For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

  |

  സംഭവ ബഹുലമായ സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുള്ള ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. താരത്തിന്റെ ആദ്യ വിവാഹം ബോളിവുഡിലെ തന്നെ നടിയും മോഡലുമായിരുന്ന റിച്ച ശർമയുമായിട്ടായിരുന്നു. 1987ൽ ആയിരുന്നു ഇരുവരുടേയും വിവാ​ഹം. സിനിമയിലും സമൂഹത്തിലും ഏറെ അംഗീകാരവും ആദരവും ലഭിച്ചിരുന്ന സുനിൽദത്ത്-നർഗീസ് താരദമ്പതികളുടെ മകനായിരുന്ന സഞ്ജയ് ദത്ത് മുംബൈയിൽ 1993ൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാക്കപ്പെട്ട് ജയിലിൽ പോയപ്പോഴാണ് രോ​ഗം ബാധിച്ച് താരത്തിന്റെ ആദ്യ ഭാര്യ റിച്ച ശർമ മരിച്ചത്. ഇവർക്ക് തൃഷാല ദത്ത് എന്നൊരു മകളാണുള്ളത്.

  Also Read: സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു, ദുഖത്തിൽ പങ്കുചേർന്ന് ആരാധകരും

  മുപ്പത്തിരണ്ടാം വയസിലായിരുന്നു റിച്ച ശർമയുടെ മരണം. സഞ്ജയ് ദത്തും റിച്ചയും തമ്മിലുള്ള വിവാഹം നടന്ന് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് റിച്ചയ്ക്ക് ബ്രയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അനുഭവ് അടക്കം അഞ്ചോളം ഹിന്ദി സിനിമകളിലാണ് റിച്ച ശർമ അഭിനയിച്ചിട്ടുള്ളത്. ഇരുവരുടേയും പുത്രിയായ തൃഷാല ദത്ത് സിനിമാ പാരമ്പര്യമുള്ള വ്യക്തിയാണെങ്കിലും ഇതുവരെ സിനിമാ പ്രവേശനം നടത്തിയിട്ടില്ല. സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും നിരവധി പേർ താരപുത്രിയെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.

  Also Read: 'അച്ഛൻ ഹീറോയെങ്കിൽ അമ്മ സൂപ്പർ ഹീറോ..., ഇവർ എനിക്ക് സ്വന്തമായ ബോബനും മോളിയും'

  ഇടയ്ക്കിടെ ആരാധകർക്കായി തൃഷാല വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഒരു ചോദ്യോത്തരവേള സംഘടിപ്പിച്ച താരം വിവാഹത്തെ കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. തൃഷാല ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേ​ഗഹിക്കുന്നത് അച്ഛനായ സഞ്ജയ് ദത്തിനെയാണ്. അച്ഛനോടുള്ള സ്നേഹവും അടുപ്പവും വ്യക്തമാക്കുന്ന ചിത്രങ്ങളും കുറിപ്പും ഇടയ്ക്ക് സോഷ്യൽമീഡിയകളിൽ തൃഷാല പങ്കുവെക്കാറുണ്ട്. തൃഷാലയ്ക്ക് മുമ്പ് നാല് വർഷത്തോളം നീണ്ടുപോയ ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം ജീവിതത്തെ തന്നെ മോശമായി ബാധിച്ച് തുടങ്ങിയപ്പോഴാണ് തൃഷാല അയാളിൽ നിന്നും പിരിഞ്ഞത്. ശേഷം മറ്റൊരാളുമായി തൃഷാല പ്രണയത്തിലായി. ഇരുവരും മനോഹരമായി സ്നേഹിച്ച് മുന്നോട് പോകുമ്പോഴാണ് കാമുകൻ 2019 ജൂലൈയിൽ അപ്രതീക്ഷിതമായി അന്തരിച്ചത്. അതിനുശേഷം തൃഷാല വിഷാദരോ​ഗത്തിന് അടിമപ്പെട്ടു. പിന്നീട് ഏറെനാളത്തെ ചികിത്സകൾക്ക് ശേഷമാണ് രോ​ഗമുക്തയായത്. ഇപ്പോൾ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് തൃഷാല.

  ഇൻസ്റ്റ​ഗ്രാമിൽ താരം സംഘടിപ്പിച്ച ചോദ്യോത്തര വേളയിൽ നിരവധി ആരാധകർ താരത്തോട് ചോദിച്ച ചോദ്യം സഞ്ജയ് ദത്തിന്റെ സിനിമാ പാരമ്പര്യം നിലനിർത്താൻ സിനിമാ പ്രവേശനത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു. എന്നാൽ തൃഷാലയുടെ മറുപടി ഇല്ല എന്നായിരുന്നു. മാനസീകാരോ​ഗ്യത്തിനാണ് എല്ലാക്കാലത്തും പ്രാധാന്യം നൽകുന്നതെന്നും ഒപ്പം തൃഷാല കുറിച്ചു. ഉടൻ വിവാഹിതയാകുമോ എന്ന ചോദ്യത്തിന് വളരെ ബുദ്ധമുട്ടിച്ച ചോദ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് തൃഷാല കുറിച്ചത്. 2021ലും അവിവാഹിതരായവർക്ക് താൻ പറയുന്നതിന്റെ അർഥം മനസിലാകുമെന്നും തൃഷാല കുറിച്ചു. ഡേറ്റിങ് എന്ന പരിപാടിയെ കുറിച്ചുള്ള തന്റെ അഭിപ്രായവും തൃഷാല വ്യക്തമാക്കി. 'ഈ യുഗത്തിലെ ഡേറ്റിങ് ഒരു ദുരന്തമാണ്. അത്യധികം ദുരന്തം. എന്നോട് ബഹുമാനത്തോടും സ്നേഹത്തോടും കൂടി പെരുമാറുന്ന ഒരു മാന്യനെ കണ്ടെത്തുമ്പോൾ ഞാൻ വിവാഹം കഴിക്കും. സന്തോഷവതിയായ ഒരു ഭാര്യയായുള്ള ജീവിതം ശേഷം നയിക്കും' തൃഷാല കുറിച്ചു.

  അമ്മയുടെ വേർപാടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും തൃഷാല മറുപടി നൽകി. തനിക്ക് എട്ട് വയസുള്ളപ്പോഴാണ് അമ്മ മരിച്ചതെന്നും. ഈ വരുന്ന ഡിസംബർ 25ന് അമ്മയുടെ വേർപാടിന്റെ 25 ആം വാർഷികമാണെന്നും തൃഷാല കുറച്ചു. തൃഷാല യുഎസിലാണ് താമസിക്കുന്നത്. പക്ഷേ താരം പലപ്പോഴും പിതാവ് സഞ്ജയ് ദത്തിനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ മന്യത ദത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിടാറുണ്ട്. യുഎസ്സിൽ വെച്ചാണ് തൃഷാലയുടെ അമ്മ റിച്ച ശർമ ചികിത്സയിലിരിക്കെ മരിച്ചത്. റിച്ചയുടെ മരണശേഷമാണ് മലയാളി വേരുകളുള്ള റിയ പിള്ളയെ സഞ്ജയ് ദത്ത് വിവാഹം കഴിച്ചത്. പത്ത് വർഷം നീണ്ടുനിന്ന വിവാഹ ജീവിതം 2008ൽ അവസാനിച്ചു. പിന്നീടാണ് 2011ൽ സംരംഭകയായ മാന്യതയുമായുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഇരട്ടക്കുട്ടികൾ പിറന്ന ശേഷമാണ് 2013ൽ സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനെത്തുടർന്ന് ദത്ത് വീണ്ടും ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. പിന്നീട് 2016ൽ ജയിൽ മോചിതനായി. ശേഷം സിനിമയിൽ സജീവമായി. സ്‌ഫോടന പരമ്പരക്കേസിൽ സഞ്‌ജയ് ദത്ത് കുറ്റക്കാരനെന്ന് വിധിക്കപ്പെടാൻ പ്രധാന കാരണം തോക്ക് കൈവശം വെച്ചതാണ്.

  തന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായി ആയുധങ്ങൾ കൈവശം വെയ്‌ക്കുകയായിരുന്നുവെന്നാണ് 1993 ഏപ്രിൽ 28ന് കെ.എൽ ബിഷ്‌നോയി എന്ന ഡപ്യൂട്ടി കമ്മിഷണർക്ക് സഞ്‌ജയ് നൽകിയ മൊഴി. സഞ്ജയ് ദത്ത് ജയിൽ മോചിതനായി എത്തിയ ശേഷം 2018ൽ അദ്ദേഹത്തിന്റെ ജീവിതം ബോളിവുഡിൽ സിനിമയാക്കി റിലീസ് ചെയ്തിരുന്നു. യുവനടൻ രൺബീർ കപൂറായിരുന്നു സഞ്ജയ് ദത്തായി അഭിനയിച്ചത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. സിനിമയിൽ വരുന്ന തുടക്കകാലത്ത് എല്ലാതരം മയക്കുമരുന്നിനും അടിമയായിരുന്നു സഞ്ജയ് ദത്ത്. ആദ്യ ചിത്രം റോക്കി റിലീസായ സമയം അന്ന് മയക്കുമരുന്നിന് അടിമയായി സഞ്ജയ് മാറിയിരുന്നു. ആ സമയത്ത് വിമാനയാത്രയ്ക്കിടെ ഒരു കിലോഗ്രാം ഹെറോയിന്‍ ഷൂസില്‍ ഒളിപ്പിച്ച് യാത്ര ചെയ്തിരുന്നു. പിന്നീട് അമേരിക്കയിലടക്കം കൊണ്ടുപോയി ചികിത്സിച്ച ശേഷമാണ് മുക്തി നേടിയത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കെജിഎഫ് 2 ആണ് സഞ്ജയ് ദത്തിന്റെ ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ സഞ്ജയ് ദത്തിനേയും അലട്ടുന്നുണ്ട്. കെജിഎഫ് 2ലെ വില്ലൻ കഥാപാത്രം അധീരയായാണ് സഞ്ജയ് എത്തുന്നത്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു. സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമാണ് ഇത്തവണത്തെ ദീപാവലി മോഹൻലാലും ഭാര്യ സുചിത്രയും ആഘോഷിച്ചത്. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ദുബായിലെ സഞ്ജയ് ദത്തിന്റെ വീട്ടിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. സഞ്ജയ്ദത്തിന്റെ ഭാര്യ മന്യത ദത്ത് വ്യവസായിയും മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തുമായ സമീർ ഹംസ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയിരുന്നു.

  Read more about: sanjay dutt
  English summary
  bollywood actor Sanjay Dutt's daughter Trishala Dutt says Dating Is A Disaster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X