twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു, ദുഖത്തിൽ പങ്കുചേർന്ന് ആരാധകരും

    |

    നിർമാതാവും മാധ്യപ്രവർത്തകയുമായിരുന്ന സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടിൽ വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞുവരവെയാണ് മരണം സംഭവിച്ചത്. പത്മ എന്നാണ് വിജയ കുമാർ മേനോന്റെ ഭാര്യയുടെ പേര്. സുപ്രിയ ഏക മകളാണ്.

    Also Read: 'അച്ഛൻ ഹീറോയെങ്കിൽ അമ്മ സൂപ്പർ ഹീറോ..., ഇവർ എനിക്ക് സ്വന്തമായ ബോബനും മോളിയും'

    സുപ്രിയ തന്നെയാണ് അച്ഛന്റേയും അമ്മയുടേയും കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അച്ഛന്റെ മരണത്തോടെ സുപ്രിയയ്ക്ക് എല്ലാ കാര്യങ്ങളിലും പിന്തുണയായിരുന്ന വ്യക്തിയെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. മകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് എന്നും സഞ്ചരിച്ചിരുന്ന വ്യക്തിയായിരുന്നു വിജയകുമാർ. പഠനശേഷം ജോലിയുമായി ബന്ധപ്പെട്ട് ഏറെന നാൾ സുപ്രിയ മുംബൈയിലായിരുന്നു താമസം. പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് സുപ്രിയ കൊച്ചിയിൽ സ്ഥിര താമസമായത്.

    Also Read: 'ഒരുങ്ങാനും കുളിക്കാനും ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് രൺവീർ', ദീപിക പറയുന്നു!

    പൃഥ്വിരാജ്-സുപ്രിയ

    ബിബിസിക്ക് വേണ്ടി മുംബൈയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്ത് വരുമ്പോഴാണ് പൃഥ്വിരാജിനെ സുപ്രിയ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. പ്രണയിക്കുന്ന കാലത്ത് ഷൂട്ടിങ് ഇടവേളകളിൽ സുപ്രിയയെ കാണാനായി പൃഥ്വിരാജ് മുംബൈയ്ക്ക് പോകുമായിരുന്നു. മാധ്യമപ്രവർത്തനത്തെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തി കൂടിയാണ് സുപ്രിയ. 2011ൽ ആണ് സുപ്രിയയെ പൃഥ്വിരാജ് വിവാഹം ചെയ്തത്. ഇരുവർക്കും അലംകൃത എന്നൊരു മകൾ ഉണ്ട്.

    പാലക്കാട് സ്വദേശിയായ സുപ്രിയ

    ഇന്ന് പൃഥ്വിക്കൊപ്പം സിനിമായുടെ പിന്നണിയിൽ സജീവമാണ് സുപ്രിയ. സുപ്രിയ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. 2019 ല്‍ 9 എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സുപ്രിയ നിര്‍മാണ മേഖലയിലേക്ക് കടന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നാണ് നിർമാണ കമ്പനിയുടെ പേര്. നിർമാണത്തിന് പുറമെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ്, കരുതി എന്നിവയാണ് നയന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച സിനിമകൾ. ജന​ഗണമന, കടുവ എന്നിവയും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമിക്കുന്നത്. രണ്ട് സിനിമകളിലും പൃഥ്വിരാജ് തന്നെയാണ് നായകൻ. പേട്ട, ബി​ഗിൽ, മാസ്റ്റർ എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കീഴിലൂടെ വിതരണത്തിനെത്തിച്ച അന്യഭാഷ സിനിമകൾ.

    Recommended Video

    അലംകൃതയെ കാണാൻ കൊതിച്ച പ്രേക്ഷകർക്ക് പൃഥ്വിയുടെ സർപ്രൈസ് | FilmiBeat Malayalam
    മാധ്യമപ്രവർത്തനത്തിൽ നിന്നും സിനിമാ നിർമാണത്തിലേക്ക്

    പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് സുപ്രിയയാണ്. നിരവധി ഉയർച്ചകളും താഴ്ചകളും താണ്ടിയാണ് ഇന്ന് സംവിധായകൻ, നടൻ, നിർമാതാവ്, ​ഗായകൻ തുടങ്ങി വിവിധ മേഖലകളിലേക്ക് പൃഥ്വിരാജ് വളർന്നത്. ഒരു പക്ഷെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടിട്ടുള്ള ഒരു വ്യക്തി പൃഥ്വിരാജ് ആയിരിക്കണം. വിവാഹശേഷം സുപ്രിയയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇം​ഗ്ലീഷ് ഭാഷ ഉപയോ​ഗിക്കുന്നത് സംബന്ധിച്ചും മറ്റുമായിരുന്നു ഇരുവർക്കും നേരെ ഉയർന്നിരുന്ന വിമർശനങ്ങളിൽ ഏറെയും. എന്നാൽ അന്ന് മുതൽ ഇന്ന് വരെ പൃഥ്വിക്കൊപ്പം പിന്തുണ നൽകി നിൽക്കാൻ സുപ്രിയ ശ്രമിക്കാറുണ്ട്. ഭ്രമം, സ്റ്റാർ എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമകൾ. കരുതിയിൽ വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. ജോജു ജോർജ് നായകനായ സ്റ്റാറിൽ അതിഥി വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആടു ജീവിതമാണ് ഇനി റിലീസിനെത്താനുള്ള മറ്റൊരു പൃഥ്വിരാജ് സിനിമ. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. മോഹൻലാലാണ് സിനിമയിൽ നായകൻ.

    English summary
    Prithviraj sukumaran wife Supriya father Vijayakumar Menon is no more
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X