For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമ്പി ആരാ മഹാരാജാവോ...?' ശിവന്റെ അവസ്ഥയിൽ മനംനൊന്ത് അഞ്ജു!

  |

  മലയാളിയുടെ സീരിയല്‍ സങ്കല്‍പ്പങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിയെഴുതിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കാലങ്ങളായുള്ള പരമ്പരകളുടെ രീതികളെ മുഴുവൻ പൊളിച്ചെഴുതി കൊണ്ടാണ് സാന്ത്വനം തുടക്കം മുതൽ സഞ്ചരിക്കുന്നത്. വ്യത്യസ്തമായ കഥാഗതിയും മേക്കിംങും തന്നെയാണ് പരമ്പരയെ മറ്റ് പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയിൽ ചിപ്പി, രാജീവ് പരമേശ്വര്‍, സജിൻ, ​ഗോപിക അനിൽ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 2020 സെപ്റ്റംബര്‍ 21നാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിങോടെ ഒന്നാം സ്ഥാനത്തുള്ളതും സാന്ത്വനം തന്നെയാണ്.

  Also Read: 'തൻഹാജി' കണ്ട തൈമൂറിൽ വന്ന വിചിത്രമായ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് അലി ഖാൻ

  ശിവനും അഞ്ജലിയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ച് സാന്ത്വനം വീട്ടിലെ അം​ഗങ്ങൾ സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയപ്പോഴാണ് ജയന്തിയുടെ കുത്തിതിരിപ്പുകൾ മൂലം തമ്പി വീണ്ടും സാന്ത്വനത്തിലെ അം​ഗങ്ങൾക്ക് വില്ലനായി എത്തിയത്. ആദ്യം അ‍ഞ്ജുവിന്റെ കുടുംബത്തിനെ അവരുടെ കടത്തിന്റെ പേരിൽ വീട്ടിൽ നിന്നും ഇറക്കി വിട്ടു. സന്തോഷം വീണ്ടും അലയടിക്കാൻ തുടങ്ങിയിരുന്ന സാന്ത്വനം വീട് ഇതോടെ പുതിയ പ്രശ്നങ്ങൾ മൂലമുള്ള തെറ്റിദ്ധാരണകളാൽ സങ്കട കടലായി.

  Also Read: 'സിനിമയിൽ നിന്നും ജോഷി പുറത്താക്കിയപ്പോൾ വിഷമിച്ചിരുന്നു, പിന്നീട് ഒഴിവാക്കിയവർ തന്നെ തേടി വന്നു'

  തമ്പിയുടെ ക്രൂരത മൂലം വീട് വിട്ടിറങ്ങിയ ശങ്കരനും സാവിത്രിയും പിന്നീട് ശിവന്റെ പ്രയത്നത്തിലൂടെ തമ്പിയുടെ കൈക്കലായ വീട് തിരികെ പിടിച്ചു. മകൾ സാന്ത്വനം വീടിന്റെ മരുമകളാകാൻ ഇറങ്ങിപ്പോയപ്പോൾ മുതൽ തമ്പിക്ക് തീർത്താൽ തീരാത്ത പകയാണ് സാന്ത്വനം വീട്ടിലെ അം​ഗങ്ങളോട്. ശങ്കരന്റെ വീട് തിരികെ നേടികൊടുക്കാൻ ശിവൻ എത്തിയതും ശേഷം ഇരുവരും തമ്മിൽ വാക്ക് തർക്കവും കൈയ്യേറ്റവും ഉണ്ടായതോടെ സാന്ത്വനം വീടിനോടും ശിവനോടും പകയാണ് തമ്പിക്ക്. തന്റെ അച്ഛന്റേയും അമ്മയുടേയും സ്നേഹം തനിക്ക് നഷ്ടപ്പെട്ടുവെന്ന് നിരന്തരം പറഞ്ഞ് സങ്കടപ്പെടുന്ന അപർണയ്ക്ക് വേണ്ടി ശിവൻ തമ്പിയെ കാണാൻ പോയിരുന്നു.

  അപർണയെ കാണാൻ സാന്ത്വനം വീടിന്റെ പടി കയറണമെങ്കിൽ താൻ വരുന്ന സമയത്ത് ശിവൻ സാന്ത്വനം വീട്ടിൽ ഉണ്ടാകാൻ പാടില്ല എന്ന നിബന്ധന വെച്ച ശേഷമാണ് മകൾ അപർണയെ കാണാൻ വരാമെന്ന് തമ്പി സമ്മതിച്ചത്. അപർണയുടെ സന്തോഷത്തിന് തന്റെ ദേഷ്യത്തേക്കാൾ പ്രാധാന്യമുണ്ടെന്ന് മനസിലാക്കി ശിവൻ അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ശിവന്റെ ത്യാ​ഗത്തെ കുറിച്ചൊന്നും സാന്ത്വനം വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. ഹരി പറഞ്ഞ ശേഷമാണ് സംഭവങ്ങളെല്ലാം സാന്ത്വനം കുടുംബത്തിലെ ബാലനും ദേവിയും അഞ്ജുവും അടക്കമുള്ളവർ തിരിച്ചറിഞ്ഞത്. ഇപ്പോൾ തമ്പി മൂലം തന്റെ ഭർത്താവ് നേരിടുന്ന ദുരിതങ്ങളിൽ പരിഹാരം കാണാനാവാതെ വിഷമിക്കുന്ന അഞ്ജുവാണ് പുതിയ പ്രമോയിലുള്ളത്. തമ്പി രാജാവൊന്നും അല്ലല്ലോ അയാൾ പറയുന്നതെല്ലാം കേൾക്കാനെന്ന് അ‍ഞ്ജു ശിവനോട് സങ്കടം പറയുന്ന രം​ഗങ്ങളാണ് വരാനിരിക്കുന്ന എപ്പിസോഡിന്റെ പുതിയ പ്രമോയിലുള്ളത്.

  രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും

  കൂടാതെ അപർണയെ സന്തോഷിപ്പിക്കാൻ മസാലദോശയുമായി വീട്ടിലേക്ക് എത്തുന്ന ശിവനേയും പുതിയ പ്രമോയിൽ കാണാം. അപർണയുടെ വാശിയാണ് ശിവന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മനസിലാക്കിയ സാന്ത്വനം വീട്ടിലുള്ളവർക്കെല്ലാം അപർണയോട് ചെറിയ ഒറു നീരസവുമുണ്ട്. ശിവനുമായി തമ്പി വെച്ചിരുന്ന നിബന്ധനകളെ കുറിച്ചൊല്ലാം ഹരിയാണ് സാന്ത്വനത്തിലെ അം​ഗങ്ങളെ അറിയിച്ചത്. വരുന്ന എപ്പിസോഡുകളിൽ തമ്പിയുടെ ഇപ്പോഴത്തെ കളികൾക്ക് പിന്നിൽ ജയന്തിയാണെന്ന് ബാലൻ അടക്കമുള്ളവർ മനസിലാക്കുന്ന രം​ഗങ്ങൾ ഉൾപ്പെടുത്തണമെന്നാണ് സീരിയലിന്റെ ആരാധകർ കുറിക്കുന്നത്. ഒരോ പ്രമോകൾക്കും ലഭിക്കുന്ന പിന്തുണയിൽ നിന്ന് തന്നെ സീരിയലിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നത് വ്യക്തമാണ്.

  English summary
  santhwanam serial latest promo; Anjali blamming thambi because of unacceptable demand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X