For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ടുപേർ വിവാഹം കഴിക്കുന്നതും ഒരുമിച്ച് കുടുംബമാകുന്നതും മഹത്തായ കാര്യ'മെന്ന് സുശാന്തിന്റെ മുൻ കാമുകി

  |

  അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകിയും നടിയും മോഡലുമായ അങ്കിത ലോഖണ്ഡെ ഡിസംബറിൽ മുംബൈയിൽ വെച്ച് വിവാഹിതയാകാൻ പോവുകയാണ്. മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്ൻ ആണ് താരത്തിന്റെ വരൻ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 2020ൽ ആണ് വിക്കി ജെയ്നുമായുള്ള പ്രണയം അങ്കിത പരസ്യപ്പെടുത്തിയത്. ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്. വിക്കിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

  Also Read: 'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

  'എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാകില്ല. നമ്മൾ കാണുമ്പോൾ എന്റെ മനസിൽ വരുന്ന കാര്യം... സുഹൃത്ത്, പങ്കാളി, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ് എന്നാണ്. എപ്പോഴും ‌എനിക്ക് വേണ്ടി നിലകൊള്ളുന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങൾ നിന്റേതാക്കി.... ആവശ്യമുള്ളപ്പോഴെല്ലാം നീ എന്നെ സഹായിക്കാനെത്തിയതിന് നന്ദി... എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി. ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു... നീയതൊന്നും അർഹിക്കുന്നില്ല അതിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണെങ്കിലും ഈ ബന്ധം അതിശയിപ്പിക്കുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് വിക്കിയോടുള്ള പ്രണയം വെളിപ്പെടുത്തി അങ്കിത കുറിച്ചത്.

  Also Read: സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു, ദുഖത്തിൽ പങ്കുചേർന്ന് ആരാധകരും

  അന്തരിച്ച നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ ആദ്യത്തെ കാമുകിയായിരുന്നു അങ്കിത ലോഖണ്ഡെ. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വേർപിരിഞ്ഞത്. സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും താരം വിട്ടു നിന്നിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അങ്കിത. വിവാഹം എന്ന സമ്പ്രദായത്തോടുള്ള തന്റെ സമീപനത്തെ കുറിച്ച് അങ്കിത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹം, പ്രണയം എന്നീ സങ്കൽപ്പങ്ങളിൽ താൻ ഒരുപാട് വിശ്വസിക്കുന്നുണ്ടെന്ന് നടി പറഞ്ഞു. രണ്ട് പേർ ഒരുമിച്ച് ജീവിക്കാനും കുടുംബം കെട്ടിപ്പടുക്കാനും തയ്യാറാണെങ്കിൽ അതാണ് ഏറ്റവും നല്ല കാര്യമെന്നാണ് അങ്കിത പറഞ്ഞത്. താൻ തീർച്ചയായും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അത് ഒരു ദിവസം ഉറപ്പായും സംഭവിക്കുമെന്നും അങ്കിത നേരത്തെ പറഞ്ഞിരുന്നു. ഭാര്യയാകാനും കുടുംബം കെട്ടിപ്പടുക്കാനും താൻ ആഗ്രഹിക്കുന്നുവെന്നാണ് അന്ന് നടി പറഞ്ഞത്.

  അതേസമയം ഡിസംബറിൽ നടക്കാനിരിക്കുന്ന വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാൻ അങ്കിത വിസമ്മതിച്ചു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നടി പറഞ്ഞത്. അങ്കിതാ ലോഖണ്ഡെയുടെ അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവർ മാത്രമായിരിക്കും മുംബൈയിലെ അവളുടെ വിവാഹത്തിൽ പങ്കെടുക്കുക. അങ്കിതയും വിക്കിയും 2017 മുതലാണ് ഡേറ്റിങ് ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് വിവാഹനിശ്ചയം നടത്തിയത്. ഡിസംബർ 12നും 14നും ഇടയിലാണ് ഇവരുടെ വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ ബാച്ചിലർ പാർട്ടി ​ഗോവയിലായിരിക്കും സംഘടിപ്പിക്കുക.

  Recommended Video

  Screenshot of Rhea and Mahesh Bhatt's Whatsapp chat | FilmiBeat Malayalam

  സുശാന്ത് രാജ്പുത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള അങ്കിതയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റുകൾ വൈറലായിരുന്നു. പവിത്ര റിഷ്ത എന്ന സീരിയലില്‍ സുശാന്തിന്റെ സഹതാരമായിരുന്ന അങ്കിത. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിതയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതും വൈറലായതും. ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. റിയയാണ് സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിച്ചത്.

  Read more about: sushant singh rajput
  English summary
  Sushant Singh Rajput ex-girl friend ankita Lokhande spoke about her concept of marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X