twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സിനിമയിൽ നിന്നും ജോഷി പുറത്താക്കിയപ്പോൾ വിഷമിച്ചിരുന്നു, പിന്നീട് ഒഴിവാക്കിയവർ തന്നെ തേടി വന്നു'

    |

    43 വര്‍ഷത്തെ സംഗീത സംവിധാന ജീവിതത്തില്‍ 200 ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച പ്രതിഭയാണ് ഔസേപ്പച്ചന്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ആസിഫ് അലി സിനിമ 'എല്ലാ ശരിയാകും' എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ 200 ആം സിനിമ. ചിത്രത്തിലെ എല്ലാ ​ഗാനങ്ങൾക്കും അദ്ദേഹമാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയിലേതായി ഇതുവരെ പുറത്തിറങ്ങിയ ​ഗാനങ്ങളെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. സിനിമയുടെ ഭാ​ഗമായ ആദ്യ കാലങ്ങളിലെ ചില അനുഭവങ്ങളെ കുറിച്ച് ഔസേപ്പച്ചൻ തുറന്ന് പറഞ്ഞതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

    Ouseppachan, Ouseppachan songs, Ouseppachan movies, Ouseppachan Joshiy, Joshiy movies, Joshiy news, ഔസേപ്പച്ചൻ ജോഷി, ഔസേപ്പച്ചൻ പാട്ടുകൾ, ഔസേപ്പച്ചൻ വാർത്തകൾ, ഔസേപ്പച്ചൻ

    വോയ്സ് ഓഫ് തൃശൂര്‍ വാദ്യ വൃന്ദത്തില്‍ വയലിന്‍ വായിച്ചുകൊണ്ടായിരുന്നു ഔസേപ്പച്ചന്റെ കലാജീവിതം ആരംഭിച്ചത്. പിന്നീടാണ് മലയാള സിനിമയുടെ ഭാ​ഗമായതും അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് ഉണ്ണികളെ ഒരു കഥപറയാം, കാതോട് കാതോരം തുടങ്ങി മനോഹരമായ നിരവധി ​ഗാനങ്ങൾക്ക് സം​ഗീതമൊരുക്കുകയും ചെയ്തത്. പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററാണ് ഔസേപ്പച്ചനെ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത കാതോടു കാതോരം ആയിരുന്നു ഔസേപ്പച്ചന്‍ സ്വന്തമായി സംഗീത സംവിധാനം ചെയ്ത ആദ്യത്തെ സിനിമ.

    Ouseppachan, Ouseppachan songs, Ouseppachan movies, Ouseppachan Joshiy, Joshiy movies, Joshiy news, ഔസേപ്പച്ചൻ ജോഷി, ഔസേപ്പച്ചൻ പാട്ടുകൾ, ഔസേപ്പച്ചൻ വാർത്തകൾ, ഔസേപ്പച്ചൻ

    മമ്മൂട്ടി നായകനായ സിനിമയിലെ ​ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ​ഗാനങ്ങളാണ്. ദേവദൂതര്‍ പാടി, കാതോടു കാതോരം, നീയെന്‍ സര്‍ഗ സംഗീതമേ, കണ്ണാം തുമ്പീ പോരാമോ, ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന, ഉണ്ണികളെ ഒരു കഥ പറയാം, ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ, കണ്ടാൽ ചിരിക്കാത്ത, ദൂരെ ദൂരെ ഏതോ, പാതിരാമഴയേതോ എന്നിവയാണ് ഔസേപ്പ്ചൻ ​ഗാനങ്ങളിൽ മലയാളിക്ക് പ്രിയപ്പെട്ട ​ഗാനങ്ങളിൽ ചിലത്. സിനിമയിലേക്ക് എത്തി ആദ്യ നാളുകളിൽ ജോഷി അടക്കമുള്ള സംവിധായകൻ തങ്ങളുടെ സിനിമകളിൽ നിന്ന് ജോലി പകുതി പൂർത്തിയാപ്പോൾ പുറത്താക്കിയിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഔസേപ്പച്ചൻ. ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജം​ഗ്ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഔസേപ്പച്ചൻ.

    Also Read: സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു, ദുഖത്തിൽ പങ്കുചേർന്ന് ആരാധകരും

    'തുടക്കകാലത്ത് സിനിമകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതെന്തുകൊണ്ടാണെന്ന് വെച്ചാൽ അക്കാലത്ത് പശ്ചാത്തല സം​ഗീതം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തയ്യാറാക്കണം. അങ്ങനൊരു സമയപരിധി ഉണ്ടായിരുന്നു. എനിക്ക് അതിന് പലപ്പോഴും സാധിച്ചിരുന്നില്ല. ഞാൻ ചെയ്ത് വരുമ്പോൾ കുറച്ച് ദിവസങ്ങൾ അധികമാകും. വേ​ഗത്തിൽ പശ്ചാത്തല സം​ഗീതവും, സം​ഗീതവും ഒരുക്കുന്നതിനെയാണ് അന്ന് നിർമാതാവും സംവിധായകനുമെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നത്. അതിനാലാണ് ചില സിനിമകൾ നഷ്ടമായത്. അങ്ങനെയാണ് ജോഷിക്ക് എന്നെ ഒരു സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത്. പക്ഷെ അദ്ദേഹം ഞാൻ പകുതിയ ചെയ്ത് വെച്ച സം​ഗീതം പൂർണ്ണമായും നീക്കിയല്ല. മറ്റൊരാളെ കൊണ്ട് ബാലൻസ് വന്ന പശ്ചാത്തല സം​ഗീതം ചെയ്യിപ്പിച്ചത് അത് എനിക്ക് സന്തോഷം നൽകിയിരുന്നു' ഔസേപ്പച്ചൻ പറയുന്നു.

    Also Read: 'ഡേറ്റിങ് എന്ന പരിപാടി ഒരു ദുരന്തമാണ്', വിവാഹ സങ്കൽപങ്ങളെ കുറിച്ച് താരപുത്രി

    തന്നെ പുറത്താക്കിയവർ പിന്നീട് സമീപിച്ച് പശ്ചാത്തല സം​ഗീതവും സം​ഗീത സംവിധാനവും ചെയ്ത് തരുമോയെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോഷിയോട് അടക്കം അങ്ങനെ മധുര പ്രതികാരം ചെയ്യാൻ പിന്നീട് സാധിച്ചുവെന്നും ഔസേപ്പച്ചൻ പറയുന്നു. അന്ന് പുറത്താക്കിയപ്പോൾ ജോഷിയോട് ദേഷ്യം തോന്നിയിരുന്നോ എന്ന ചോദ്യത്തിനും ഔസേപ്പച്ചൻ മറുപടി നൽകി. 'ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. വർക്ക് ചെയ്യുന്നതിനിടെ ഇനി ചെയ്യണ്ട എന്ന് പറഞ്ഞപ്പോൾ സങ്കടം മാത്രമാണ് തോന്നിയത്. അതിന് ശേഷമാണ് കരിയറിൽ ശോഭിക്കണമെന്ന വാശി ഉണ്ടായത് അത്തരത്തിൽ ഒരു തോന്നൽ എന്നിൽ ജനിപ്പിച്ചത് ജോഷിയാണ് അതിന് അദ്ദേഹത്തോട് കടപ്പെട്ടിട്ടുണ്ട്. ആ സംഭവത്തിന് ശേഷം ജോഷി അടക്കമുള്ള സംവിധായകർ ഞാൻ തന്നെ സം​ഗീത സംവിധാനം നിർവഹിക്കണമെന്ന് നിർബന്ധിച്ചിട്ടുണ്ട്' ഔസേപ്പച്ചൻ പറഞ്ഞു.

    Recommended Video

    Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

    Also Read: 'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

    Read more about: ouseppachan joshy
    English summary
    Ouseppachan Opens Up Once Director Joshiy Removed From His Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X