ചേച്ചി സിംഗിൾ മദറായിരുന്നു; മകന് വേണ്ടിയാണു ജീവിച്ചത്, ഇന്ന് വലിയൊരു സ്വപ്‌നം സഫലമാവുകയാണ്; സന്തോഷത്തിൽ അപ്‌സര
സിംഗിൾ മദറായി കഴിഞ്ഞിരുന്ന ചേച്ചിയുടെ ജീവിതത്തിലെ പുതിയ രണ്ടു സന്തോഷങ്ങളെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നടി അപ്‌സര
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അപ്‌സര രത്‌നാകരന്‍. സാന്ത്വനം, പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയ പരമ്പരകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമാണ് അപ്‌സര പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി.
അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണ് സാന്ത്വനത്തിലെ ജയന്തി. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതി നേടാൻ ജയന്തിയിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. വിവാഹശേഷം അപ്‌സരയുടെ വിഡിയോകളിലൂടെയും മറ്റുമാണ് ആൽബി പ്രേക്ഷകർക്ക് സുപരിചിതനായത്.

ആദ്യ ബന്ധം വേർപെടുത്തിയ അപ്‌സരയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷമാണ് തന്റെ കൂടുതൽ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുറച്ച് നാളുകള്‍ക്ക് ശേഷം പുതിയൊരു വിശേഷവുമായി എത്തിയിരിക്കുകയാണ് അപ്‌സരയും ആല്‍ബിയും. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വരുന്നതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ.
കുറച്ച് തിരക്കുകളിലായിരുന്നു. അത് എന്താണെന്ന് പറയാനായി വന്നിരിക്കുകയാണ് ഞങ്ങൾ എന്ന് പറഞ്ഞാണ് അപ്‌സര വീഡിയോ ആരംഭിക്കുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ ആളുകൾ വരികയാണ്. അവരെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ രണ്ട് ഗിഫ്റ്റ് കണ്ടെത്തിയിട്ടുണ്ട്. ഒരു ഗിഫ്റ്റ് ഇന്ന് കൈമാറും, അടുത്തത് പിന്നീട്, അപ്‌സര പറഞ്ഞു.
എന്റെ ചേച്ചിയായ ഐശ്വര്യയുടെ ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഇപ്പോള്‍ സഫലമാവുന്നത്. അവളുടെ ഇഷ്ട വണ്ടിയായ ഐട്വന്റി വാങ്ങാൻ പോവുകയാണ് ഞങ്ങൾ. മകനായ സിദ്ധാര്‍ത്ഥാണ് അതിന്റെ ഓണര്‍. ഫാമിലി വീഡിയോ ഇടുമ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവിനെ എല്ലാവരും ചോദിക്കാറുണ്ട്. വീഡിയോകളിലൊന്നും കാണാറില്ലല്ലോ എന്നൊക്കെ പറയാറുണ്ട്.
ഞങ്ങള്‍ അതിന് മറുപടിയൊന്നും കൊടുക്കാറല്ലായിരുന്നു. നാലഞ്ച് വര്‍ഷമായി അവള്‍ സിംഗിള്‍ മദറാണ്. സിദ്ധുവിന് വേണ്ടിയാണ് അവള്‍ ജീവിക്കുന്നത്. ഇങ്ങനെ സിംഗിള്‍ മദറായി പോവാം എന്നൊക്കെയാണ് അവള്‍ കരുതിയത്. പക്ഷേ, ഞങ്ങള്‍ സമ്മതിച്ചില്ല. അവള്‍ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
എനിക്ക് പറ്റിയ കൂട്ടാണ് കിട്ടിയത്. അതുപോലെ ചേച്ചിക്കും അങ്ങനെയൊരു കൂട്ട് വേണം, അങ്ങനെ അവളുടെ ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്നൊരാളെ ഞങ്ങള്‍ കണ്ടെത്തി.
കുഞ്ഞു പ്രായത്തിലാണ് സിദ്ധൂട്ടന്‍ അവളുടെ ജീവിതത്തിലേക്ക് വന്നത്. ഏറ്റവും പ്രിയപ്പെട്ട സമ്മാനവുമായാണ് അവള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് നല്ലൊരു സമ്മാനവും സെറ്റാക്കി. രണ്ടു പേരെയായിരുന്നു അപ്‌സര കാണിച്ചത്. ഇതില്‍ ആരാണ് ഐശ്വര്യയെ കല്യാണം കഴിക്കാന്‍ പോവുന്നയാളെ പരിചയപ്പെടുത്തിയത് സിദ്ധാര്‍ത്ഥായിരുന്നു.
പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നായിരുന്നു അച്ചു പറഞ്ഞത്. ഇനിയുള്ള യാത്രകളില്‍ നമുക്ക് വണ്ടി നിറയെ ആളുകളായി. ചെറിയ കാറൊക്കെയുണ്ടെങ്കിലും വിവാഹ സമ്മാനമായി ഞങ്ങള്‍ പുതിയ കാര്‍ എടുക്കുകയാണ്. ഇവര്‍ കാര്‍ എടുത്ത് പോവുമ്പോള്‍ നമ്മളും ചാടിക്കയറി അവരോടൊപ്പം പോവും. ഡ്രൈവറുടെ പണി തുടങ്ങുന്നേയുള്ളൂയെന്നും ആല്‍ബി പറയുന്നുണ്ട്.

വണ്ടി എടുത്തതിന് ശേഷമായി കേക്ക് മുറിച്ചായിരുന്നു അപ്‌സരയും കുടുംബവും മടങ്ങിയത്. കല്യാണ വിശേഷങ്ങള്‍ ഒത്തിരിയുണ്ട്. കല്യാണമല്ലാതെ വേറൊരു വിശേഷം കൂടിയുണ്ട്. അത് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. അധികം വൈകാതെ തന്നെ പറയും.
എനിക്കും ആല്‍ബി ചേട്ടനും തന്നത് പോല അച്ചുവേട്ടനും ചേച്ചിക്കും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്ന് പറഞ്ഞാണ് അപ്‌സര വീഡിയോ അവസാനിപ്പിച്ചത്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്ത് ആണ് താരം ഈ വീഡിയോ പങ്കുവച്ചത്. അത് എന്താണെന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ.


Click it and Unblock the Notifications