For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹരിയെ സമ്മാനങ്ങള്‍ കൊണ്ട് മൂടി തമ്പി; ബാലന്റെ പേടി ശരിയാകുന്നു!

  |

  കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. ബാലന്റേയും ദേവിയുടേയും കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ടിആര്‍പി റേറ്റിംഗില്‍ മുന്നിലെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആഴ്ചകളില്‍ റേറ്റിംഗില്‍ മറ്റ് പരമ്പരകളെയെല്ലാം പിന്നിലാക്കി കുതിപ്പ് തുടരുകയാണ് സ്വാന്തനം. അത്യന്തം നാടകീയവും സംഭവ ബഹുലവുമായ രംഗങ്ങള്‍ക്കാണ് സാന്ത്വനം പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.അതുകൊണ്ട് തന്നെ ആരാധകരുടെ താല്‍പര്യവും ആകാംഷയുമെല്ലാം വളര്‍ന്നിരിക്കുകയാണ്.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  പിണക്കങ്ങള്‍ അവസാനിച്ച് ഹരിയും അപ്പുവും തമ്പിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മരുമകനോടുള്ള ദേഷ്യമൊക്കെ അവസാനിപ്പിച്ച് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ് തമ്പി. ഹരിയും ഡാഡിയും അടുക്കുന്നതിന്റേയും തന്റെ വീട്ടിലേക്ക് മടങ്ങിയെത്താനും ഡാഡിയുടെ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ് അപ്പു. എന്നാല്‍ തമ്പിയുടെ മാറ്റം ഉള്‍ക്കൊള്ളാന്‍ ഹരിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. തമ്പിയുടെ പണവും സമ്മാനങ്ങളുമൊന്നും ഹരിയില്‍ താല്‍പര്യം ജനിപ്പിക്കുന്നില്ല.

  അതേസമയം തന്റെ മരുമകനെ കൂടെ നിര്‍ത്താനായി പുതിയ നീക്കങ്ങളുമായി എത്തിയിരിക്കുകയാണ് തമ്പി. തമ്പിയുടെ ഈ മാറ്റവും സ്‌നേഹവുമെല്ലാം ബാലനെ പേടിപ്പെടുത്തുന്നുണ്ട്. ഹരിയെ തങ്ങളില്‍ നിന്നും തമ്പി ്അകറ്റുമോ എന്നാണ് ബാലന്റെ ഭയം. ഈ പേടി ശരിയാകുന്നുവെന്ന് വേണം പുതിയ സംഭവങ്ങള്‍ കാണുമ്പോള്‍ മനസിലാക്കാന്‍. വീട്ടിലെത്തിയ ശേഷം തന്റെ ഡാഡിയ്ക്ക് വേണ്ടിയുള്ള അപ്പുവിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ ശക്തിയും മൂര്‍ച്ചയും വന്നിട്ടുണ്ട്. ഹരിയോട് ഡാഡിയെക്കുറിച്ച് പറഞ്ഞ് തര്‍ക്കുന്ന അപ്പുവിനെ പുതിയ പ്രൊമോ വീഡിയോയില്‍ കാണാം. 24 മണിക്കൂറും കട, കച്ചവടം എന്നല്ലാതെ വേറെ എന്തെങ്കിലും ചിന്തയുണ്ടോ നിന്റെ മനസില്‍ എന്ന് ഹരിയോട് ചോദിക്കുന്ന അപ്പു നിങ്ങളേക്കാലൊക്കെ വലിയ തിരക്കുള്ള ബിസിനസുകാരനാണ് തന്റെ ഡാഡിയെന്നും ഹരിയോട് പറയുന്നുണ്ട്.

  പിന്നാലെ ബാലന്റെ ഭയം ദേവി അഞ്ജുവിനോട് പങ്കുവെക്കുകയാണ്. തമ്പി പണ്ട് ബാലേട്ടനെ വെല്ലുവിളിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളുണ്ട്. ഹരിയോട് തമ്പി ഇപ്പോള്‍ കാണിക്കുന്ന ഈ സ്‌നേഹവും വീട്ടിലേക്ക് ക്ഷണിച്ചതുമൊക്കെ കാണുമ്പോള്‍ ബാലേട്ടന്റെ മനസില്‍ എന്തൊക്കയോ പേടിയുണ്ടെന്നാണ് ദേവി പറയുന്നത്. നേരത്തെ തന്റെ അനിയന്മാരെ ബാലനില്‍ നിന്നും അകറ്റുമെന്ന് തമ്പി ബാലനോട് പറഞ്ഞിരുന്നു. ആ പേടി ശരിയാകുമോ എന്ന ഭയം ആരാധകരിലും ഉടലെടുക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള രംഗങ്ങളും. പ്രൊമോയില്‍ പിന്നീട് കാണാന്‍ സാധിക്കുന്നത് മകള്‍ക്കും മരുമകള്‍ക്കും സമ്മാനങ്ങളുമായി എത്തുന്ന തമ്പിയെയാണ്.

  അപ്പുവിന് സാരികളും ആഭരണങ്ങളുമാണ് തമ്പി സമ്മാനിച്ചത്. ഏറെ സന്തോഷത്തോടെയാണ് അപ്പു ഡാഡിയുടെ സമ്മാനങ്ങള്‍ സ്വീകരിച്ചത്. പിന്നാലെ അപ്പുവിന്റെ അമ്മയോടായി ഹരിയ്ക്കുള്ള സമ്മാനങ്ങളും എടുത്ത് നല്‍കാന്‍ ആവശ്യപ്പെടുകയാണ് തമ്പി. എന്നാല്‍ തമ്പിയുടെ ഈ സ്‌നേഹ പ്രകടനത്തില്‍ ഹരി സന്തുഷ്ടനല്ല. പിന്നീട് ഹരി തനിക്കൊന്നും വേണ്ടെന്ന് അപ്പുവിനോട് പറയുന്നുണ്ട്. എന്നാല്‍ നീ ഇത് ഇട്ടില്ലെങ്കില്‍ എന്റെ ഡാഡിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞു കൊണ്ട് അപ്പു വീണ്ടും ഡാഡിയ്ക്ക് വേണ്ടി ഹരിയോട് വാദിക്കുകയാണ്. ഹരിയുമായി അടുക്കാനുള്ള തമ്പിയുടെ തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് കണ്ടറിയണം.

  നടനെ പ്രണയിച്ചപ്പോള്‍ വെജിറ്റേറിയന്‍; മറ്റൊരു നടനെ വിവാഹം കഴിച്ചപ്പോൾ വൈൻ കുടിക്കുന്നു, കരീനയെ കുറിച്ച് കരൺ

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  അതേസമയം തുറന്നു പറയാത്ത പ്രണയത്തിന്റെ മനോഹര നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ് ശിവനും അഞ്ജലിയും. അഞ്ജു കഴിഞ്ഞ ദിവസം നല്‍കിയ സര്‍പ്രൈസില്‍ ശിവന്‍ അതീവ സന്തുഷ്ടനാണ്. ഇരുവരും തമ്മിലുള്ളൊരു ഫോണ്‍ സംഭാഷണമാണ് ഇന്നത്തെ പ്രൊമോയിലുള്ളത്. കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നു കൊള്ളാം എന്നാണ് ശിവന്‍ അഞ്ജുവിനോട് പറയുന്നത്. ഓഹോ എപ്പോള്‍ വരുമെന്ന് അഞ്ജു ചോദിക്കുമ്പോള്‍ എന്താ ഇപ്പോള്‍ വരണമോ എന്ന് ശിവന്‍ തിരിച്ചു ചോദിക്കുന്നുണ്ട്. വരണമെന്ന് പറഞ്ഞാല്‍ വരുമോ എന്ന് അഞ്ജു ചോദിക്കുമ്പോള്‍ എന്താ സംശയം, വരണോ? എന്നാണ് ശിവന്‍ തിരിച്ചു ചോദിക്കുന്നത്. ശിവനും അഞ്ജുവും തങ്ങളുടെ മനസിലെ സ്‌നേഹം തുറന്നു പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് പരമ്പരയുടെ ആരാധകര്‍ ഒന്നാകെ.

  Read more about: serial
  English summary
  Santhwanam Promo Thambi Showers Gifts On Hari And Appu Balan's Fear Is Coming To Be Alive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X