന്തയാണ് ശിവനെന്നാണ് അഞ്ജു പറയുന്നത്. ഭര്‍ത്താവിനെക്കുറിച്ചുള്ള അഞ്ജുവിന്റെ വാക്കുകള്‍ കേട്ട് ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ് ദേവി. പിന്നാലെ വീഡിയോ അപ്പുവിന്റേ വീട്ടിലേക്ക് കടക്കുകയാണ്. അപ്പും അമ്മയും തമ്മില്‍ സംസാരിക്കുന്നതാണ് കാണുന്നത്. എന്ത് കാര്യത്തിനും ബാലേട്ടന്‍ ബാലേട്ടന്‍ എന്നാണ്. അതിനെക്കുറിച്ച് ഇടയ്ക്ക് ഞാനെന്തെങ്കിലും പറയുമ്പോഴാണ് ഞാനും ഹരിയും തമ്മില്‍ വഴക്കുണ്ടാകുന്നതെന്നാണ് അപ്പു അമ്മയോട് പറയുന്നത്.

Recommended Video

ഒളിക്യാമറ വച്ചല്ല ദൃശ്യങ്ങൾ പകർത്തിയത്; ഷമ്മി തിലകൻ | FilmiBeat Malayalam
അപ്പുവിനെക്കുറിച്ച്

പിന്നെ വീഡിയോയില്‍ കാണിക്കുന്നത് അപ്പുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അഞ്ജുവിനേയും ദേവിയേയുമാണ്. അവള്‍ക്ക് സ്വന്തമായ ചിന്തകളും കാഴ്ചപ്പാടും അഭിപ്രായങ്ങളുമുണ്ടെന്നാണ് ദേവി പറയുന്നത്. നമ്മളുടെ രീതികള്‍ അവള്‍ക്ക് ചിലപ്പോള്‍ ശ്വാസമുട്ടലുണ്ടാക്കുന്നതായിരിക്കുമെന്നും അതിനാല്‍ കഴിയുന്നതും ഒഴിഞ്ഞു നില്‍ക്കുന്നതല്ലേ നല്ലതെന്നാണ് ദേവി ചോദിക്കുന്നത്. ദേവിയുടെ വാക്കുകള്‍ കേട്ട് അമ്പരപ്പോടെ നില്‍ക്കുകയാണ് അഞ്ജു.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X