For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തൻഹാജി' കണ്ട തൈമൂറിൽ വന്ന വിചിത്രമായ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് അലി ഖാൻ

  |

  മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജാവിന്റെ വലംകൈയ്യെന്ന് വിശേഷിപ്പിക്കുന്ന തൻഹാജി മാലുസരെയുടെ വീരഗാഥയാണ് അജയ് ദേവ്ഗൺ നായകനായ പുതിയ ചിത്രം 'താൻഹാജി ദി അൺ സംങ് വാരിയർ' സിനിമ പറഞ്ഞത്. നീണ്ട താരനിരയിൽ ഒരുങ്ങിയ സിനിമയിൽ അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, കജോൾ, ശരാദ് കെൽക്കർ, ലൂക്ക് കെന്നി, പദ്മാവതി റാവു, ശശാങ്ക് ഷിൻഡെ, ദേവ്ദത്ത നേഗി, നേഹ ശർമ്മ തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിച്ചത്. നായകനോളം ശക്തനായ വില്ലനായി സ്ക്രീനിൽ പകർന്നാട്ടം നടത്തിയത് സെയ്ഫ് അലി ഖാനായിരുന്നു. ഉദയ്ഭാൻ സിംഗ് റാത്തോഡ് എന്ന മുഗൾപക്ഷം ചേർന്ന വില്ലനായിരുന്നു സെയ്ഫ് അലി ഖാൻ അവതരിപ്പിച്ച കഥാപാത്രം.

  Saif Ali Khan, Saif Ali Khan news, Saif Ali Khan Taimur, Tanhaji movie, സെയ്ഫ് അലി ഖാൻ, സെയ്ഫ് അലി ഖാൻ തൈമൂർ, കരീന തൈമൂർ, തൻഹാജി സിനിമ, തൻഹാജി

  അജയ് ദേവ്ഗണിന്‍റെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍. 2020 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്‌ത്. ഒരാഴ്‌ചക്കകം 107.68 കോടി രൂപയുടെ കലക്ഷനാണ് സിനിമ നേടിയത്. സിനിമ കണ്ടവരെല്ലാം നായകൻ അജയ് ദേവ്​ഗണിനേക്കാളും പുകഴ്ത്തിയത് സെയ്ഫിന്റെ വില്ലൻ വേഷത്തെ ആയിരുന്നു. സെയ്ഫിന്റെ സിനിമകളിൽ മികച്ച ഒന്നായി തൻഹാജി ഇന്നും തുടരുന്നു. താരത്തിന്റെ തൻഹാജി കണ്ടശേഷം മകൻ തൈമൂർ അലി ഖാൻ എങ്ങനെ പ്രതികരിച്ചുവെന്ന് നവാബ് പട്ടൗഡി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

  Also Read: 'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

  റാണി മുഖർജിയുമൊന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് സെയ്ഫ് തൻഹാജി കണ്ട മകൻ തൈമൂറിന്റെ വിചിത്രമായ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ബാങ്ക് കൊള്ളയടിക്കണം, എല്ലാവരുടേയും പണം മോഷ്ടിക്കണം, ബാഡ് ബോയി ആകണം എന്നെല്ലാമാണ് തൈമൂർ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നതെന്നും ചിലപ്പോൾ ആളുകളെ ഓടിക്കുമായിരുന്നു തൈമൂറെന്നും സെയ്ഫ് പറയുന്നു. നല്ല കുട്ടികളുടെ ചിന്തകളെ കുറിച്ച് പറഞ്ഞ് കൊടുത്താലും തൈമൂർ കേൾക്കാൻ തയ്യാറാവാറില്ലായിരുന്നുവെന്നും സെയ്ഫ് പറയുന്നു. സെയ്ഫും റാണിയും അവരുടെ വരാനിരിക്കുന്ന ചിത്രമായ ബണ്ടി ഔർ ബബ്ലി 2വിന്റെ പ്രമോഷന്റെ ഭാ​ഗമായി പങ്കെടുത്ത പരിപാടിയിലാണ് മകനിലെ മാറ്റങ്ങളെ കുറിച്ച് സെയ്ഫ് പറഞ്ഞത്. 12 വർഷത്തിന് ശേഷമാണ് റാണിയും സെയ്ഫും വീണ്ടും ഒരുമിച്ച് അഭിനയിച്ച സിനിമ വരുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്ന ആവേശത്തിലാണ് ഇരുവരും. സെയ്ഫിനേയും റാണിയെയും കൂടാതെ ബണ്ടി ഔർ ബബ്ലി 2ൽ ശർവാരിയും സിദ്ധാന്ത് ചതുർവേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബർ 19 ന് റിലീസ് ചെയ്യും.

  Also Read: 'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

  താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ്​ അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പാപ്പരാസികളുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകൾ നിരന്തരം പട്ടൗഡി കുടുംബത്തിലെ ഈ ഇളംതലമുറക്കാരനെ പിൻതുടരാറുണ്ട്. തൈമൂറിനെ മാത്രമല്ല അനിയൻ ജെയുടെ മുഖം ഒപ്പിയെടുക്കാനും ക്യാമറകണ്ണുകൾ മത്സരിക്കാറുണ്ട്. പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ കരീനയും സെയ്ഫും മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന നിരന്തരം പിൻതുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന് കരീന വെളിപ്പെടുത്തിയിരുന്നു. അവനൊരു സാധാരണ ജീവിതമുണ്ടാകണമെന്നാണ് രക്ഷിതാക്കൾ എന്ന രീതിയിൽ തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും അവന് മറ്റു കുട്ടികളെ പോലെ പുറത്തുപോവാനും കളിക്കാനും സ്ട്രീറ്റിലൂടെ നടക്കാനും കഴിയണമെന്നുമാണ് അന്ന് കരീന പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: 'സിനിമയിൽ നിന്നും ജോഷി പുറത്താക്കിയപ്പോൾ വിഷമിച്ചിരുന്നു, പിന്നീട് ഒഴിവാക്കിയവർ തന്നെ തേടി വന്നു'

  Read more about: saif ali khan taimur
  English summary
  Saif Ali Khan revealed how his son Taimur Ali Khan had reacted after watching Tanhaji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X